• HOME
  • »
  • NEWS
  • »
  • buzz
  • »
  • GUJARAT STREET VENDORS FANTA OMELETTE HAS TWITTER ASKING WHY KM

വൈറലായി തട്ടുകടക്കാരന്റെ 'ഫാന്റ ഓംലെറ്റ്'; എന്തിന് ഇങ്ങനെയൊരു കോമ്പിനേഷൻ?

ഓറഞ്ച് ഫ്‌ലേവറിലുള്ള ഫാന്റ ചേര്‍ത്താണ് ഇയാള്‍ മുട്ട തയ്യാറാക്കുന്നത്.

ഓറഞ്ച് ഫ്‌ലേവറിലുള്ള ഫാന്റ ചേര്‍ത്താണ് ഇയാള്‍ മുട്ട തയ്യാറാക്കുന്നത്.

ഓറഞ്ച് ഫ്‌ലേവറിലുള്ള ഫാന്റ ചേര്‍ത്താണ് ഇയാള്‍ മുട്ട തയ്യാറാക്കുന്നത്.

  • Share this:
    മികച്ച പ്രഭാതഭക്ഷണമായി കണക്കാക്കപ്പെടുന്ന ഒന്നാണ് മുട്ട. രുചികരവും പോഷക ഗുണമുള്ളതുമായ ഈ വിഭവം പാചകം ചെയ്യാന്‍ നിരവധി രീതികളുണ്ട്.

    ഒന്നും ചേര്‍ക്കാതെ വളരെ ലളിതമായി പുഴുങ്ങുന്ന മുട്ട തന്നെ രുചികരവും നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങളും നല്‍കും. എങ്കില്‍പ്പോലും വളരെയധികം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള മുട്ടകള്‍ പല തരത്തില്‍ പാകം ചെയ്യാവുന്നതാണ്.

    പൊരിച്ചും വേവിച്ചും മുട്ടക്കറിയും മുട്ടത്തോരനുമായെല്ലാം വിവിധ തരത്തില്‍ മുട്ട വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ മുട്ട പാചകം ചെയ്യാന്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രിയാത്മകമായ ഒരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു തട്ടുകടക്കാരന്‍. ഓറഞ്ച് ഫ്‌ലേവറിലുള്ള ഫാന്റ ചേര്‍ത്താണ് ഇയാള്‍ മുട്ട തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് കടുത്ത വിമര്‍ശനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    ട്വിറ്റര്‍ ഉപയോക്താവ് ഈഷ @Agabaai എന്ന യൂസര്‍ നെയിമില്‍ അറിയപ്പെടുന്ന അക്കൌണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗുജറാത്ത് സൂറത്തിലെ ഒരു ഭക്ഷണശാലയില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫാന്റ ഓംലെറ്റ് എന്ന പ്രത്യേക മുട്ട വിഭവമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇന്ത്യ ഈറ്റ് മാമ എന്ന ലോഗോ പതിപ്പിച്ച പാചകക്കാരന്‍ വിചിത്രമായ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയും ഓറഞ്ചിന്റെ രുചിയുള്ള കാര്‍ബണേറ്റഡ് പാനീയം ഉപയോഗിച്ച് പലതരം മുട്ട വിഭവങ്ങള്‍ തയ്യാറാക്കുന്നതും കാണാം.



    രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലെ വിചിത്രമായ കോമ്പിനേഷനെക്കുറിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം വ്യൂസ് നിലവില്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 2000ലധികം ലൈക്കുകളും പ്രേക്ഷകരില്‍ നിന്നുള്ള നൂറുകണക്കിന് കമന്റുകളും വീഡിയോ ഇതുവരെ നേടി. നിരവധി പോഷകങ്ങളുള്ള മുട്ടയില്‍ മധുരമുള്ള പാനീയം കലര്‍ത്തുന്നത് എന്തിനാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. ഈ വിഭവം ആദ്യം നിങ്ങളുടെ ശത്രുക്കള്‍ക്ക് നല്‍കണമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.











    ബിരിയാണി ചോക്ലേറ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എഫ്.എച്ച്.എം പാകിസ്ഥാന്‍ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോ കണ്ട് പല ബിരിയാണി പ്രേമികളും ഞെട്ടി. കറാച്ചിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ആദ്യം ബിരിയാണിയിലേയ്ക്കാണ് ഫോക്കസ് ചെയ്യുന്നത്. പിന്നീട് ബിരിയാണി വില്‍പ്പനക്കാരന്‍ ഒരു കപ്പ് നിറയെ കട്ടിയുള്ള ചോക്ലേറ്റ് ബിരിയാണിയുടെ മുകളിലേയ്ക്ക് ഒഴിക്കുന്നത് കാണാം. തുടര്‍ന്ന് ചാനലിന്റെ അവതാരകന്‍ ബിരിയാണി കഴിക്കുന്നതാണ് കാണുന്നത്. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകന്‍ ചോക്ലേറ്റ് ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.

    എന്നാല്‍ ബിരിയാണിയെക്കുറിച്ചും അത് കഴിച്ചതിനുശേഷമുള്ള അവതാരകന്റെ പ്രതികരണത്തെക്കുറിച്ചും രസകരമായ നിരവധി കമന്റുകളാണ് കമന്റ് ബോക്‌സില്‍ നിറഞ്ഞത്. ചിലര്‍ അവതാരകന്‍ ബിരിയാണി കഴിക്കുന്ന വീഡിയോ കണ്ട് ''ഓസ്‌കര്‍ കൊടുക്കേണ്ട പ്രകടനം,''എന്നാണ് കുറിച്ചത്.
    Published by:Karthika M
    First published:
    )}