നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജൈവകൃഷി: ഗുജറാത്തിലെ കര്‍ഷകന്റെ നൂതന മാര്‍ക്കെറ്റിങ്ങ് ആശയങ്ങള്‍ ശ്രദ്ധ നേടുന്നു

  ജൈവകൃഷി: ഗുജറാത്തിലെ കര്‍ഷകന്റെ നൂതന മാര്‍ക്കെറ്റിങ്ങ് ആശയങ്ങള്‍ ശ്രദ്ധ നേടുന്നു

  ഇന്ത്യയിലും മറ്റ് പത്തു രാജ്യങ്ങളിലുമായി നിരവധി ധാന്യങ്ങളാണ് വില്‍ക്കുന്ന അദ്ദേഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് 2 കോടി രൂപയാണ്.

  • Share this:
   ജൈവകൃഷി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കര്‍ഷകനല്ല പുരുഷോത്തം സിദ്ധ്പര. അദ്ദേഹം തന്റെ അസാധാരണമായ കാര്‍ഷിക രീതികള്‍ കൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.

   ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ ഒരു ഗ്രാമത്തില്‍, 50കാരനായ ഇദ്ദേഹം വര്‍ഷങ്ങളായി തന്റെ ജൈവ കാര്‍ഷിക ബിസിനസ്സ് വിപുലമായി തന്നെ നടത്തി വരികയാണ്. പതിനെട്ടാം വയസ്സില്‍, സിദ്ധ്പരയ്ക്ക് തന്റെ പിതാവില്‍ നിന്നാണ് കൃഷിസ്ഥലങ്ങള്‍ ലഭിച്ചത്. ഇന്ന് അദ്ദേഹം ആ സ്ഥലങ്ങളിലെ അധ്വാനത്തില്‍ നിന്നും ഇന്ത്യയിലും മറ്റ് പത്തു രാജ്യങ്ങളിലുമായി നിരവധി ധാന്യങ്ങളാണ് വില്‍ക്കുന്നത്. നിലവില്‍, അദ്ദേഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് 2 കോടി രൂപയാണ്.

   സിദ്ധ്പരയുടെ ഉപഭോക്താക്കളില്‍ യുഎസ്എ, യുകെ, നോര്‍വേ, ജര്‍മ്മനി, ദുബായ്, എത്യോപ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും ഉള്‍പ്പെടുന്നു.

   ചെറുപ്പം മുതലേ സിദ്ധ്പരയ്ക്ക കാര്‍ഷിക മേഖലയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അദ്ദേഹം സ്വായത്തമാക്കിയ വിദ്യാഭ്യാസത്തില്‍ നിന്ന് ജൈവ കൃഷിയെക്കുറിച്ച് സിദ്ധ്പര കൂടുതല്‍ പഠിക്കുകയും പുതിയ ആശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്തു. ഗുണനിലവാരത്തിനും കൊയ്ത്തിന്റെ ഘടകത്തിനും പുറമേ, സിദ്ധ്പരയുടെ വിപണന തന്ത്രമാണ് അദ്ദേഹത്തെ മറ്റ് സ്ഥലങ്ങളിലേക്കുള്ള ഖ്യാതിയില്‍ എത്തിച്ചത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ എത്തിച്ചേരാന്‍, അന്ന് വളരെ ബുദ്ധിമുട്ടുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനായി താന്‍ ഒരു രൂപ പോലും പോലും ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

   'അതിഥി ദേവോ ഭവ' എന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ ആതിഥ്യ മര്യാദയാണ്. ഇതാണ് സിദ്ധ്പര ഗൗരവമായി എടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ബിസിനസ്സ് തന്ത്രം. തന്റെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ താത്പര്യമുള്ള ഡീലര്‍മാരെയും ഉപഭോക്താക്കളെയും അദ്ദേഹം തന്റെ ഫാമിലേക്ക് ക്ഷണിക്കുന്നു, അവിടെ അവരോട് കുറച്ച് സമയം താമസിക്കാനും അഭ്യര്‍ത്ഥിക്കുന്നു. അവിടെ അവര്‍ക്ക് തന്റെ കാര്‍ഷിക പ്രക്രിയകള്‍ കാണിച്ച് കൊടുക്കുകയും, തന്റെ കാര്‍ഷിക വിളകളില്‍ നിന്നു തന്നെ അവര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുകയും ചെയ്യുന്നു. കൂടാതെ, അവര്‍ക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതും തീര്‍ത്ത് കൊടുക്കുന്നു. ഇതിനൊന്നും സിദ്ധ്പര പ്രതിഫലം വാങ്ങാറില്ല. ഇങ്ങനെയെത്തുന്ന അതിഥികള്‍ക്ക്, അവര്‍ കഴിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുകയാണെങ്കില്‍, അവര്‍ ഓര്‍ഡറുകള്‍ക്കായി നമ്പറുകള്‍ കൈമാറുന്നു.

   ''വിള കൊയ്തെടുക്കുന്നതിനെക്കുറിച്ച് ഞാന്‍ അവര്‍ക്ക് പതിവായി വാട്ട്സാപ്പില്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇത് അവരുടെ വിശ്വസ്തത നേടാന്‍ സഹായിക്കുന്നു,'' സിദ്ധ്പര ദി ബെറ്റര്‍ ഇന്ത്യയോട് പറയുന്നു.

   സിദ്ധ്പരയുടെ വിപണന തന്ത്രങ്ങള്‍ ഉരുത്തിരിയുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ച ഒരു പ്രാദേശിക വരള്‍ച്ചയെ പ്രതിരോധിക്കുന്ന സംരംഭത്തില്‍ നിന്നാണ്. ജുനഗഡിലെ ജംക ഗ്രാമത്തില്‍ 1999 വരെ വരള്‍ച്ച വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അങ്ങനെയിരിക്കെ ഇതിന് അന്ത്യം കാണുന്നതിനായി ഗ്രാമീണര്‍ ഒറ്റക്കെട്ടായി മഴവെള്ളം ശേഖരിക്കാന്‍ ചെറിയ അണക്കെട്ടുകളും ജലസംഭരണികളും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇതിനായി അവര്‍ പണപ്പിരിവുകള്‍ നടത്തി. അവരുടെ പദ്ധതി വന്‍വിജയമായി മാറി. അവിടെ പിന്നീടൊരിക്കലും, അപര്യാപ്തമായ മഴ, കര്‍ഷകര്‍ക്കോ ജനങ്ങള്‍ക്കോ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല. 'ജല ദൗര്‍ഭല്യമുള്ള സ്ഥലങ്ങളില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഞങ്ങളുടെ മാതൃക സ്വീകരിക്കാന്‍ തീരുമാനിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം സമയം, ഈ മാതൃകയെപ്പറ്റി പഠിക്കാന്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വിദഗ്ദസംഘങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ഒഴുക്കായിരുന്നു,' അദ്ദേഹം പറയുന്നു

   തന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍, നേരിട്ട് വാങ്ങാന്‍ ധാരാളം ആളുകള്‍ മുന്നോട്ട് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. രാസകൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്കുള്ള മാറ്റത്തില്‍ ജല ശേഖരണ വിദ്യയും പോഷക സമ്പുഷ്ടമായ വിളകളും തന്റെ ലാഭം ഗണ്യമായി ഉയര്‍ത്താന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് രാസവസ്തുക്കളും ചാണകവും ഉപയോഗിക്കുമായിരുന്നു എന്നും, തനിക്ക് രാസ വളങ്ങളോട് താത്പര്യമില്ലായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. അതോടൊപ്പം രാസവളത്തില്‍ നിന്നും ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ തനിക്ക് തുച്ഛമായ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ഒരു സാധാരണ കര്‍ഷകത്തൊഴിലാളിയുടെയുടെ വരുമാനമായിരുന്നു അത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

   ചെടികള്‍ക്ക് കുറഞ്ഞ മാനുഷിക ഇടപെടലിലൂടെ വളരാന്‍ സാധിക്കുന്ന വനത്തിന്റെ മാതൃക സിദ്ധ്പര പുനര്‍നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ കൃഷിരീതിയുടെ പ്രധാന വശം മണ്ണിന്റെ സമ്പുഷ്ടീകരണവും ചെടികളുടെ സ്വതന്ത്രമായ വളര്‍ച്ചാ രീതിയും ആയിരുന്നു. ചാണകപ്പൊടി, ശര്‍ക്കര, മോര്, കഞ്ഞിവെള്ളം എന്നിവ ഉപയോഗിച്ചുള്ള ജൈവ വളം തയ്യാറാക്കാനായി അദ്ദേഹം വായുരഹിതമായ പദ്ധതിയ്ക്ക് രൂപം നല്‍കി. ഉണങ്ങിയ ഇലകളും ഗോതമ്പ് തോടും കത്തിക്കുന്നതിനുപകരം, അദ്ദേഹം ഈ കൂട്ടുകള്‍ കൊണ്ട് നിലം കൊണ്ട് മൂടി, ഇത് മണ്ണിനെ തണുപ്പിക്കാന്‍ സഹായിക്കുന്നു.

   ''രാസവളത്തില്‍ നിന്ന് ജൈവ പ്രക്രിയകളിലേക്ക് മാറിയതോടെ കൃഷി ആവശ്യങ്ങള്‍ക്കായി ഞാന്‍ ചെലവഴിച്ച തുക ഏകദേശം നാല്‍പ്പത് ശതമാനമായി കുറഞ്ഞു. അതുപോലെ തന്നെ, മണ്ണില്‍ കമ്പോസ്റ്റ് നിറച്ചു വെയ്ക്കുന്ന സംവിധാനം, കൃഷിയിടത്തിലേക്കുള്ള ജലത്തിന്റെ ഉപയോഗം ഇരുപത് ശതമാനത്തോളം കുറച്ചു. കൂടാതെ സൂക്ഷ്മ ജലസേചന സംവിധാനം ജല സംരക്ഷണത്തിനായും എന്നെ സഹായിക്കുന്നു,'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
   First published:
   )}