സിനിമാ, പ്രേക്ഷക ലോകം ഏറെ കൊണ്ടാടിയ വിവാഹമായിരുന്നു നടി നയൻതാരയുടെയും (Nayanthara) സംവിധായകൻ വിഗ്നേഷ് ശിവന്റെയും (Vignesh Shivan). നയൻതാരയുടെ ഇടനാഴിയിലൂടെയുള്ള നടത്തം സിനിമയിൽ നിന്ന് നേരിട്ടുള്ള രംഗം പോലെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് ഒരുപക്ഷേ അങ്ങനെയായിരിക്കാം. തന്റെ ദീർഘകാല പ്രണയത്തിനൊടുവിൽ, ചലച്ചിത്ര സംവിധായകൻ വിഗ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, വിവാഹിതരായ ദമ്പതികളുടെ ഫോട്ടോകളും സ്വപ്നത്തിലെന്ന പോലത്തെ വിവാഹത്തിന്റെ ദൃശ്യങ്ങളും ഇന്റർനെറ്റിൽ തരംഗം തീർത്തിരുന്നു.
വധുവിന്റെ വേഷത്തിൽ മനോഹാരിയായി കാണപ്പെട്ട നടിയുടെ സൗന്ദര്യത്തെ കുറിച്ച് ആരാധകർ ആവേശം കൊള്ളുന്നത് മുതൽ, വിവാഹ ചടങ്ങുകൾ നടത്തുന്ന ദമ്പതികളുടെ സന്തോഷകരമായ ചിത്രങ്ങളോ ആകട്ടെ, മിക്കവാറും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ ആഘോഷം ഇതുതന്നെയായിരുന്നു.
സുന്ദരിയായ മണവാട്ടിയും മണവാളനും വെള്ളം നിറഞ്ഞ ഇടനാഴിയിലൂടെ നടന്നുപോകുന്നതും ഇരുവശത്തും പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ഫോട്ടോകളായിരുന്നു ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.
മിക്ക ആളുകളും കഥകളിൽ നിന്ന് പ്രചോദനം തേടുമ്പോൾ, നയൻതാരയും വിഗ്നേഷും തങ്ങളുടെ വിവാഹത്തിനായി 'ക്രേസി റിച്ച് ഏഷ്യൻസ്' എന്ന റൊമാന്റിക്-കോമഡി ചിത്രത്തിൽ നിന്നും പ്രചോദനം എടുത്തിട്ടുണ്ടാകാമെന്ന് തോന്നുന്നു.
ചുവടെ കാണുന്ന വീഡിയോ കണ്ടാൽ നിങ്ങളുടെ ആ സംശയം ബലപ്പെടുകയും ചെയ്യും.
നെൽവയലിനോട് സാമ്യമുള്ള രീതിയിൽ നിർമ്മിച്ച ഇടനാഴിയിലൂടെ വധു നടക്കുന്ന അതിമനോഹരമായ വിവാഹ രംഗം 2018-ലെ ചിത്രത്തിലെ ഹൃദയം ദൃശ്യമാണ്. ബിഗ് സ്ക്രീനിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്നായി പോലും ഈ രംഗം കണക്കാക്കപ്പെടുന്നു.
കുറച്ചുകാലം പിന്നിലേക്ക് സഞ്ചരിച്ചാൽ, ലോസ് ഏഞ്ചൽസിലേക്കുള്ള വിമാന യാത്രയിൽ നയൻതാര വിഗ്നേഷിനൊപ്പം ഈ സിനിമ കാണുന്നത് കാണാം. ഹെൻറി ഗോൾഡിംഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ദമ്പതികൾ സെൽഫിക്ക് പോസ് ചെയ്തിട്ടുമുണ്ട്.
Summary: Nayanthara and Vignesh Shivan have supposedly drawn inspiration from 'Crazy Rich Asians' for their dream-like wedding taken place in Chennai the other day. A popular wedding scene from the film is doing the rounds ever sinceഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.