നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 150 വര്‍ഷം പഴക്കമുള്ള പൈതൃക സ്മാരകം പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കാന്‍ ഗുജറാത്ത് പദ്ധതി

  150 വര്‍ഷം പഴക്കമുള്ള പൈതൃക സ്മാരകം പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കാന്‍ ഗുജറാത്ത് പദ്ധതി

  അഹമ്മദാബാദിലെ ഖമാസയിലെ പൈതൃക കെട്ടിടം പുനഃസ്ഥാപിച്ച് പാവപ്പെട്ട പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു.

  • Share this:
   അഹമ്മദാബാദിലെ ഖമാസയിലെ പൈതൃക കെട്ടിടം പുനഃസ്ഥാപിച്ച് പാവപ്പെട്ട പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ ഒരു വാസ്തുശില്പി 150 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഈ കെട്ടിടം. എന്നാൽ 2001ലെ ഭൂകമ്പം കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

   എന്നാൽ എൽഎക്‌സ്എസ് ഫൗണ്ടേഷൻ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് കെട്ടിടത്തിന്റെ പുനർനിർമാണ പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുന്നത്. ഈ കെട്ടിട പുനർനിർമാണ പദ്ധതിക്ക് ഏകദേശം 3.2 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിട നിർമ്മാതാവ് സംസ്‌കൃതി പഞ്ചൽ പറയുന്നു. 'ഇത് പെൺകുട്ടികൾക്കായുള്ള ഒരു കോളേജ് ആയിരുന്നു, എന്നാൽ 2001ൽ സംഭവിച്ച ഭൂമി കുലുക്കത്തിൽ കെട്ടിടം നിലനിന്ന സ്ഥലവും കെട്ടിടവും ഉപേക്ഷിക്കപ്പെട്ടു. അങ്ങനെയാണ് സർക്കാർ ഇവിടെ കെട്ടിടത്തിന്റെ പുനർനിർമാണം നടത്താൻ തീരുമാനിച്ചത്' പഞ്ചൽ വ്യക്തമാക്കി.

   എൽഎക്‌സ്എസ് ഫൗണ്ടേഷന്റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് പഞ്ചൽ. 2018ൽ പ്രസ്തുത കെട്ടിടത്തിന്റെ പുനർനിർമാണ പദ്ധതിയുമായി അവർ ഗുജറാത്ത് മന്ത്രാലയത്തെ സമീപിച്ചിരുന്നു. എല്ലാ പൈതൃക പുനർനിർമാണ പദ്ധതികളും ജനങ്ങൾക്ക് വേണ്ടിയാകണം പ്രവർത്തിക്കേണ്ടതെന്നും പഞ്ചൽ അഭിപ്രായപ്പെട്ടു.

   'നമുക്ക് എല്ലാവർക്കും പൈതൃകം എന്ന വാക്കിനെ കുറിച്ച് ചില തെറ്റിദ്ധാരണകളുണ്ട്. അതായത് പൈതൃകം എന്നാൽ പഴമയെക്കുറിച്ചുള്ള അഭിമാനം നിലനിർത്തുന്നത് മാത്രമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പൈതൃകം എന്നത് പഴമയെക്കുറിച്ച് അഭിമാനം കൊള്ളേണ്ടതാണ്, അതേ സമയം, വർത്തമാന കാലത്തിലും ഭാവി കാലത്തിലും നമുക്ക് അതിനെ ഓർത്ത് അഭിമാനിക്കാനും കഴിയണം' സംസ്‌കൃതി പഞ്ചൽ എഎൻഐയോട് പറഞ്ഞു.   കെട്ടിടത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒപ്പം മുൻകാല ആനുകൂല്യങ്ങൾ ലഭിക്കത്തക്ക വിധത്തിൽ സമൂഹത്തെ ഒപ്പം ചേർത്ത് നിർത്തി പദ്ധതി വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചൽ വ്യക്തമാക്കി.

   പല രാജ്യങ്ങളിലും പഴക്കം ചെന്ന പൈതൃക കെട്ടിടങ്ങൾ പൊളിച്ചും പുതുക്കി പണിതും ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കി തീർക്കാറുണ്ട്. അതുവഴി പൈതൃക ചിഹ്നങ്ങൾ സംരക്ഷിക്കുകയും ഇന്നും നാളെയുമുള്ള തലമുറയ്ക്ക് അവ ഉപകാരപ്രദമാക്കുകയും ആണ് ചെയ്യുന്നത്. യൂഗൻ വൈഡ എന്ന റൊമാനിയൻ വാസ്തു ശിൽപ്പി ഇത്തരത്തിൽ ഒരു ഉദാഹരണം നമുക്ക് കാണിച്ചു തന്നിരുന്നു. പൈതൃക പദ്ധതികൾക്കായി ഒരു ആംബുലൻസാണ് ഇദ്ദേഹം ട്രാൻസിൽവാനിയയ്ക്ക് സംഭാവന ചെയ്തത്. ആംബുലൻസ് എന്ന് പറയുമ്പോൾ മനുഷ്യർക്കായി അല്ല ഇത് പ്രവർത്തിക്കുന്നത് എന്ന് കൂടി പറയേണ്ടതുണ്ട്. ബാൽക്കൻ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഈ ആംബുലൻസ്, രാജ്യത്തെ ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന പൈതൃക കെട്ടിടങ്ങളും സ്മാരകങ്ങളും, തീർത്തും നാശോന്മുഖമാകും മുൻപ് പുതുക്കി പണിയുകയും, ജനങ്ങൾക്ക് ഉപകാരപ്രദമാക്കുകയും ആണ് ചെയ്യുന്നത്.
   Published by:Naveen
   First published:
   )}