• HOME
 • »
 • NEWS
 • »
 • buzz
 • »
 • Penalty | തിരക്കേറിയ റോഡിൽ തുറന്ന ഓഡി കാറിൽ ഡാൻസും സെൽഫിയും; വരന് രണ്ട് ലക്ഷം രൂപ പിഴ

Penalty | തിരക്കേറിയ റോഡിൽ തുറന്ന ഓഡി കാറിൽ ഡാൻസും സെൽഫിയും; വരന് രണ്ട് ലക്ഷം രൂപ പിഴ

ഡൽഹി രജിസ്ട്രേഷനിലുള്ള ഒമ്പത് കാറുകളുടെ ഉടമകളിൽ നിന്ന് 2 ലക്ഷം രൂപ പിഴ ചുമത്തി

(Credits: Twitter)

(Credits: Twitter)

 • Share this:
  വിവാഹങ്ങൾ (Wedding) വ്യത്യസ്തമാക്കാനും ചടങ്ങുകൾ വേറിട്ടതാക്കാനും ആളുകൾ ഇന്ന് നിരവധി പുതിയ വഴികൾ പരീക്ഷിക്കുന്നുണ്ട്. രഥങ്ങളിലും ട്രാക്ടറുകളിലും വിവാഹ വേദികളിലെത്തുന്ന വധൂവരന്മാരുടെ വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാഹ വേദിയിലേയ്ക്ക് പോകുന്ന മറ്റൊരു വരന്റെ വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. മുസഫർനഗറിലെ തിരക്കുള്ള റോഡിലൂടെ വരനും കൂട്ടുകാരും തന്റെ തുറന്ന ഓഡി കാറിൽ ഡാൻസ് ചെയ്ത് പോകുന്നതാണ് സംഭവം. അങ്കിത് കുമാർ എന്ന വഴിയാത്രക്കാരൻ ഷെയർ ചെയ്ത വീഡിയോ കാണാം.

  “ഹരിദ്വാറിൽ നിന്ന് നോയിഡയിലേക്കുള്ള എന്റെ യാത്രയ്ക്കിടെ, മുസാഫർനഗർ ജില്ലയിലെ ചില ആളുകൾ അവരുടെ സന്തോഷത്തിനായി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. ട്രാഫിക് പോലീസ് ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

  വരനും ബരാത്ത് ചടങ്ങിൽ പങ്കെടുത്ത മറ്റ് ചിലരും ചേർന്ന് ഓടുന്ന കാറുകളിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചില ആളുകൾ കാറിന്റെ വിൻഡോയിൽ തൂങ്ങിക്കിടക്കുന്നതും സെൽഫിയെടുക്കുന്നതും നൃത്തം ചെയ്യുന്നതും ക്ലിപ്പിൽ കാണാം. വീഡിയോ വൈറലായതോടെ യുപി പോലീസിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്ന് ഡൽഹി രജിസ്ട്രേഷനിലുള്ള ഒമ്പത് കാറുകളുടെ ഉടമകളിൽ നിന്ന് 2 ലക്ഷം രൂപ പിഴ ചുമത്തിയതായി വ്യക്തമാക്കുന്ന വീഡിയോ പോലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു.  തുടർന്ന് നിരവധി ഉപയോക്താക്കൾ പോലീസിനെ പ്രശംസിച്ച് രംഗത്തെത്തി. എന്നാൽ ചിലർ 2 ലക്ഷം രൂപ പിഴ വളരെ കുറവാണെന്നും ഒന്നുകിൽ പ്രതികളെ ജയിലിൽ അടയ്ക്കുകയോ അവരുടെ വാഹനങ്ങൾ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും കണ്ടുകെട്ടുകയോ ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു.

  “രണ്ടു ലക്ഷം രൂപയല്ല, അവർക്ക് 20 ലക്ഷം രൂപ വരെ പിഴ നൽകണമായിരുന്നു, കാരണം അവർ സമ്പന്നരാണെന്ന് ” മറ്റൊരു ഉപയോക്താവ് കുറിച്ചു.

  “പിഴ തുക വളരെ കുറവാണ്. വാഹനങ്ങൾ ഒരു മാസത്തേക്ക് പിടിച്ചെടുക്കൂവെന്ന്,” മറ്റൊരാൾ ട്വീറ്റ് ചെയ്തു.

  മുസാഫർനഗർ പോലീസിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ട 2 മിനിറ്റ് 11 സെക്കൻഡ് ദൌർഘ്യമുള്ള വീഡിയോ ക്ലിപ്പ് ഇതുവരെ മൂവായിരത്തിലധികം ആളുകൾ കണ്ടു.  വിവാഹത്തിന് പിന്നാലെ വേദിയിൽ വധുവിനെ ഉപേക്ഷിച്ച് വരനും കൂട്ടരും മടങ്ങിയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വധുവിന്റെ ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നും ഇതിലൂടെ തന്റെ ആഡംബര കാറിന് പോകാനാകില്ലെന്ന കാരണം പറഞ്ഞാണ് വരൻ വധുവിനെ കൂട്ടാതെ മടങ്ങിയത്. അതേസമയം, വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവൻ ഇവർ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ പ്രദേശത്തെ എൻ ജി ഒയുടെ സഹായം തേടി. വേദിയിലെത്തിയത് മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളോട് ദേഷ്യപ്പെടുകയും അവരുമായി തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഒടുവിൽ വരനെ അനുനയിപ്പിച്ച് ചടങ്ങുകൾ നടത്തിയെങ്കിലും അവ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ചായി വരന്റെ പരാതി. തന്റെ കാറിന് ഇത്തരം മോശം റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ബഹളംവെച്ച വരൻ ഒടുവിൽ വേദിയിൽ നിന്ന് വധുവിനെ കൂട്ടാതെ മടങ്ങുകയായിരുന്നു.
  Published by:Rajesh V
  First published: