നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂർഖൻ പാമ്പിനെ വീട്ടിൽ കയറാതെ അര മണിക്കൂർ തടഞ്ഞ് നിർത്തി 'കാവൽക്കാരൻ പൂച്ച'; വൈറലായി ചിത്രങ്ങൾ

  മൂർഖൻ പാമ്പിനെ വീട്ടിൽ കയറാതെ അര മണിക്കൂർ തടഞ്ഞ് നിർത്തി 'കാവൽക്കാരൻ പൂച്ച'; വൈറലായി ചിത്രങ്ങൾ

  ചെറിയ വെളുത്ത പൂച്ചക്കുട്ടിയാണ് മൂർഖന് മുന്നിൽ ധൈര്യത്തോടെ തല ഉയർത്തി നിൽക്കുന്നത്. ഒന്നര വയസ്സ് പ്രായമുള്ള പൂച്ചക്കുട്ടി ജനിച്ചപ്പോൾ മുതൽ തങ്ങൾക്കൊപ്പമാണ് താമസമെന്ന് വീട്ടുടമ

  Cobra_Cat

  Cobra_Cat

  • Share this:
   മനുഷ്യരുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് നായ്ക്കളാണ്. എന്നാൽ സ്വന്തം യജമാനന്റെ വീടിന്റെ യഥാർത്ഥ കാവൽക്കാരൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒഡീഷയിലെ ഈ പൂച്ചക്കുട്ടി. മൂർഖൻ പാമ്പിനെ വീട്ടിൽ കയറാതെ അര മണിക്കൂർ തടഞ്ഞു നിർത്തിയാണ് പൂച്ച വീട്ടുകാരുടെ രക്ഷകനായി മാറിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

   ഒഡീഷയിലെ ഭുവനേശ്വറിൽ പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടികൂടുന്നത് വരെ പൂച്ച സംഭവ സ്ഥലത്ത് കാവൽക്കാരനായി നിന്നു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചെറിയ വെളുത്ത പൂച്ചക്കുട്ടിയാണ് മൂർഖന് മുന്നിൽ ധൈര്യത്തോടെ തല ഉയർത്തി നിൽക്കുന്നത്. ഒന്നര വയസ്സ് പ്രായമുള്ള പൂച്ചക്കുട്ടി ജനിച്ചപ്പോൾ മുതൽ തങ്ങൾക്കൊപ്പമാണ് താമസമെന്ന് വീട്ടുടമയായ സമ്പദ് കെ പാരിഡ പറഞ്ഞു.

   എൻഐയുടെ ട്വീറ്റിന് മറുപടിയായി, നിരവധി പൂച്ച പ്രേമികൾ രംഗത്തെത്തി. ചിലർ സ്വന്തം പൂച്ചകളുടെ ചിത്രങ്ങളും പങ്കുവച്ചു. ചിലർ പൂച്ചകളുടെയും നായ്ക്കളുടെയും വ്യത്യസ്തമായ സ്വഭാവത്തെക്കുറിച്ചും വ്യക്തമാക്കി. പൂച്ചകളുടെ മീമുകളുമായും ചിലർ രംഗത്തെത്തി. എഎൻഐയുടെ ഈ ട്വീറ്റിന് നിലവിൽ പതിനായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.


   ഉഗ്ര വിഷമുള്ള പാമ്പുമായി പോരടിച്ച് രണ്ട് കൊച്ചു കുട്ടികളെ രക്ഷിച്ച ശേഷം പൂച്ച മരണത്തിന് കീഴടങ്ങിയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ഓസ്ട്രേലിയയിലാണ് ഈ സംഭവമുണ്ടായത്. ഓസ്ട്രേലിയൻ വൻകരയിലെ തന്നെ ഏറ്റവും വിഷമുള്ളതും ലോകത്തെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പുമായാണ് വളർത്തു പൂച്ചയായ ആർതർ പോരടിച്ചത്. സോഷ്യൽ മീഡിയയിൽ ഇതിനെ തുടർന്ന് ആർതർ താരമായി മാറിയിരുന്നു. ആർതറിൻറെ ധീരത കൊണ്ട് രണ്ടു കുഞ്ഞുങ്ങളുടെ ജീവനാണ് രക്ഷിക്കാനായത്.

   Also Read- Viral | മൂർഖൻ പാമ്പിനെ രാജവെമ്പാല വിഴുങ്ങുന്ന ചിത്രം വൈറൽ

   കിഴക്കൻ ഓസ്ട്രേലിയയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന് കളിച്ചു കൊണ്ടിരുന്ന തൻറെ യജമാൻറെ രണ്ടു കുഞ്ഞു മക്കൾക്കൊപ്പമാണ് ആർതരും ഇരുന്നത്. അപ്പോഴാണ് ഉഗ്രവിഷമുള്ള ബ്രൌൺ സ്നേക്ക് അവിടേക്ക് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് എത്തിയ പാമ്പിനു മുന്നിലേയ്ക്ക് ആർതർ ചാടി വീഴുകയായിരുന്നു. ആർതറിൻറെ ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാർ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനോടകം ആർതറിൻറെ ആക്രമണത്തിൽ പാമ്പ് ചത്തുവീണു. എന്നാൽ ഇതിനിടെ ആർതറിന് ബ്രൌൺ സ്നേക്കിൻറെ കടിയേറ്റത് ആരും ആറിഞ്ഞില്ല.

   അൽപ്പസമയത്തിനകം ആർതർ തളർന്നു വീണെങ്കിലും അത്ഭുതകരമായി എഴുന്നേൽക്കുകയും ചെയ്തു. അതിനുശേഷം സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസം വീണ്ടും ആർതർ തളർന്നു വീണതോടെ വീട്ടുകാർ, തനവായിലെ അനിമൽ എമർജൻസ് സർവീസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. മാരകമായ പാമ്പിൻ വിഷം ആർതറിൻറെ ജീവനെടുത്തു. മക്കളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയ ആർതറിൻറെ വേർപാട് വീട്ടുകാർക്കും കുട്ടികൾക്കും താങ്ങാവുന്നതിൽ ഏറെയായിരുന്നു.
   Published by:Anuraj GR
   First published:
   )}