ഇന്റർഫേസ് /വാർത്ത /Buzz / Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

Jawed Habib| തുപ്പലിന് ശക്തി; യുവതിയുടെ തലയിൽ തുപ്പിയ വീഡിയോ വൈറലായി; മാപ്പപേക്ഷയുമായി ഹെയർ ഡ്രസർ

hairstylist jawed habib

hairstylist jawed habib

ബ്യൂട്ടി പാർലർ നടത്തുന്ന പൂജ ഗുപ്തയുടെ മുടിയിൽ ജാവേദ് ഹബീബ് തുപ്പുന്ന വീഡിയോയാണ് വിവാദമായത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വെച്ച് നടന്ന ഒരു പരിശീലന സെമിനാറിനിടെയാണ് സംഭവം ഉണ്ടായത്.

  • Share this:

ഒരു യുവതിയുടെ തലമുടിയിൽ തുപ്പുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ (Social Media) പ്രചരിച്ചതിനെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട ഹെയർസ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് (Jawed Habib) മാപ്പപേക്ഷയുമായി രംഗത്ത്. 'സോറി' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ (Instagram) പങ്കുവെച്ച വീഡിയോയിലാണ് ജാവേദ് ഹബീബ് മാപ്പപേക്ഷ നടത്തിയത്.

ബ്യൂട്ടി പാർലർ നടത്തുന്ന പൂജ ഗുപ്തയുടെ മുടിയിൽ ജാവേദ് ഹബീബ് തുപ്പുന്ന വീഡിയോയാണ് വിവാദമായത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വെച്ച് നടന്ന ഒരു പരിശീലന സെമിനാറിനിടെയാണ് സംഭവം ഉണ്ടായത്. വിവാദ വീഡിയോ ദൃശ്യത്തിൽ ഹബീബ് ഒരു യുവതിയുടെ മുടി ചീകുന്നതും സെമിനാറിൽ പങ്കെടുക്കുന്ന മറ്റുള്ളവരോട് ശ്രദ്ധയോടെ തന്നെ കേൾക്കാൻ ആവശ്യപ്പെടുന്നതും കാണാം. തുടർന്ന്, മുടി വെട്ടുമ്പോൾ ഉപയോഗിക്കാൻ വെള്ളം തീർന്നാൽ പകരം തുപ്പൽ ഉപയോഗിക്കാം എന്ന് പറഞ്ഞ് ഹബീബ് യുവതിയുടെ തലയിൽ തുപ്പുകയായിരുന്നു.

"സെമിനാറിനിടെ ഞാൻ പറഞ്ഞ ചില വാക്കുകൾ പലരെയും വേദനിപ്പിച്ചു. ഇതെല്ലാം പ്രൊഫഷണൽ വർക്ക്‌ഷോപ്പുകളാണ്. എന്റെ അതേ പ്രൊഫഷൻ പിന്തുടരുന്ന ആളുകളാണ് ഇവയിൽ പങ്കെടുക്കാറുള്ളത്. സെമിനാർ സെഷനുകൾ ദീർഘിക്കുമ്പോൾ പലപ്പോഴും തമാശകൾ പറയേണ്ടി വരും. നിങ്ങളെ അത് വേദനിപ്പിച്ചെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കുക", അദ്ദേഹം പറഞ്ഞു.

View this post on Instagram


A post shared by Jawed Habib (@jh_hairexpert)അതേസമയം, സെമിനാർ സെഷനിലുടനീളം ഹബീബ് തന്നെ അപമാനിക്കുകയായിരുന്നു എന്ന് ആരോപിച്ചുകൊണ്ടുള്ള പൂജ ഗുപ്തയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. "ഹബീബ് വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. സെമിനാറിനിടെ പൂജ ഗുപ്ത ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ, താൻ 900 ഹെയർ സലോണുകൾ നടത്തുന്നുണ്ടെന്നും പൂജയ്ക്ക് ഒരൊറ്റ ബ്യൂട്ടി പാർലർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് അയാൾ യുവതിയെ അധിക്ഷേപിക്കുന്നുണ്ട്. കൂടുതൽ അപമാനിക്കാൻ വേണ്ടിയാണ് അയാൾ പൂജയെ വേദിയിലേക്ക് വിളിച്ചു വരുത്തുകയും തലയിൽ തുപ്പുകയും ചെയ്തത്", പ്രസ്തുത വീഡിയോ പങ്കുവെച്ചുകൊണ്ട് മാധ്യമ പ്രവർത്തക സ്വാതി ഗോയൽ ശർമ ട്വിറ്ററിൽ കുറിച്ചു.

സെമിനാറിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം മറ്റൊരു വീഡിയോയിൽ പൂജ ഗുപ്ത പങ്കുവെക്കുന്നുണ്ട്. "ഞാൻ ബറൗട്ട് സ്വദേശിയാണ്. വൻഷിക ബ്യൂട്ടി പാർലർ എന്ന പേരിൽ ഒരു സലൂൺ നടത്തുന്നുണ്ട്. ഞാൻ അടുത്തിടെ ജാവേദ് ഹബീബ് സാറിന്റെ ഒരു സെമിനാറിൽ പങ്കെടുക്കുകയുണ്ടായി. മുടി വെട്ടാനെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വേദിയിലേക്ക് വിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വെള്ളം തീർന്നുപോയാൽ സലൈവ ഉപയോഗിച്ച് മുടി വെട്ടാമെന്ന് അദ്ദേഹം പറഞ്ഞു", പൂജ ഗുപ്ത പറയുന്നു.

അതേസമയം ഈ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും പ്രതികരിച്ചിട്ടുണ്ട്. വിവാദ വീഡിയോയ്ക്ക് ആസ്പദമായ സംഭവത്തിൽ അന്വേഷണം നടത്താനും ഉചിതമായ നടപടി സ്വീകരിക്കാനും കമ്മീഷൻ അധ്യക്ഷ ഉത്തർപ്രദേശ് ഡിജിപിയ്ക്ക് നിർദ്ദേശം നൽകിയതായി ദേശീയ വനിതാ കമ്മീഷൻ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.

Also Read- Viral Video | ഏഴടി പൊക്കം വിനയായി; എക്കോണമി സീറ്റിൽ ഇരിക്കാൻ കഴിയാത്ത യുവാവിന് സൗജന്യ ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി വിമാനക്കമ്പനി

First published:

Tags: Controversy, Spitting in public space