നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Pani Puri | തീ പിടിച്ച പാനി പൂരി വായിലേക്കിടും; ശ്വാസമടക്കിപ്പിടിച്ച് വീഡിയോ കണ്ട് നെറ്റിസൺസ്

  Viral Pani Puri | തീ പിടിച്ച പാനി പൂരി വായിലേക്കിടും; ശ്വാസമടക്കിപ്പിടിച്ച് വീഡിയോ കണ്ട് നെറ്റിസൺസ്

  Gujarat Street Vendor Selling Pani Puri on Fire Viral on Internet | കർപ്പൂരം വച്ച് കത്തിച്ച പാനി പൂരി നേരെ വായിലേക്ക്. വീഡിയോ വൈറൽ

  'തീ പിടിച്ച' പാനി പൂരി

  'തീ പിടിച്ച' പാനി പൂരി

  • Share this:
   പാനി പൂരി (Pani Puri) മലയാളികളുടെയും ഇഷ്‌ട ഭക്ഷണമാണ്. പുളിരസമുള്ള വെള്ളം നിറച്ച ക്രഞ്ചി സ്നാക്ക് വിളമ്പുന്നതിനു പകരം, ഗുജറാത്തിലെ ഒരു കച്ചവടക്കാരൻ അത് കത്തിച്ച് ഉപഭോക്താവിന്റെ വായിലേക്ക് വിളമ്പാൻ തീരുമാനിച്ചു. 'തീ പിടിച്ച' പാനി പൂരി (Pani Puri on Fire) ഇപ്പോൾ സോഷ്യൽ മീഡിയയിൽ (social media) വൈറലായിരിക്കുകയാണ്.

   ഗോൽഗപ്പ അല്ലെങ്കിൽ പാനി പൂരി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട തെരുവ് ഭക്ഷണങ്ങളിൽ ഒന്നാണ്. ഏത് സംസ്ഥാനത്താണ് ഈ ലഘുഭക്ഷണത്തിന്റെ ഏറ്റവും മികച്ച ഇനം നൽകുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. പല കച്ചവടക്കാരും ഒരുതരം പുളിവെള്ളം മാത്രം സൂക്ഷിക്കുമ്പോൾ, വാരണാസി പോലുള്ള സ്ഥലങ്ങളിൽ, നിങ്ങൾക്ക് ഏഴ് തരം വെള്ളമുള്ള പാനി പൂരി കഴിക്കാം. അപ്പോഴാണ് ഗുജറാത്തിലെ ഒരു കച്ചവടക്കാരൻ തീ പിടിച്ച പാനിപ്പൂരി വിൽക്കുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, വിൽപ്പനക്കാരൻ സ്റ്റഫ് ചെയ്ത പാനി പൂരി കത്തിച്ച് ഉപഭോക്താവിന്റെ വായിൽ വയ്ക്കുന്നു.

   സ്റ്റഫ് ചെയ്ത പാനിപ്പൂരിയിൽ കർപ്പൂരമുണ്ട്. അത് ഭക്ഷണത്തിന് ഒരു തീക്ഷ്ണമായ രസം കൂടി ചേർത്തു. ഈ ലഘുഭക്ഷണത്തെ ഇപ്പോൾ ഫയർ പാനുമായി പലരും താരതമ്യപ്പെടുത്തുന്നു. ഫയർ പാൻ ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രശസ്തമാണ്.

   ഫുഡ് ബ്ലോഗർ കൃപാലി പട്ടേലാണ് വീഡിയോ പങ്കുവെച്ചത്. തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ, അഹമ്മദാബാദിലെ തെരുവുകളിൽ തീ പാനിപ്പൂരി പരീക്ഷിച്ചതായി അവർ വെളിപ്പെടുത്തി. പലരും തീ ഗോൽഗപ്പയെ പരിഹസിച്ചപ്പോൾ, ലഘുഭക്ഷണം കത്തിക്കാൻ കർപ്പൂരം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നറിയാൻ മറ്റുള്ളവർ ആഗ്രഹം പ്രകടിപ്പിച്ചു. (വീഡിയോ ചുവടെ)
   വെള്ളം കുറച്ച് എരിവുള്ളതാക്കാൻ ആളുകൾ ഗോൽഗപ്പ വിൽപനക്കാരോട് ആവശ്യപ്പെടുന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. "ഒരാൾ തമാശയായി എരിവ് കൂട്ടാൻ ചോദിച്ചു, അയാൾ അത് കത്തിച്ച," കമന്റ് സെക്ഷനിലെ ഉപയോക്താക്കളിൽ ഒരാൾ കുറിച്ചു.

   ഒരു കൂട്ടം ഉപയോക്താക്കൾക്ക് ഇത് വിൽക്കുന്ന സ്ഥലം എവിടെയെന്ന് അറിയാൻ താൽപ്പര്യമുണ്ട്. അതിലൂടെ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും ശ്രമിക്കാനും കഴിയും എന്ന പ്രതീക്ഷയിലാണവർ.

   ഈയിടെയായി, ധാരാളം ഭക്ഷണ പരീക്ഷണ വീഡിയോകൾ ഓൺലൈനിൽ വൈറലായി മാറുന്നുണ്ട്. ഫയർ ഗോൽഗപ്പ ഇപ്പോഴും ആ കൂട്ടത്തിൽ മികച്ചതായി നിലനിൽക്കുന്നു. പക്ഷേ വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകൾക്ക് ഇപ്പോഴും ഒരു കുറവുമില്ല.

   Summary: A video doing the rounds on social media shows a pani puri seller putting a lit golgappa into the mouth of the customer. The breathtaking video has gone viral in no time
   Published by:user_57
   First published:
   )}