നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Working out for robbery | മോഷണം നടത്താന്‍ 10 കിലോ ഭാരം കുറച്ചു; വേലക്കാരൻ മൂന്നു മാസം ഭക്ഷണം കഴിച്ചത് വെറും ഒരു നേരം മാത്രം

  Working out for robbery | മോഷണം നടത്താന്‍ 10 കിലോ ഭാരം കുറച്ചു; വേലക്കാരൻ മൂന്നു മാസം ഭക്ഷണം കഴിച്ചത് വെറും ഒരു നേരം മാത്രം

  ചോദ്യം ചെയ്യലിനിടെയാണ് മോഷണത്തിനായിട്ടുള്ള തന്റെ കര്‍ശനമായ ഭക്ഷണക്രമത്തെക്കുറിച്ചുള്ള രഹസ്യം മോത്തി വെളിപ്പെടുത്തിയത്

  • Share this:
   ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കാനും, ആരോഗ്യ പരിപാലനത്തിനും അങ്ങനെ പല കാരണങ്ങള്‍ക്കൊണ്ടും ആളുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു ഗുജറാത്ത് സ്വദേശി തന്റെ തടി കുറയ്ക്കാന്‍ ശ്രമിച്ചത് ഇതിനൊന്നും വേണ്ടിയല്ല. ആ കാരണം അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും. ഇയാള്‍ തന്റെ തന്റെ ശരീര ഭാരം കുറച്ചത് 'നല്ലൊരു' മോഷണം നടത്താനാണ്. വിശ്വാസം വരുന്നില്ല അല്ലേ.. എന്നാല്‍ ബാക്കി കാര്യങ്ങള്‍ കൂടി അറിയൂ. അഹമ്മദാബാദില്‍ നിന്നുള്ള മോത്തി സിംഗ് ചൗഹാന്‍ എന്ന മോഷ്ടാവാണ് ഒരു മോഷണം നടത്താനായി തന്റെ ശരീരഭാരം കുറച്ചത്.

   ഈ മോഷണം നടത്താന്‍ ഏകദേശം 10 കിലോയാണ് ഇയാള്‍ കുറച്ചത്. ഒടുവില്‍ ഇയാളെ പോലീസ് പിടികൂടിയപ്പോള്‍ ചോദ്യം ചെയ്യലിനിടെയാണ് മോഷണത്തിനായിട്ടുള്ള തന്റെ കര്‍ശനമായ ഭക്ഷണക്രമത്തെക്കുറിച്ചുള്ള രഹസ്യം മോത്തി വെളിപ്പെടുത്തിയത്. ആ മോഷണം നടത്താനായി അയാള്‍ പദ്ധതിയിട്ടത്, ഒരു വീടിന്റെ ജനാലയിലൂടെ അകത്ത് കടക്കാനാണ്. ആ ജനാലയിലൂടെ കടക്കണമെങ്കില്‍ മോത്തിക്ക് തന്റെ ശരീരഭാരം കുറയ്ക്കണമായിരുന്നു. അതിനായി മോത്തി, തന്റെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം 'ആത്മാര്‍ത്ഥത'യോടെ തന്നെ നടപ്പിലാക്കി.

   പോലീസ് പറയുന്നതനുസരിച്ച്, രണ്ട് വര്‍ഷം മുമ്പ് 34-കാരനായ മോത്തി സിംഗ്, ബോപാലിലെ ബസന്ത് ബഹാര്‍ സൊസൈറ്റിയിലെ മോഹിത് മറാഡിയയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഇയാള്‍ ശേഖരിച്ചിരുന്നു. കൂടാതെ വീടിനുള്ളിലെയും പുറത്തെയും സിസിടിവി ക്യാമറകള്‍ എവിടെയുണ്ടെന്നും മനസ്സിലാക്കിയിരുന്നു.

   പരമ്പരാഗത രീതികളില്‍ താഴ് തകര്‍ത്ത് കടക്കാന്‍ കഴിയാത്ത ഇലക്ട്രോണിക് വാതിലുകളാണ് വീടിനുണ്ടായിരുന്നത്. വീടിനുള്ളിലേക്ക് ജനാല വഴി കയറാമെന്ന് മോത്തി പദ്ധതിയിട്ടു. അതുകൊണ്ട് തന്നെ ജനാലയിലൂടെ വീടിനുള്ളില്‍ കയറാന്‍ അതിനനുസരിച്ച് തയ്യാറെടുക്കേണ്ടി വന്നു. ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിച്ച് ശരീരഭാരം കുറയാനുള്ള ശ്രമത്തിലായിരുന്നു മോത്തി. മൂന്ന് മാസം തുടര്‍ച്ചയായി ഈ ഭക്ഷണക്രമം പിന്തുടര്‍ന്നപ്പോള്‍ അയാളുടെ ശരീരഭാരം വേണ്ടരീതിയില്‍ കുറഞ്ഞു.

   തടി കൂടാതിരിക്കാന്‍ വേണ്ടി ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ അത്താഴം ഒഴിവാക്കുന്നത് അയാളുടെ പതിവായിരുന്നുവെന്ന് മോത്തിയുടെ ഇപ്പോഴത്തെ തൊഴിലുടമ പോലീസിനോട് പറഞ്ഞു. മോഷണം നടത്താന്‍ കയറിയ വീടിന്റെയും പരിസരത്തെയും സിസിടിവി ക്യാമറകളില്‍ നിന്ന് മോത്തിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍, ഇയാളെ കണ്ടെത്താനും പിടികൂടാനും പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒടുവില്‍, വീടിനുള്ളിലേക്ക് കടക്കാനായി അടുക്കളയിലെ ജനാലയുടെ ചില്ല് മുറിക്കാനുള്ള കട്ടറും ഈര്‍ച്ചവാളും വാങ്ങാന്‍ പോയ ഹാര്‍ഡ്വെയര്‍ ഷോപ്പിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

   നവംബര്‍ അഞ്ചിനായിരുന്നു മോഷണം നടത്തിയത്. മോഹിത് മറാഡിയുടെ വീട്ടില്‍ നിന്ന് 37 ലക്ഷം രൂപയാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ മോത്തിയുടെ പക്കല്‍ നിന്ന് അയാള്‍ മോഷ്ടിച്ച മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.

   സെല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നായിരുന്നു മോത്തി എവിടെയുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചത്. ഒടുവില്‍ ജന്മനാടായ ഉദയ്പൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍, എസ്പി റിംഗ് റോഡില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ആ സമയത്ത് ഇയാളില്‍ നിന്ന് മോഷ്ടിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
   Published by:Karthika M
   First published:
   )}