നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മിന്നല്‍ മുരളിയായി വരന്‍; വൈറലായി 'മിന്നല്‍' സേവ് ദി ഡേറ്റ്

  Viral Video | മിന്നല്‍ മുരളിയായി വരന്‍; വൈറലായി 'മിന്നല്‍' സേവ് ദി ഡേറ്റ്

  ചിത്രത്തിന്റെ തീമില്‍ പുറത്തിറങ്ങിയ വെഡ്ഡിങ് സേവ് ദി ഡേറ്റാണ് ശ്രദ്ധ പിടിച്ചിപ്പറ്റിയിരിക്കുന്നത്.

  Image credit Instagram

  Image credit Instagram

  • Share this:
   ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി' സിനിമ ആസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മറ്റൊരു മിന്നല്‍ മുരളി. ചിത്രത്തിന്റെ തീമില്‍ പുറത്തിറങ്ങിയ വെഡ്ഡിങ് സേവ് ദി ഡേറ്റാണ് ശ്രദ്ധ പിടിച്ചിപ്പറ്റിയിരിക്കുന്നത്.

   ജനുവരി 23 ന് വിവാഹിതരാകാന്‍ പോകുന്ന അമല്‍-അഞ്ജു ജോഡികളുടേതാണ് മിന്നല്‍ സേവ് ദി ഡേറ്റ്. മിന്നല്‍ മുരളിയുടെ കോസ്റ്റിയൂമിലാണ് പ്രതിശ്രുത വരന്‍ എത്തുന്നത്. 'ഒരു മിന്നല്‍ സേവ് ദി ഡേറ്റ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ആത്രെയ വെഡ്ഡിങ് ടീമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

   വെള്ളിയാഴ്ചയാണ് ടൊവിനോ-ബേസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
   ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
   സിനിമ, റിലീസ് ചെയ്ത നെറ്റ്ഫല്‍ക്‌സില്‍ തന്നെ കാണണം എന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫും നടന്‍ ടൊവിനോയും ഉള്‍പ്പെടുന്നവര്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാവര്‍ക്കും നന്ദി എന്ന് ബേസില്‍ കുറിച്ചപ്പോള്‍ .തുടക്കം മുതല്‍ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളി ആക്കിയതിന് ഒരുപാട് നന്ദി അതിലേറെ സ്‌നേഹം എന്ന് ടൊവിനോ പറഞ്ഞു.
   Published by:Jayesh Krishnan
   First published: