നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രാക്ടറിന്റെ ചക്രം തലയ്ക്ക് മുകളിലൂടെ കയറി; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  ട്രാക്ടറിന്റെ ചക്രം തലയ്ക്ക് മുകളിലൂടെ കയറി; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  ട്രാക്ടര്‍-ട്രോളിയുടെ പിന്നിലെ ചക്രം തലയ്ക്ക് മുകളിലൂടെ കയറിപോയിട്ടും അത്ഭുതകരമായി രക്ഷപ്പെടുന്ന ഗുജറാത്തിലെ ഒരു ബൈക്ക് യാത്രികന്റെ ദൃശ്യങ്ങളായിരുന്നു അത്

  • Share this:
   പല തരത്തിലുള്ള റോഡ് അപകടങ്ങള്‍ക്ക് ഒരുപക്ഷേ നമ്മള്‍ സാക്ഷിയായിട്ടുണ്ടാവും. ചിലത് വളരെ ദാരുണമായ അപകടങ്ങളാണെങ്കില്‍ ചിലത് നിസാരമായതായിരിക്കും. ചില അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുന്ന ആളുകളുമുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ ആരുടെയും അസ്ഥി മരവിപ്പിക്കുന്ന ഒന്നായിരുന്നു. ട്രാക്ടര്‍-ട്രോളിയുടെ പിന്നിലെ ചക്രം തലയ്ക്ക് മുകളിലൂടെ കയറിപോയിട്ടും അത്ഭുതകരമായി രക്ഷപ്പെടുന്ന ഗുജറാത്തിലെ ഒരു ബൈക്ക് യാത്രികന്റെ ദൃശ്യങ്ങളായിരുന്നു അത്.

   വഡോദരയിലെ ദാഹോഡില്‍ ഉള്ള ഒരു പ്രധാന റോഡില്‍ നിന്നുള്ള ആ ദൃശ്യങ്ങളില്‍ വെള്ളക്കുഴിയായ ഒരുറോഡില്‍ മറിഞ്ഞു കിടക്കുന്ന ഒരു ബൈക്കും അതില്‍ ഒരു ഒരു വ്യക്തിയും അയാള്‍ക്ക് പിന്നില്‍ ഒരു സ്ത്രീയും ഒപ്പം ഒരു കൊച്ചുക്കുട്ടിയേയും കാണാം. റോഡിന്റെ ഒരു വശം മുഴുവനും വെള്ളക്കെട്ടാണ്. ബാലന്‍സ് നഷ്ടപ്പെട്ട് ബൈക്ക് യാത്രികര്‍ റോഡിന്റെ നടുവില്‍ വലതുഭാഗത്തേക്ക് വീണു കിടക്കുന്നു. ആദ്യം മറിഞ്ഞുകിടന്ന ബൈക്കിന് മുകളിലും പിന്നീട് അത് ഓടിച്ചിരുന്ന വ്യക്തിയുടെ തലയിലേക്കും ഒരു ട്രാക്ടര്‍-ട്രോളിയുടെ പിന്നിലെ ചക്രം കയറുന്നു.

   ഈ  ആഘാതത്തില്‍ പിന്നിലിരുന്ന സ്ത്രീയും കുട്ടിയും എതിര്‍ ദിശയിലേക്ക് മാറി ഭാഗ്യത്തിന് രക്ഷപ്പെടുന്നു. അതേസമയം, ട്രോളിയുടെ പിന്‍ ചക്രം ആ മനുഷ്യന്റെ തലയ്ക്ക് മുകളിലൂടെ കയറി, അയാളുടെ തലയോട്ടി തകര്‍ക്കാതെ കടന്നുപോകുന്നു. ട്രോളിയുടെ ചക്രം തലയ്ക്ക് മുകളില്‍ കയറിയിട്ടും വളരെ അത്ഭുതകരമായിട്ടാണ് ആ മനുഷ്യന്‍ രക്ഷപ്പെട്ടിരിക്കുന്നത്. ആളുകള്‍ അയാളെയും മോട്ടോര്‍ സൈക്കിളെയും എടുക്കാന്‍ ഓടി അടുക്കുന്നതും വീഡിയോയില്‍ കാണാം. അയാള്‍ രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്.

   ദാഹോഡ് മേഖലയില്‍ നിന്ന് ഇത്തരത്തിലുള്ള അപകടത്തിന്റെ രണ്ടാമത്തെ വൈറല്‍ വീഡിയോയാണിതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ ദൃശ്യങ്ങളിലുള്ളത്, ഒരു കൊടുവളവില്‍ ഒരുപോലെ തിരിഞ്ഞ് വരുന്ന ഒരു സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസും ഒരു മോട്ടോര്‍ സൈക്കിളുമാണ്. ബസിനടിയിലേക്ക് ആ മോട്ടോര്‍ സൈക്കിള്‍ യാത്രികര്‍ കയറുകയും, ബസിന്റെ മുന്‍ചക്രത്തിനടിയില്‍ ബൈക്ക് യാത്രികനും വണ്ടിയും കുടുങ്ങുകയും ചെയ്യുന്നു. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുമ്പോള്‍ ഏതാനും സെക്കന്റുകള്‍ക്ക് ശേഷം രക്ഷപ്പെട്ട ബൈക്ക് യാത്രികന്‍ ചക്രത്തിനടിയില്‍ നിന്നും പുറത്തേക്ക് ഇഴഞ്ഞ് എത്തുന്നതും റോഡിലൂടെ കടന്നുപോകുന്ന ആളുകള്‍ ആ ബൈക്ക് യാത്രികനെ സഹായിക്കുകയും അവന്റെ വണ്ടി റോഡിനരികിലേക്ക് നീക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

   രാജ്യത്തെ റോഡുകളിലെ വെള്ളം നിറഞ്ഞ കുഴികളില്‍ വീണ് ബൈക്ക് യാത്രികര്‍ അപകടത്തിലാക്കുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ, വിജയവാഡ-നുസ്വിഡ് ഹൈവേയിലെ റോഡ് പണികള്‍ക്ക് സിവില്‍ അധികാരികള്‍ അനാസ്ഥ കാരണം നിര്‍ത്തിവച്ചിരുന്നു.

   വിസന്നപ്പേട്ട, മൈലാവരം, അഗിരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും അവസാനിപ്പിച്ചു. റോഡുകളിലെ കുഴികള്‍ എല്ലാ വാഹനങ്ങള്‍ക്കും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ മോശം റോഡുകള്‍ അപകടസാധ്യതയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
   Published by:Karthika M
   First published:
   )}