വിവാഹ ചടങ്ങുകൾക്കിടെ പല തരത്തിലുള്ള അബദ്ധങ്ങളും പറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വരൻ നടന്നുവരുമ്പോൾ അടിതെറ്റുന്നത്, വിവാഹവേദിയിലേക്ക് വധൂവരന്മാർ കടന്നുവരുമ്പോൾ പന്തൽ വീഴുന്നത്, വധൂവരന്മാർ ആടിക്കൊണ്ടിരിക്കെ ഊഞ്ഞാൽ പൊട്ടിവീഴുന്നത്, ആഘോഷത്തിനായി കൊണ്ടുവന്ന കേക്ക് മുറിക്കുന്നതിന് മുമ്പ് താഴെ വീഴുന്നത് തുടങ്ങി ഇത്തരത്തിലുള്ള അബദ്ധങ്ങളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറാലാകാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലായി മാറിയിരിക്കുന്നത്. വിവാഹച്ചടങ്ങിനിടെയുള്ള നൃത്തത്തിനിടെ വരന് പറ്റിയ അബദ്ധമാണ് വീഡിയോയിലുള്ളത്. വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ നൃത്തം ചെയ്യുന്നതിനിടെയാണ് വരന്റെ ഭാഗത്ത് നിന്നും അബദ്ധം പറ്റിയത്.
— Los Negros Del Ataúd ⚰ (@NegrosConAtaud) June 11, 2022
നൃത്തത്തിനിടെ വധു വരന്റെ മുന്നിൽ മുട്ടുകുത്തിയിരിക്കുകയായിരുന്നു. വധുവിന്റെ തലയ്ക്ക് മുകളിലൂടെ കാൽ വീശിയെടുത്ത് ചുവടുവെക്കാനായിരുന്നു വരൻ ശ്രമിച്ചത് എന്നാൽ, വരന്റെ കണക്കുകൂട്ടലുകൾ തെറ്റുകയും വരന്റെ കാൽ നേരെ വധുവിന്റെ മുഖത്ത് ചെന്ന് അടിക്കുകയുമായിരുന്നു. തീർത്തും അപ്രതീക്ഷിതമെന്ന് പറയാവുന്ന ഒരു സംഭവത്തിൽ മുഖത്ത് ചവിട്ടേറ്റ വധു ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. മുഖത്ത് കൈവെച്ച് അൽപം ദേഷ്യത്തോടെ എണീക്കുന്ന വധുവിനെ വരൻ ചേർത്തുപിടിക്കുന്നതും വീഡിയോയിൽ കാണാം.
വാടാ! ആറ് പുരുഷന്മാരെ ഒറ്റയ്ക്ക് നേരിട്ട് യുവതി; വീഡിയോ വൈറൽ
ലക്ഷക്കണക്കിന് സ്ത്രീകൾ ലോകമെമ്പാടും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. മിക്കപ്പോഴും, പീഡനക്കാരിൽ നിന്ന് സ്വയം സംരക്ഷിക്കേണ്ട ബാധ്യത ഇരകളിൽ തന്നെ വന്നു ചേരുന്നു. കുറ്റവാളികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സ്വയംപ്രതിരോധ ക്ലാസുകൾ പരിശീലിക്കാൻ സ്ത്രീകളെ പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്. തന്നെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് പുരുഷന്മാരെ ധീരയായ ഒരു പെൺകുട്ടി ഒറ്റയ്ക്ക് നേരിടുന്ന അത്തരത്തിലുള്ള ഒരു വീഡിയോ വൈറലായിട്ടുണ്ട്.
ഒറ്റപ്പെട്ട ഒരു തെരുവിൽ ആറ് പുരുഷന്മാർ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് അവഹേളിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ എടുത്ത സ്ഥലം എവിടെയാണെന്ന് ഇതുവരെ അറിവായിട്ടില്ല. പെൺകുട്ടി പോരാടുകയും ഫ്ലയിംഗ് കിക്ക് ഉൾപ്പെടെയുള്ള ചില ആയോധന മുറകൾ പുറത്തെടുക്കുകയും ചെയ്യുന്നു. അവർ ആറ് പുരുഷന്മാരെയും ഓരോന്നായി തന്റെ കാലുകൊണ്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നു. ‘ദി ഫിഗൻ’ എന്ന അക്കൗണ്ടാണ് 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.