വിവാഹ വേദിയിൽ വെച്ച് സ്ത്രീധനം ചോദിച്ചതിന് വരനെ പരസ്യമായി ചെരുപ്പ് കൊണ്ട് അടിച്ച് വധുവിന്റെ അച്ഛൻ. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. സ്വന്തം കാലിൽ കിടന്ന ചെരുപ്പൂരിയാണ് വധുവിന്റെ അച്ഛൻ വരനെ പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ ഒരു കൈകൊണ്ട് വരന്‍റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നതാണ് വീഡിയോ. പലരും പിടിച്ച് മാറ്റാൻ വരുന്നുണ്ടെങ്കിലും അച്ഛൻ അതൊന്നും കാര്യമാക്കുന്നില്ല.
Also Read-‘ഇറച്ചി വേവിക്കുന്ന മണം സഹിക്കാൻ വയ്യ’; അയൽക്കാരന് അയച്ച കത്ത് വൈറൽ
വരൻ കരയുന്നതും വിഡിയോയയിൽ കാണാം. ഇനി ഇത്തരത്തില്‍ പെുരമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dowry, Viral video