വിചിത്രമായ വിവാഹ വാർത്തകൾ ഇടക്കിടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഇതും. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. വിവാഹ ദിവസം ചടങ്ങിന് വരൻ കൃത്യസമയത്ത് എത്താതിരുന്നതോടെ വധു ബന്ധുവിനെ വിവാഹം കഴിച്ചു.
ഏപ്രിൽ 22 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വൈകിട്ട് നാല് മണിക്കായിരുന്നു മുഹൂർത്തം. വിവാഹ വേദിയിൽ വധുവും ബന്ധുക്കളും സമയത്തിന് തന്നെയെത്തി. എന്നാൽ മുഹൂർത്തമായിട്ടും വരൻ എത്തിയില്ല. രാത്രി എട്ട് മണിവരെ വരനേയും കാത്ത് വധുവും ബന്ധുക്കളും വിവാഹ വേദിയിൽ ഇരുന്നു. ഈ സമയത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വിവാഹ പാർട്ടിയിലായിരുന്നു വരൻ എന്നതാണ് അതിശയം.
Also Read-'കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ'; ദുല്‍ഖറിനോട് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍
രാത്രി എട്ട് മണി കഴിഞ്ഞാണ് വിവാഹത്തിനായി വരൻ എത്തുന്നത്. സ്വന്തം വിവാഹത്തിന് തന്നെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ യുവാവിന്റെ പ്രവർത്തി വധുവിന്റെ മാതാപിതാക്കളെയും ചൊടിപ്പിച്ചു. ഒടുവിൽ തന്റെ ബന്ധുവിനെ കൊണ്ട് വധുവിന്റെ പിതാവ് മകളുടെ വിവാഹവും നടത്തി.
സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ അമ്മ പറയുന്നത് ഇങ്ങനെ, "നാല് മണിക്ക് വരേണ്ട വരനും സുഹൃത്തുക്കളും മദ്യപിച്ച് രാത്രി എട്ട് മണിക്കാണ് വിവാഹ മണ്ഡപത്തിൽ എത്തിയത്. ഇതോടയാണ് വഴക്ക് തുടങ്ങിയത്. ഇതോടെ ഞങ്ങളുടെ മകളുടെ വിവാഹം ബന്ധുവുമായി നടത്തുകയായിരുന്നു".
പെൺകുട്ടിയുടെ പിതാവും ഇതേ കാര്യം തന്നെ ആവർത്തിച്ചു, വരനും ആളുകളും നൃത്തം ചെയ്യുന്ന തിരക്കിലായതിനാൽ നാല് മണിക്ക് എത്തേണ്ട സംഘം എത്തിയത് എട്ട് മണിക്കാണ്. അതിനാലാണ് ബന്ധുവുമായുള്ള മകളുടെ വിവാഹം നടത്തിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.