അഹമ്മദാബാദ്: സച്ചിനെ അറിയാത്തവർ ഉണ്ടോ? എന്ന ചോദ്യം എതൊരു കായികപ്രേമിയും ഒരിക്കെങ്കിലും കേട്ടിട്ടുണ്ടാവും. അറിയാത്തവര്‍ ചുരുക്കം കാണുകയും ചെയ്യും. എന്നാൽ സച്ചിൻ ആരാണെന്ന് ചോദിച്ചിട്ട് ചോദ്യപേപ്പറിൽ ക്രിക്കറ്റ് ഉൾപ്പെടുത്താതെ അബദ്ധം പറ്റിയിരിക്കുകയാണ് ഗുറാത്തിലെ മൂന്നാം ക്ലാസില ചോദ്യപേപ്പർ.
‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏത് കായിക ഇനത്തിലെ കളിക്കാരനാണ്’ എന്നാണ് ഗുജറാത്തി ഭാഷയിലുള്ള ചോദ്യം. ഉത്തരം നല്‍കാന്‍ നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും തന്നെ ക്രിക്കറ്റില്ലെന്നതാണ് കൗതുകം. ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയാണ് ചോദ്യത്തിന് ഓപ്ഷനായി നൽകിയിരിക്കുന്നത്.
.@sachin_rt is the player of which sport?
A. Hockey
B. Kabaddi
C. Football
D. ChessDon’t be surprised! This is the question and its options asked in the Class-3 examination in Gujarat.
Shame on @BJP4Gujarat. pic.twitter.com/nM73Bcljub
— Nasreen Ebrahim (@EbrahimNasreen) April 6, 2023
ഒരു സ്കൂൾ പരീക്ഷയിൽ ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ സച്ചിന്റെ കായിക ഇനം തിരിച്ചറിയാനാകാത്തതാണ് സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഗുജറാത്തി ഭാഷയിലുള്ള ചോദ്യ പേപ്പറിന്റെ ചിത്രം ട്വിറ്ററില്‍ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gujarat, Sachin tendulkar