യുക്രെയിനില്‍ (Ukraine) റഷ്യ നടത്തുന്ന യുദ്ധം തുടരുന്ന സഹചര്യത്തില്‍ യുക്രെയ്ന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഒരു സംഗീത പരിപാടിയില്‍ പാട്ട് പാടി 'ഡോളര്‍ മഴ' പെയ്യിച്ച് ഗുജറാത്തി ഗായിക ഗീതാ ബെന്‍ റബാരി (Geetaben Rabari)
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന് ജനതയ്ക്കായി പണം സമാഹരിക്കാന്‍ വേണ്ടി
അറ്റ്ലാന്റയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോളര്‍ കുമിഞ്ഞുകൂടിയത്.
ഗീതാ ബെന്‍ റബാരി പാടു പാടുന്ന വീഡോയോയും മറ്റും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു കൂമ്പാരത്തിനു നടുവിലിരുന്ന് പാടുന്ന ഗീതാ ബെന്‍ റബാരിയുടെ വീഡിയോ എന്തായാലും വൈറലായി മാറിയിരിക്കുകയാണ്. ഈ പരിപാടിയിലുടെ ഏകദേശം 2.25 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തുക യുക്രെയ്ന് ജനതയ്ക്കായി സമാഹരിച്ചതാണെന്നും അവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും ഗീതാ ബെന്‍ റബാരി പറയുന്നു. ഗായകന് സണ്ണി ജാദവും വേദിയില്‍ കാണാം. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞത്.
Indigo| ഇൻഡിഗോ വെബ്സൈറ്റ് ടെക്കി ഹാക്ക് ചെയ്തു;നഷ്ടപ്പെട്ട ബാഗേജ് തിരികെ ലഭിക്കാൻ
വിമാനത്താവളങ്ങളിലും (Airport) റെയിൽവേ സ്റ്റേഷനുകളിലും ബാഗുകൾ (Bags) മാറിപ്പോകുന്നത് പലപ്പോഴും പതിവാണ്. ബാഗേജ് ബെൽറ്റിൽ സമാനമായ നിരവധി ബാഗുകൾ ഉണ്ടാകാറുള്ളതിനാൽ ആളുകൾക്ക് അബദ്ധം പറ്റി പലപ്പോഴും മറ്റ് ചിലരുടെ ലഗേജുകൾ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിയും വരാറുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ ഒരു ടെക്കിക്കും സമാനമായ അനുഭവമുണ്ടായി. അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ ബാഗ് മറ്റൊരാളുടേതുമായി മാറിപ്പോയി. എന്നാൽ അദ്ദേഹം ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഒരു സിനിമാക്കഥ പോലെ തോന്നുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്.
സോഫ്റ്റ്വെയർ എഞ്ചിനീയറായ നന്ദൻ കുമാറിനാണ് വിമാനത്താവളത്തിൽ വച്ച് തന്റെ ബാഗ് നഷ്ട്ടപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ കൗതുകകരമായി വിവരിക്കുകയും ചെയ്തു. “ഹേ ഇൻഡിഗോ, ഒരു കഥ കേൾക്കണോ? ഈ കഥയുടെ അവസാനം നിങ്ങളുടെ സിസ്റ്റത്തിലെ ഒരു സാങ്കേതിക തകരാറും ഞാൻ പറഞ്ഞു തരാം" എന്ന് തുടങ്ങുന്നതായിരുന്നു നന്ദന്റെ ട്വീറ്റ്.
ഇൻഡിഗോ എയർലൈൻ ഫ്ലൈറ്റിൽ പാട്നയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന തന്റെ സഹയാത്രികന്റെ ബാഗുമായി മാറിപ്പോയി എന്ന് നന്ദൻ തന്റെ ആദ്യ ട്വീറ്റിൽ പങ്കുവെച്ചു. “ചില ചെറിയ വ്യത്യാസങ്ങളൊഴിച്ചാൽ ബാഗുകൾ ഒരേപോലെ ആയിരുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭാര്യ ബാഗിലെ ഒരു ലോക്ക് ചൂണ്ടിക്കാണിച്ചപ്പോഴാണ് ബാഗ് മാറിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എയർലൈനിന്റെ കസ്റ്റമർ കെയറിലേക്ക് വിളിച്ചു. ഒടുവിൽ ഒരു കസ്റ്റമർ കെയർ ഏജന്റുമായി ബന്ധപ്പെടുന്നതിന് താൻ ദീർഘനേരം കാത്തിരിക്കുകയും ഒന്നിലധികം തവണ വിളിക്കുകയും ചെയ്തുവെന്ന് ടെക്കി പറഞ്ഞു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരനെ ബന്ധപ്പെടാൻ കസ്റ്റമർ കെയർ സഹായിക്കാതിരുന്നതിനാൽ നന്ദന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല.
Also Read-
Big Boss | 'പെണ്ണുമ്പിള്ള വിളി'; ബിഗ് ബോസിൽ ലക്ഷ്മിപ്രിയയും ജാസ്മിൻ മൂസയും കോമ്പുകോർത്തു
"മറ്റ് യാത്രക്കാരുടെ സ്വകാര്യത, ഡാറ്റ സുരക്ഷ" നിയമങ്ങൾ വ്യക്തമാക്കിയാണ് യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാൻ എയർലൈൻ വിസമ്മതിച്ചതെന്നും നന്ദൻ അവകാശപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നന്ദൻ തന്റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ശ്രമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.