നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിചിത്രമായ ഒളിച്ചോട്ടം: വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി

  വിചിത്രമായ ഒളിച്ചോട്ടം: വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി

  ഒളിച്ചോടിപ്പോയ ഇരുവരും കുട്ടിക്കാലം മുതൽ പരിചയക്കാരായിരുന്നുവെന്നും അയൽവാസികളായതിനാൽ നല്ല അടുപ്പത്തിലായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തും ബന്ധു കൂടിയുമായ ഒരാളുടെ വാക്കുകൾ

  marriage

  marriage

  • News18
  • Last Updated :
  • Share this:
   അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു കല്യാണവീട്ടിൽ അരങ്ങേറിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. ഒരു വര്‍ഷം മുമ്പ് നിശ്ചയം കഴിഞ്ഞ യുവതി-യുവാക്കളുടെ വിവാഹത്തിനായി ഒരുങ്ങിയതായിരുന്നു നാടും വീടും. ഫെബ്രുവരി രണ്ടാം ആഴ്ച വിവാഹം നടക്കാനിരിക്കെ വരന്റെ അച്ഛൻ വധുവിന്റെ അമ്മയ്ക്കൊപ്പം ഒളിച്ചോടി.

   പത്ത് ദിവസമായി ഇരുവരെയും കാണാതായതോടെയാണ് ഒന്നിച്ച് പോയതാണെന്ന് ആളുകളിൽ സംശയം പ്രകടിപ്പിച്ചത്. വരന്റെ അച്ഛനായ 48കാരൻ ഒരു വ്യവസായിയും പ്രാദേശിക രാഷ്ട്രീയ പാർട്ടി അംഗവുമാണ്. ജനുവരി 10മുതലാണ് ഇയാളെ കതർഗാമിലുള്ള തന്റെ വീട്ടിൽ നിന്നും കാണാതായത്. വധുവിന്റെ അമ്മയായ 46 കാരിയെയും ആ ദിവസം മുതൽ  തന്നെ നവസരിയിൽ നിന്നുള്ള വീട്ടിൽ നിന്നും കാണാതായി.

   Also Read-മുടി നീട്ടി വളർത്തി; വീണ്ടും ഗിന്നസ് റെക്കോഡ് കുറിച്ച് പതിനേഴുകാരി

   ഇരുവരെയും കാണാതായ വാർത്ത പ്രചരിച്ചത് മുതൽ തന്നെ ആളുകൾ പല കഥകളും മെനഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഒളിച്ചോടിപ്പോയ ഇരുവരും കുട്ടിക്കാലം മുതൽ പരിചയക്കാരായിരുന്നുവെന്നും അയൽവാസികളായതിനാൽ നല്ല അടുപ്പത്തിലായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തും ബന്ധു കൂടിയുമായ ഒരാളുടെ വാക്കുകൾ. പിന്നീട് ബ്രോക്കറായ ഒരാളുമായി ഇവരുടെ വിവാഹം കഴിഞ്ഞു. ഇതോടെയാണ് ഇരുവരും അകന്നതെന്നും ഇയാൾ പറയുന്നു.

   ഏതായാലും കല്യാണ ഒരുക്കങ്ങൾക്കിടെ നടന്ന ഈ ട്വസ്റ്റിനെ തുടർന്ന് വിവാഹം റദ്ദു ചെയ്യേണ്ടി വന്നിരിക്കുകയാണ് ഇരു വീട്ടുകാർക്കും.
   Published by:Asha Sulfiker
   First published:
   )}