നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഗുജറാത്തി ഗായികയുടെ ഗംഭീര പ്രകടനം; ബക്കറ്റില്‍ നോട്ടുകള്‍ ചൊരിഞ്ഞ് ആരാധകര്‍

  Viral Video | ഗുജറാത്തി ഗായികയുടെ ഗംഭീര പ്രകടനം; ബക്കറ്റില്‍ നോട്ടുകള്‍ ചൊരിഞ്ഞ് ആരാധകര്‍

  ഒരു ബക്കറ്റ് നിറയെ പണമാണ് അവരുടെ തലയിലൂടെ ആരാധകര്‍ ചൊരിഞ്ഞത്

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ജനപ്രിയ ഗുജറാത്തി നാടോടി ഗായിക (folk singer) ഉര്‍വശി റദാദിയ (urvashi radadiya) അടുത്തിടെ തന്റെ ഒരു സ്‌റ്റേജ് പ്രകടനത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വീഡിയോ കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും. ഒരു ബക്കറ്റ് നിറയെ പണമാണ് അവരുടെ തലയിലൂടെ ആരാധകര്‍ ചൊരിഞ്ഞത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ (instagram reels), നോട്ടുകള്‍ കൊണ്ട് ചിതറിക്കിടക്കുന്ന ഒരു സ്‌റ്റേജിലാണ് (stage) ഗായികയുടെ പ്രകടനം കാണാന്‍ കഴിയുന്നത്. മറ്റ് ഗായകര്‍ക്കൊപ്പം അവള്‍ പാട്ട് പാടുന്നത് തുടരുന്നതിനിടെ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് അവളുടെ മേല്‍ നോട്ടുകള്‍ നിറച്ച ഒരു സ്റ്റീല്‍ പാത്രം കമഴ്ത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. മറ്റ് കാണികളും സ്‌റ്റേജില്‍ നില്‍ക്കുന്ന ഗായികയുടെ നേരെ നോട്ടുകള്‍ ചൊരിയുന്നത് വീഡിയോയില്‍ കാണാം.

   ഉര്‍വശി അവളുടെ ഹാര്‍മോണിയത്തില്‍ നിന്ന് നോട്ടുകളുടെ കൂമ്പാരം നീക്കം ചെയ്ത് പ്രകടനം തുടരുകയാണ്. പിന്നീട് അതേയാൾ തന്നെ ഗായികയുടെ മേല്‍ 500 രൂപയുടെ നോട്ടുകള്‍ ഓരോന്നായി വര്‍ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഗുജറാത്തിലെ ശ്രീ സമസ്ത് ഹിരാവാദി ഗ്രൂപ്പ് സംഘടിപ്പിച്ച തുളസി വിവാഹ ചടങ്ങിനിടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് നാടോടി ഗായിക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

   ഈ 'അമൂല്യമായ സ്‌നേഹം' നല്‍കിയതിന് ഉര്‍വശി തന്റെ ആരാധകര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറയുന്നുണ്ട്. ഗായികയുടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ഏകദേശം 2.5 ലക്ഷം പേരാണ് കണ്ടത്. 16,500ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. പിന്നീട് ആളുകളുടെ വ്യത്യസ്ത പ്രതികരണങ്ങള്‍ കൊണ്ട് കമന്റ് സെക്ഷന്‍ നിറയുകയും ചെയ്തു.
   നാടോടി ഗായികയുടെ ശബ്ദവും ഭാഗ്യവും നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് ഒരാളുടെ കമന്റ്. ''ദൈവം നിങ്ങളെ ശബ്ദം കൊണ്ട് അനുഗ്രഹിച്ചു'' എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ നോട്ടുകള്‍ ചൊരിയുന്നത് കണ്ട് മറ്റൊരു ഉപയോക്താവ് ആശ്ചര്യപ്പെട്ടു കൊണ്ട് ചോദിച്ചത് ഇത്രയും പണം ഉപയോഗിച്ച് നിങ്ങള്‍ എന്ത് ചെയ്യും എന്നാണ്.

   തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍, 'ഗുജറാത്തി നാടോടി രാജ്ഞി' എന്നാണ് ഉര്‍വശി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ഗായികയ്ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ 2 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. അടുത്തിടെ ഗാന്ധിനഗറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് നാടോടി ഗായിക ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ കണ്ടത്. ഉര്‍വശിയുടെ ക്യാപ്ഷന്‍ അനുസരിച്ച്, ബിജെപിയുടെ ഗാന്ധിനഗര്‍ യൂണിറ്റ് സംഘടിപ്പിച്ച പുതുവത്സര സ്‌നേഹമിലന്‍ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.

   വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത വേദിയില്‍, പട്ടേല്‍ ഉര്‍വശിക്ക് ഉപഹാരം നല്‍കുന്ന ചിത്രവും ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്തി മ്യൂസിക് സര്‍ക്യൂട്ടിലെ പ്രശസ്തമായ ഒരു പേരാണ് ഉര്‍വശി. ഹിന്ദി, പഞ്ചാബി, മറാത്തി, രാജസ്ഥാനി ഭാഷകളിലും അവര്‍ പാടാറുണ്ട്.
   Published by:user_57
   First published:
   )}