• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | ജീൻസും ടീഷർട്ടും ധരിച്ച് വിവാഹത്തിനെത്തി വരൻ; സ്വന്തം കല്യാണമാണെന്ന കാര്യം മറന്നോയെന്ന് സോഷ്യൽ മീഡിയ

Wedding | ജീൻസും ടീഷർട്ടും ധരിച്ച് വിവാഹത്തിനെത്തി വരൻ; സ്വന്തം കല്യാണമാണെന്ന കാര്യം മറന്നോയെന്ന് സോഷ്യൽ മീഡിയ

ടിക് ടോക്കിൽ പങ്കുവെച്ച ഈവിവാഹ വീഡിയോ 20 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടു കഴിഞ്ഞത്.

പ്രതീകാത്മക ചിത്രം (Credits- Shutterstock)

പ്രതീകാത്മക ചിത്രം (Credits- Shutterstock)

  • Share this:
    വിവാഹം (Marriage) ജീവിതത്തിലെ വലിയൊരു മുഹൂർത്തമായാണ് ഭൂരിഭാഗം ആളുകളും കാണുന്നത് അതിനാൽ തന്നെ അന്നത്തെ ദിവസത്തിനായി (Wedding Day) മാസങ്ങളായുള്ള തയ്യാറെടുപ്പുകൾ പലരും നടത്താറുണ്ട്. വിവാഹ ദിനത്തിൽ താൻ എന്നത്തേക്കാളും സുന്ദരനും സുന്ദരിയും ആയിരിക്കണമെന്ന് ഓരോ വരനും വധും ആഗ്രഹിക്കാറുണ്ട്, അതിനായി പരിശ്രമിക്കാറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽശ്രദ്ധ നേടുന്നത്. എന്താണ് പ്രത്യേകത എന്നല്ലേ?നിങ്ങൾ ഒരുരാത്രി മുഴുവൻസുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങി, തിരിച്ച് വീട്ടിൽ പോകുന്നതിനു മുൻപ് നേരെ ഒരു വിവാഹത്തിൽ പങ്കെടുക്കേണ്ടതായി വന്നാൽ എങ്ങനെയിരിക്കും?അതുപോലെയായിരുന്നു ഈ വിവാഹത്തിന് വരൻ തന്റെ വധുവിന്റെ അടുക്കലേക്ക് എത്തിയത്. അതായത് വിവാഹത്തിന്റെ യാതൊരു വിധ ആർഭാടങ്ങളും ഒരുക്കങ്ങളും ഇല്ലാതെ സാധാരണ ജീൻസും ടീ-ഷർട്ടും ധരിച്ചാണ് ഈ വരൻ വിവാഹ വേദിയിലേക്ക് കയറിയത്.

    ടിക് ടോക്കിൽ പങ്കുവെച്ച ഈവിവാഹ വീഡിയോ 20 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടു കഴിഞ്ഞത്. അൾത്താരയിൽ നിൽക്കുന്ന വധൂ വരന്മാരെയാണ് വീഡിയോയിൽ കാണിക്കുന്നത് തുടർന്ന് അവരുടെ മിന്നുകെട്ടും. ലേസ്ഡ് മെർമെയ്ഡ് ശൈലിയിലുള്ള വിവാഹ ഗൗണിൽ വധു അതിമനോഹരിയായാണ് അണിഞ്ഞൊരുങ്ങിയത്. എന്നാൽ വരൻ തെരുവോരത്ത് വിൽപ്പനയ്ക്ക് വയ്ക്കുന്ന ഒരു ജീൻസും പാം ഏഞ്ചൽസിന്റെ ഒരു കറുത്ത ടീഷർട്ടുമാണ് അണിഞ്ഞത്. വിവാഹത്തിന് പങ്കെടുക്കാൻ വന്ന വ്യക്തിയാണോ അൾത്താരയിൽ കയറി നിൽക്കുന്നത് എന്ന് കാണികൾക്ക് ഒരു നിമിഷം സംശയം തോന്നും വിധത്തിലായിരുന്നു വരന്റെ വസ്ത്ര ധാരണം.

    Also Read- Shocking | 9-ാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താംനിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റീല്‍ കെട്ടിയിറിക്കി അമ്മ; വീഡിയോ

    തന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത വയലറ്റ് പ്രൈസ് എന്നയാളാണ് ഈ വീഡിയോ പങ്കിട്ടത്. വധു, കാതറിൻ നിക്കോൾസൺ വരന്റെ അരികിൽ ഒരു മനോഹരമായ ഗൗൺ അണിഞ്ഞ് നിൽക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ വരൻ സുഹൃത്തുക്കളോട് സംസാരിച്ച് പാനീയങ്ങൾ കഴിച്ച് നിൽക്കുന്നത് നെറ്റിസൺമാർ ചൂണ്ടി കാണിക്കുന്നു. മറ്റാരുടെയോ വിവാഹത്തിൽ പങ്കെടുക്കുന്ന പോലെ ആയിരുന്നു വരന്റെ ചേഷ്ടകൾ. വീഡിയോ കണ്ട നിരവധി പേർ വിവാഹത്തിനായി വരൻ അണിഞ്ഞൊരുങ്ങാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. സ്വന്തം കല്യാണം പോലുള്ള ഒരു ചടങ്ങിൽ സാധാരണ വേഷം ധരിച്ച് എത്തിയത് ശരിയായില്ല എന്നതാണ് പലരുടെയും അഭിപ്രായം. വധുവും  ഇതേ പാത സ്വീകരിച്ചിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. എന്നാൽ ഇവിടെ വധു തന്റെ വലിയ ദിനത്തിനായി മനോഹരിയായി അണിഞ്ഞൊരുങ്ങിയാണ് എത്തിയത്. ഇതിലൂടെ വധുവിന് തന്റെ വിവാഹത്തെക്കുറിച്ച് മനോഹര സ്വപ്നങ്ങളുണ്ടെന്ന് മനസ്സിലാക്കാമെന്നും എന്നാൽ വരന്റെ വേഷം വധുവിനെ തീർച്ചയായും സങ്കടത്തിൽ ആക്കിയിട്ടുണ്ടാകും എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റു ചിലർ അവർ സന്തുഷ്ടരാണെന്നും അവർ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതില്ല കാര്യമെന്നും അഭിപ്രായപ്പെട്ടു.
    Published by:Rajesh V
    First published: