• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | 'പ്രണയത്തില്‍ വീഴുന്നത് ഇങ്ങനെ'; പൂളിലേക്ക് തള്ളിയിട്ട വധുവിനെ പിടിവിടാതെ വരന്‍; വീഡിയോ വൈറല്‍

Viral | 'പ്രണയത്തില്‍ വീഴുന്നത് ഇങ്ങനെ'; പൂളിലേക്ക് തള്ളിയിട്ട വധുവിനെ പിടിവിടാതെ വരന്‍; വീഡിയോ വൈറല്‍

മനോഹരമായ ഒരു ട്വിസ്‌റ്റോടെയാണ് വീഡിയോ അവസാനിക്കുന്നത്.

  • Share this:
    ഈ വിവാഹ സീസണില്‍ നിരവധി വാര്‍ത്തകളാണ് ഇന്റര്‍നെറ്റില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാഴ്ചക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

    അത്തരത്തിൽ ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള വധുവിന്റെയും വരന്റേയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വരനും വധുവും വിവാഹ വസ്ത്രം ധരിച്ച് ഒരു നീന്തല്‍ക്കുളത്തിനരികില്‍ നില്‍ക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. വധു (bride) വരനെ (groom) നീന്തല്‍ക്കുളത്തിലേക്ക് (pool) തള്ളിയിടാന്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ മനോഹരമായ ഒരു ട്വിസ്‌റ്റോടെയാണ് വീഡിയോ അവസാനിക്കുന്നത്.

    തന്നെ തള്ളിയിടാന്‍ ശ്രമിച്ചപ്പോള്‍ വരന്‍ വെള്ളത്തിലേക്ക് വീഴാന്‍ പോകുകയും ഒപ്പം തന്നെ വധുവിനെ പിടിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ഇരുവരും പൂളിലേക്ക് വീണു. വിവാഹ വസ്ത്രങ്ങളും മേക്കപ്പും നനഞ്ഞെങ്കിലും വധൂവരന്മാര്‍ ചിരിക്കുന്നതും വീഡിയോയിലൂടനീളം കാണാം. വധു വരനെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നല്‍കുന്നതിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്.

    ദി ക്രിംസണ്‍ സര്‍ക്കിള്‍ (the crimson circle) എന്ന വെഡ്ഡിംഗ് കമ്പനിയാണ് വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. 'പ്രണയത്തില്‍ വീഴുന്നത് ഇങ്ങനെയായിരിക്കും' എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവെച്ചത്. അഞ്ച് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലയായിക്കൊണ്ടിരിക്കുകയാണ്. 1.4 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. '' എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല'', '' ഏറ്റവും മനോഹരമായ നിമിഷം'' എന്നിങ്ങനെയാണ് ഉപയോക്താക്കളുടെ കമന്റുകള്‍.

    ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ നടന്ന വിവാഹ ചടങ്ങില്‍ തോക്ക് പിടിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുഞ്ചിരിക്കുന്ന വധു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ വരന്‍ രണ്ട് വെടിയുതിര്‍ക്കുന്നതാണ് വീഡിയോ. അതേസമയം, അതിഥികള്‍ പശ്ചാത്തലത്തില്‍ വിസിലടിക്കുന്നതും കയ്യടിക്കുന്നതും കേള്‍ക്കാം. പലപ്പോഴും ആളപായങ്ങളും പോലീസ് നടപടികളും ഉണ്ടായിട്ടുണ്ടെങ്കിലും, ആഘോഷ വെടിവയ്പ്പുകള്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ സര്‍വ സാധാരണമാണ്. പൊതുയോഗങ്ങള്‍, ആരാധനാലയങ്ങള്‍, വിവാഹങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷപൂര്‍വം വെടിവയ്ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

    വധുവും വരനും ഉള്‍പ്പെടെയുള്ള നിരപരാധികള്‍ അടുത്ത കാലത്ത് ആഘോഷ വെടിവയ്പില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ബോധവത്കരണം നടത്തിയിട്ടും ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നിയമങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.




    കഴിഞ്ഞ വര്‍ഷം, ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിയുതിര്‍ത്തതിന് രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഔട്ടര്‍ ഡല്‍ഹിയുടെ കിഴക്കന്‍ പശ്ചിം വിഹാറിലെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ വായുവിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്തതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. ജൂലൈയില്‍, ഗാസിയാബാദില്‍ ഒരു ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ ആഘോഷത്തിനിടെ വെടിയേറ്റ് 26 കാരനായ ഒരാള്‍ മരിച്ചിരുന്നു.
    Published by:Jayashankar Av
    First published: