• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യൻ വനിതാ ഹോക്കി ടീം മെഡൽ നേടിയാൽ വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തിലെ വജ്ര വ്യാപാരി

ഇന്ത്യൻ വനിതാ ഹോക്കി ടീം മെഡൽ നേടിയാൽ വീടും കാറും വാഗ്ദാനം ചെയ്ത് ഗുജറാത്തിലെ വജ്ര വ്യാപാരി

ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപ വിലയുള്ള വീടും വീടുള്ളവര്‍ക്ക് 5 ലക്ഷം രൂപ വിലയുള്ള പുതിയ കാറും നല്‍കാനാണ് ഹരി കൃഷ്ണ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

News18

News18

  • Share this:
    ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം അംഗങ്ങള്‍ക്ക്11 ലക്ഷം രൂപ വിലയുള്ള വീടോ 5 ലക്ഷം രൂപ വിലയുള്ള പുതിയ കാറോ നല്‍കുമെന്ന് ഗുജറാത്തിലെ വജ്ര വ്യാപാരി സാവ്ജി ധൊലാക്കിയ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കളിക്കാരുടെ മനോവീര്യം ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ധൊലാക്കിയ പറഞ്ഞു. ടീം ഒരു മെഡലുമായാണ് വീട്ടിലെത്തുന്നതെങ്കില്‍, ടീം അംഗങ്ങളില്‍ വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപ വിലയുള്ള വീടും വീടുള്ളവര്‍ക്ക് 5 ലക്ഷം രൂപ വിലയുള്ള പുതിയ കാറും നല്‍കാനാണ് ഹരി കൃഷ്ണ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

    '' ടോക്യോ 2020 ഒളിമ്പ്ക്‌സിലെ ഓരോ മല്‍സരത്തിലും നമ്മുടെ പെണ്‍കുട്ടികള്‍ ചരിത്രം എഴുതുകയാണ്. നമ്മള്‍ ആദ്യമായി ഒളിമ്പിക്സിന്റെ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരിക്കുന്നു'' വജ്ര വ്യാപാരിയായ കോടീശ്വരന്‍ ട്വിറ്ററില്‍ കുറിച്ചു.

    മീരാഭായ് ചാനുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, നമ്മുടെ രാജ്യത്ത് നിന്നുള്ള സ്ത്രീകള്‍ കായികരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ലളിതമായ ഒരു ഇടത്തരം വീട്ടിലാണ് ചാനു താമസിക്കുന്നതെങ്കിലും അവള്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മെഡല്‍ നേടി. വീടില്ലാത്തവര്‍ക്ക് 11 ലക്ഷം രൂപയും കാറില്ലാത്തവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാനാണ് തന്റെ തീരുമാനമെന്നും ധൊലാക്കിയ പറഞ്ഞു. ഇന്നത്തെ മത്സരത്തിനായി നമ്മളുടെ വനിതാ ഹോക്കി ടീം അംഗങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഞാന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.


    ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ 1-0 ന് തോല്‍പ്പിച്ച ശേഷമാണ്. വനിതാ ഹോക്കിയില്‍ ഇന്ത്യ ആദ്യ സെമി ഫൈനല്‍ കളിച്ചത്. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം അര്‍ജന്റീനയെയാണ് നേരിട്ടത്. അര്‍ജന്റീനയോട് പൊരുതി തോറ്റ ഇന്ത്യയുടെ അടുത്ത പ്രതീക്ഷ വെങ്കല മെഡലാണ്.

    ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ 1-0ന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ സ്ഥാനം ഉറപ്പിച്ചത്. ഈ വിജയത്തോടെ ആദ്യമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ടീമിന്റെ പ്രതിരോധ വിഭാഗവും ഗോള്‍കീപ്പര്‍ സവിത പുനിയയും ശക്തരായ ഓസ്‌ട്രേലിയക്കാരെ അതേ ശക്തിയോടെ ചെറുത്തു നിന്നത് ഓസ്‌ട്രേലിയയുടെ പരാജയത്തിന് ആക്കം കൂട്ടി. അതോടൊപ്പം തന്നെ ഭാഗ്യവും ഇന്ത്യയ്ക്ക് അനുകൂലമായി നിന്നു. രണ്ടാം പാദത്തിലെ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത് കൗര്‍ നടത്തിയ ഉജ്ജ്വലമായ ഒരു ഡ്രാഗ് ഫ്‌ലിക്ക് ഈ ചരിത്ര മത്സരത്തിലെ വിധിയെ മാറ്റി എഴുതുകയായിരുന്നു.
    Published by:Sarath Mohanan
    First published: