നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| ഗാന മേളയ്ക്കിടിയെ ഗായികയെ കാശ് കൊണ്ടു മൂടി'; വീഡിയോ വൈറൽ

  Viral Video| ഗാന മേളയ്ക്കിടിയെ ഗായികയെ കാശ് കൊണ്ടു മൂടി'; വീഡിയോ വൈറൽ

  പണം കൊണ്ടു മൂടുന്ന വീഡിയോ ഗായിക തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്

  Screengrab

  Screengrab

  • Share this:
   പ്രമുഖ ഗുജറാത്തി നാടോടി ഗായികയാണ് (Gujarati folk singer ) ഉർവശി രാധാദിയ(Urvashi Radadiya ). ഗായിക ഇൻസ്റ്റഗ്രാമിൽ (Instagram) പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പാട്ടുപാടുന്നതിനിടിയിൽ ഉർവശിക്ക് നേരെ ആസ്വാദകർ പണം വാരി വിതറുന്നതും ബക്കറ്റിൽ നോട്ടുകൾ നിറച്ച് തലയിലൂടെ ഇടുന്നതുമാണ് വീഡിയോയിലുള്ളത്.

   വീഡിയോയിൽ ഉർവശി പാട്ടുപാടുന്നതിനിടയിലാണ് ഒരാൾ ബക്കറ്റിൽ നിറയെ നോട്ടുകളുമായി എത്തി ഗായികയുടെ തലയിലൂടെ ഇടുന്നത്. പണത്തിൽ മുങ്ങിയ ഗായിക നോട്ടുകൾ മാറ്റി പാട്ട് തുടരുന്നതും വീഡിയോയിൽ കാണാം.

   ഇതിനുശേഷം ഇതേയാൾ 500 ന്റെ നോട്ടുകൾ ഓരോന്നായി ഗായികയ്ക്ക് നേരെ ഇടുന്നതും വീഡിയോയിൽ കാണാം. ഗുജറാത്തിലെ ശ്രീ സമസ്ത് ഹിരാവാഡി എന്ന സംഘടന സംഘടിപ്പിച്ച തുളസി വിവാഹ് ചടങ്ങിനിടെയാണ് സംഭവം.

   തന്നെ പണം കൊണ്ടു മൂടുന്ന വീഡിയോ ഗായിക തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തന്നെയും തന്റെ പാട്ടുകളേയും ഇത്രയേറെ സ്നേഹിക്കുന്നതിന് ആരാധകർക്ക് ഗായിക നന്ദിയും പറയുന്നുണ്ട്. വീഡിയോ ഇതിനകം വൈറലാണ്. 2.5 ലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.   ഗായികയുടെ ശബ്ദവും ഭാഗ്യവുമാണ് ഇതുപോലൊരു അനുഭവത്തിന് കാരണമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ദൈവം മനോഹരമായ ശബ്ദം നൽകി ഉർവശിയെ അനുഗ്രഹിച്ചിരിക്കുകയാണെന്നും ആരാധകർ പറയുന്നു. പണം പെയ്തിറങ്ങിയ രാത്രിയെന്നാണ് മറ്റൊരു ആരാധകൻ ആലങ്കാരികമായി പറഞ്ഞത്.   ഗുജറാത്ത് നാടോടി സംഗീതത്തിന്റെ റാണി എന്നാണ് ഉർവശിയുടെ ഇൻസ്റ്റഗ്രാമിൽ സ്വയം കുറിച്ചിരിക്കുന്നത്. രണ്ട് ലക്ഷം പേരാണ് ഗായികയെ ഫോളോ ചെയ്യുന്നത്. ഗുജറാത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികയാണ് ഉർവശി.
   Published by:Naseeba TC
   First published:
   )}