• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോദി ബ്രാഹ്മണനും കൃഷ്ണൻ ഒബിസിയും- ഗുജറാത്ത് സ്പീക്കർ; മണ്ടത്തരമെന്ന് ബിജെപി എംപി


Updated: May 1, 2018, 12:00 AM IST
മോദി ബ്രാഹ്മണനും കൃഷ്ണൻ ഒബിസിയും- ഗുജറാത്ത് സ്പീക്കർ; മണ്ടത്തരമെന്ന് ബിജെപി എംപി

Updated: May 1, 2018, 12:00 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ആർ അംബേദ്ക്കറും ബ്രാഹ്മണരാണെന്നും കൃഷ്ണൻ ഒബിസിയുമാണെന്ന ഗുജറാത്ത് നിയമസഭ സ്പീക്കറുടെ പ്രസ്താവന വിവാദമാകുന്നു. ഗുജറാത്ത് സ്പീക്കർ രാജേന്ദ്ര ത്രിവേദിയാണ് വിവാഹ പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാൽ സ്വന്തം പാർട്ടിക്കാരനായ സ്പീക്കർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി എംപി ഉദിത് രാജ് രംഗത്തെത്തി. ഇത്തരം മണ്ടത്തരങ്ങൾ വിളമ്പാതെ വായടയ്ക്കണമെന്നാണ് ഉദിത് രാജ് പറയുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ പാർട്ടിക്ക് ഉണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് മനസിലാക്കണം. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തരുതെന്നും ഉദിത് രാജ് പറഞ്ഞു.

സമസ്ത് ഗുജറാത്ത് ബ്രഹ്മ സമാജിലെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് നരേന്ദ്രമോദിയും ബി ആർ അംബേദ്ക്കറും ബ്രാഹ്മണരാണെന്ന രാജേന്ദ്ര ത്രിവേദി പറഞ്ഞത്. മോദിജി ബ്രാഹ്മണനാണെന്ന് അഭിമാനത്തോടെ പറയുമെന്നാണ് ത്രിവേദി പ്രസ്താവിച്ചത്. അംബേദ്ക്കർ ബ്രാഹ്മണനാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന്‍റെ കുലനാമം അദ്ധ്യാപകൻ നൽകിയതാണ്.

കൃഷ്ണൻ ഒബിസിയാണെന്നതായിരുന്നു ത്രിവേദിയുടെ മറ്റൊരു വിവാദ പരാമർശം. ഇടയനായ ഒരാളെ ദൈവമാക്കിയത് ഋഷിമാരാണ്. കൃഷ്ണനെ ദൈവമാക്കിയത് സാന്ദീപനി മഹർഷിയാണ്. ബ്രാഹ്മണരാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നത്. രാമൻ ക്ഷത്രിയനാണെന്നാണ് താൻ എപ്പോഴും പറയാറുള്ളതെന്ന് ത്രിവേദി പറയുന്നു.
First published: May 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍