നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കാൽപാദം കൊണ്ട് ജ്വലിക്കുന്ന അമ്പെയ്യുന്ന യുവതി; ഹർഷ് ഗോയങ്കയുടെ പോസ്റ്റിലൂടെ വൈറലായി വീഡിയോ

  Viral Video | കാൽപാദം കൊണ്ട് ജ്വലിക്കുന്ന അമ്പെയ്യുന്ന യുവതി; ഹർഷ് ഗോയങ്കയുടെ പോസ്റ്റിലൂടെ വൈറലായി വീഡിയോ

  വീഡിയോയില്‍ അവര്‍ തന്റെ കാലുകള്‍ മാത്രം ഉപയോഗിച്ച് അമ്പെയ്ത് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാന്‍ ശ്രമിക്കുന്നത് കാണാം.

  (Credits: Twitter/@hvgoenka)

  (Credits: Twitter/@hvgoenka)

  • Share this:
   നര്‍മ്മം നിറഞ്ഞ ആശയങ്ങളും രസകരമായ മീമുകളും (Memes) തന്റെ സമൂഹ മാധ്യമ (Social Media) അക്കൗണ്ടുകളില്‍ പങ്കുവെയ്ക്കുന്നതില്‍ പ്രശസ്തനാണ് വ്യവസായി കൂടിയായ ഹര്‍ഷ് ഗൊയങ്ക (Harsh Goenka). അടുത്തയിടെ ഹര്‍ഷ് ട്വിറ്ററില്‍ (Twitter) രസകരമായ ഒരു പോസ്റ്റ് പങ്കിടുകയുണ്ടായി. തന്റെ ഓണ്‍ലൈന്‍ കുടുംബത്തിനെ രസിപ്പിക്കുന്നതിനും കണ്ടന്റുകളിൽ പുതുമ നിലനിർത്താനുമായി ഹര്‍ഷ് പലപ്പോഴും സവിശേഷമായ ചില വീഡിയോകളും ഭാവതരളമായ കഥകളും പങ്കിടുക പതിവാണ്. ഇത്തവണ ഹര്‍ഷ് പങ്കിട്ട വീഡിയോ ക്ലിപ്പില്‍ തന്റെ ജിംനാസ്റ്റിക് മികവ്പ്രദര്‍ശിപ്പിക്കുന്ന ഒരു സ്ത്രീയെയാണ് കാണാന്‍ സാധിക്കുക. വീഡിയോയില്‍ അവര്‍ തന്റെ കാലുകള്‍ മാത്രം ഉപയോഗിച്ച് അമ്പെയ്ത് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാന്‍ ശ്രമിക്കുന്നത് കാണാം.

   അമ്പെയ്യല്‍ എന്ന കായിക വിനോദത്തെ തികച്ചും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ സവിശേഷ ദൃഷ്ടാന്തമാണ് അവരുടെ പ്രകടനം. കാല്‍പാദം കൊണ്ട് അമ്പെയ്യുക എന്ന കാര്യം തന്നെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നിരിക്കെ, അവര്‍ തീജ്വാലയോടു കൂടിയ അമ്പാണ് എയ്യാനായി ഉന്നം പിടിച്ചിരിക്കുന്നത് എന്നത് വീഡിയോയെ കൂടുതൽ കൗതുകകരമാക്കി മാറ്റുന്നു. പൂര്‍ണ്ണ അര്‍പ്പണ ബോധത്തോട് കൂടിയും ശ്രദ്ധയോടെയും ഏകാഗ്രതയോടും കൂടി മാത്രമേ ഇത്തരമൊരു സാഹസത്തിന് മുന്‍കൈയെടുക്കാന്‍ സാധിക്കുകയുള്ളു. ആ നിലയില്‍, ഇവരുടെ ധീരമായ പ്രകടനം കാഴ്ചക്കാരെ തീര്‍ത്തും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍മാൻ കൂടിയായ ഗോയങ്ക,“ഒളിമ്പിക്‌സ് ദീപം ഇതു പോലെ കത്തിക്കുകയാണെങ്കില്‍ അത് മികച്ചൊരു ആശയമായിരിക്കും,” എന്നാണ് വീഡിയോ ദൃശ്യം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.


   1992 ലെ ബാര്‍സലോണ ഒളിമ്പിക്‌സില്‍ അമ്പും വില്ലും ഉപയോഗിച്ചായിരുന്നു ദീപം തെളിയിച്ചത്. എക്കാലത്തെയും അവിസ്മരണീയമായ കോള്‍ഡ്രണ്‍ ലൈറ്റിങ്ങ് എന്നറിയപ്പെടുന്ന ദീപം തെളിയിക്കലായിരുന്നു അത്. പാരാലിമ്പിക്ക് അമ്പെയ്ത്തുകാരനായ അന്റോണിയോ റെബല്ലോയായിരുന്നു ഗ്യാസ് ലൈനുകള്‍ ഉപയോഗിച്ച് കോള്‍ഡ്രണിലേക്ക് ജ്വലിയ്ക്കുന്ന തിരിനാളം എയ്ത് കൊള്ളിച്ചത്.

   ഗോയങ്കയുടെ പോസ്റ്റ് കണ്ട, മൈക്രോബ്ലോഗിങ്ങ് സൈറ്റിലെ ഉപയോക്താക്കള്‍ യുവ ജിംനാസ്റ്റിന്റെ പ്രകടനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചു. “എന്തൊരു ശാരീരികക്ഷമതയും കൃത്യതയും” എന്നാണ് വീഡിയോയ്ക്ക് കമന്റായി ഒരു ഉപയോക്താവ് കുറിച്ചത്.

   നിരവധി വശങ്ങളെ സമന്വയിപ്പിച്ച് കൊണ്ട് രാജ്യത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും സ്ഥിരമായി പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ഗോയങ്ക. ലോകമെമ്പാടും നടക്കുന്നകോവിഡ് 19 വാക്സിനേഷനിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലിനെക്കുറിച്ചും ഈയിടെ ഇദ്ദേഹം പ്രതികരിക്കുകയുണ്ടായി. തന്റെ ട്വീറ്റില്‍ വ്യവസായി കൂടിയായ ഹര്‍ഷ് ഗോയങ്ക കുറിച്ചത് ഇപ്രകാരമാണ്, “108 കോടി വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചതിന് ഇന്ത്യയെ ലോകം മുഴുവൻ വാഴ്ത്തുന്നു”. തുടർന്ന് അദ്ദേഹം അതിനുള്ള കാരണങ്ങളും പങ്കുവെച്ചു:

   1. വാക്‌സിനുകളുടെ മികച്ച പ്രാദേശിക ഉത്പാദനം.
   2. മികച്ച കാര്യനിര്‍വ്വഹണ ശേഷിയോടുകൂടിയ, നിശ്ചയദാര്‍ഢ്യമുള്ള നേതൃത്വം.
   3. അര്‍പ്പണബോധമുള്ളഡോക്ടര്‍മാരും ക്ലിനിക്കല്‍ ജീവനക്കാരും.
   4. വൈദ്യശാസ്ത്രത്തെ വിശ്വസിക്കുന്ന പ്രബുദ്ധരായ പൊതുജനം.

   ഇതിന് മുന്‍പ് കൊറിയന്‍ സംസ്‌കാരത്തോടുള്ള ജനങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന അഭിനിവേശം ശ്രദ്ധയിൽപ്പെട്ട ഗോയങ്ക അതിനെക്കുറിച്ചും തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. “ക്രിയാത്മകമായ സാംസ്‌കാരിക കയറ്റുമതികളില്‍ കൂടി ഇന്ത്യയ്ക്ക് നമ്മുടെ മൃദു ശക്തി പ്രയോഗിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” എന്നാണ് ഇത് സംബന്ധിച്ച് ഗോയങ്ക ട്വീറ്റ് ചെയ്തത്.
   Published by:Sarath Mohanan
   First published:
   )}