• HOME
 • »
 • NEWS
 • »
 • buzz
 • »
 • അരനൂറ്റാണ്ടിന് ശേഷം പുസ്തകം ലൈബ്രറിയില്‍ തിരികെ എത്തി; ഒപ്പം പിഴയും ക്ഷമാപണ കത്തും

അരനൂറ്റാണ്ടിന് ശേഷം പുസ്തകം ലൈബ്രറിയില്‍ തിരികെ എത്തി; ഒപ്പം പിഴയും ക്ഷമാപണ കത്തും

ബില്‍ട്ടണ്‍ ഹോബ്‌സണ്‍ എഴുതിയ 'കോയിന്‍സ് യു ക്യാന്‍ കളക്ട്' എന്ന 1967 ലെ പകര്‍പ്പാണ് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ തിരികെ എത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  അരനൂറ്റാണ്ട് മുമ്പ് ലൈബ്രറിയില്‍ ഒരു പുസ്തകം ആരോ എടുക്കുന്നു. എല്ലാവരും അങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് മറന്നു കഴിഞ്ഞപ്പോള്‍, അജ്ഞാതയായ ഒരാള്‍ പുസ്തകം തിരികെ ലൈബ്രറിയിൽ എത്തിക്കുന്നു, അതും 20 ഡോളറിന്റെ ഒരു ബില്ലിനൊപ്പം. കേള്‍ക്കുമ്പോള്‍ ഏതോ സിനിമയുടെ തിരക്കഥ പോലെ തോന്നിക്കുമെങ്കിലും, ഇത് ശരിക്കും നടന്ന സംഭവമാണ്. വടക്കു കിഴക്കന്‍ പെന്‍സില്‍വാനിയയിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്.

  ബില്‍ട്ടണ്‍ ഹോബ്‌സണ്‍ എഴുതിയ 'കോയിന്‍സ് യു ക്യാന്‍ കളക്ട്' എന്ന 1967 ലെ പകര്‍പ്പാണ് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയില്‍ തിരികെ എത്തിയത്. കഴിഞ്ഞ മാസം ലൂസേണ്‍ കൗണ്ടിയിലെ പ്ലൈമോത്ത് പൊതു ലൈബ്രറിയിലാണ് 20 ഡോളര്‍ (ഏകദേശം 1400 രൂപ) ബില്ലിനൊപ്പം പുസ്തകം തിരികെ എത്തിയതായി വില്‍ക്‌സ്-ബാരെ സിറ്റിസണ്‍സ് വോയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  അമ്പത് വര്‍ഷത്തിന് ശേഷം, ലൈബ്രറിയില്‍ തിരികെ എത്തിയ പുസ്തകം എന്ന അസാധാരണതയ്ക്കപ്പുറം അതിന് വീണ്ടും നിഗൂഢതയുടെ പരിവേഷം നല്‍കുന്നതിനായി കൂടെ ഒപ്പു വെയ്ക്കാത്ത ഒരു കത്തും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തില്‍ പുസ്തകം തന്നെയാണ് കത്ത് എഴുതിയതെന്ന് തോന്നിക്കും പോലെയാണ് അതിന്റെ ശൈലി. “അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൊച്ച് പെണ്‍കുട്ടി എന്നെ ഈ ലൈബ്രറയില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോയി. അന്നത്തെ സമയത്ത്, പ്ലൈമോത്തില്‍ നിന്ന് ഈ ലൈബ്രറി വേറൊരു സ്ഥലത്തേക്ക് മാറ്റാന്‍ പോവുകയാണെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അന്നത്തെ കാലത്ത്, കുട്ടികളോട് ഇത്തരം കാര്യങ്ങള്‍ ആരും പറയാറില്ലായിരുന്നു,” കത്തിലിങ്ങനെയാണ് എഴുതിയത്.

  Also Read-മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വിലക്കയറ്റത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

  കത്ത് തുടരുന്നു, “നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് പോലെ തന്നെ, അവള്‍ എന്നെ നല്ല രീതിയില്‍ തന്നെയാണ് നോക്കിയതും പരിചരിച്ചതും.” പുസ്തകം പല തവണ പല സ്ഥലങ്ങളിലേക്ക പല തവണ പാക്ക് ചെയ്ത് അയച്ചിരുന്നെങ്കിലും മറ്റ് പല പുസ്തകങ്ങളുടെ കൂടെ എന്നെ നന്നായി തന്നെ നോക്കി എന്ന് കത്തില്‍ 'പുസ്തകം' പറയുന്നു.

  കത്തില്‍ പലപ്പോഴും, പുസ്തകമെന്നതിനേക്കാള്‍ സ്വന്തം ശബ്ദത്തില്‍ സംസാരിക്കുന്ന എഴുത്തുകാരി, പലപ്പോഴും പുസ്തകം തിരികെ അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും അത് നടക്കാതെപോവുകയായിരുന്നുവെന്നും പറയുന്നു.

  'ഈ പുസ്തകം ഞങ്ങളുടെ കുടുംബത്തില്‍ ഒരു സ്ഥിരം തമാശയായി തുടരുകയായിരുന്നു. ഞങ്ങള്‍ വീടുമാറുമ്പോഴെല്ലാം അവര്‍ ചോദിച്ചു കൊണ്ടിരുന്നത്, ഞാന്‍ പ്ലൈമോത്ത് പുസ്തകം പാക്ക് ചെയ്‌തെടുത്തോ എന്നായിരുന്നു' അവര്‍ കുറിക്കുന്നു.

  Also Read-WATCH VIDEO: ഓടുന്ന ബൈക്കില്‍ ദമ്പതിമാരുടെ 'സ്‌നേഹ പ്രകടനം'; വണ്ടി തടഞ്ഞ് 'സദാചാര പോലീസ്'

  ലൈബ്രറിയുടെ ഡയറക്ടറായ ലോറ കെല്ലര്‍ പറയുന്നത്, അവള്‍ അങ്ങനെ ചെയ്തത്, ചെറുപ്പക്കാരിയായ ഒരമ്മയുടെ പുസ്തകങ്ങള്‍ കടം വാങ്ങാനുള്ള ആഗ്രഹമാകാം 'ചില വലിയ പിഴയായി' അവര്‍ അടച്ചതെന്നാണ്. അതേ സമയം, അഞ്ച് ഡോളറില്‍ അധികം പിഴ വരുകയാണ് എങ്കില്‍ പുസ്തകം കടമെടുക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു.

  പുസ്തകവും കത്തും വൈകാതെ തന്നെ ലൈബ്രറിയില്‍ പ്രദര്‍ശനത്തിന് വെയ്ക്കുമെന്ന് പറഞ്ഞ കെല്ലര്‍, എഴുത്തുകാരിയുടെ സ്വത്വം ഇപ്പോഴും അജ്ഞാതമാണന്നും, പുസ്തകത്തെക്കുറിച്ചും കത്തിനെകുറിച്ചും ഏതെങ്കിലും പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നാല്‍ അവരുടെ വീട്ടുകാര്‍ക്കും സൂഹൃത്തുകള്‍ക്കും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
  Published by:Jayesh Krishnan
  First published: