'വൈറൽ ഫിഷു'മായി ഹനാൻ

news18india
Updated: December 17, 2018, 12:54 PM IST
'വൈറൽ ഫിഷു'മായി ഹനാൻ
  • News18 India
  • Last Updated: December 17, 2018, 12:54 PM IST
  • Share this:
കൊച്ചി: പഠനത്തിനിടയിലും മീന്‍വില്‍പന നടത്തി താരമായ ഹനാന്‍റെ പുതിയ മൊബൈല്‍ ഫിഷ്സ്റ്റാള്‍ കൊച്ചിയില്‍ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രതാരം സലിംകുമാർ ഉദ്ഘാടനം ചെയ്തു. വൈറല്‍ ഫിഷ് എന്നുപേരിട്ട സ്ഥാപനത്തിന്‍റെ വെബ്സൈറ്റും മൊബൈല്‍ ആപ്പും തയ്യാറായി വരികയാണ്.

വിവാദങ്ങളും അപകടവും സൃഷ്ടിച്ച മൗനത്തിന് ശേഷം പുതിയ സംരംഭവുമായി ഹനാന്‍ രംഗത്തുവന്നു. വഴിയോരത്ത് മീൻ വിറ്റിരുന്ന ഹനാന് സ്വന്തമായി മീൻ കടയായി.

ഓൺലൈന്‍ വഴിയും വൈകാതെ വില്‍പന ആരംഭിക്കും.

PSC കുട്ടികളോട് പറഞ്ഞത് തെറ്റാണ്; ആ പുരസ്കാരം ഏറ്റുവാങ്ങിയത് താനാണെന്ന് സുധീര

തമ്മനത്ത് ഹനാന്‍ നേരത്തെ മീന്‍വില്‍പന നടത്തിയ അതേ സ്ഥലത്തു വെച്ചാണ് പുതിയ സ്ഥാപനത്തിന്‍റെ ഉദ്ഘാടനവും നടന്നത്. തന്‍റെ പുതിയ സ്ഥാപനവും ജനങ്ങള്‍ക്കിടയില്‍ വൈറലാകുമെന്നാണ് ഹനാന്‍റെ പ്രതീക്ഷ.

ഓട്ടോ - ടാക്സി നിരക്ക് ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ

ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ കാക്കനാടും വൈകുന്നേരം തമ്മനത്തും മൊബൈൽ ഫിഷ്സ്റ്റാള്‍ പ്രവർത്തിക്കും.
ലോണെടുത്താണ് ഹനാന്‍ പുതിയ സംരംഭത്തിന് പണം കണ്ടെത്തിയത്. ഫിഷ് സ്റ്റാള്‍ തുടങ്ങാന്‍ ജില്ലാ ഭരണകൂടം സഹായിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ലന്ന് ഹനാൻ പറയുന്നു.

First published: December 6, 2018, 4:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading