നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Happy Birthday Rimi Tomy | 'ഒരു ഗായകനില്‍ നിന്ന്, എന്നെ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരി'; റിമിയ്ക്ക് ആശംസറിയിച്ച് വിധു പ്രതാപ്

  Happy Birthday Rimi Tomy | 'ഒരു ഗായകനില്‍ നിന്ന്, എന്നെ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരി'; റിമിയ്ക്ക് ആശംസറിയിച്ച് വിധു പ്രതാപ്

  മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമിയുടെ ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്

  • Share this:
   മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമിയുടെ ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. ഇപ്പോഴിതാ ഉറ്റ സുഹൃത്തും ഗായകനുമായ വിധു പ്രതാപ് റിമിയ്ക്ക് ആസംസയറിയിച്ചിരിയ്ക്കുന്നത്.

   ഒരു ഗായകനില്‍ നിന്ന്, എന്നേ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരിയെന്നാണ് വിധു പ്രതാപ് റിമിയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒപ്പമുള്ള ഫോട്ടോയൊടൊപ്പം നിന്നെ പോലെ നീ മാത്രമെന്നും വിധു കുറിച്ചിരിയ്ക്കുന്നു.

   ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലേയ്ക്ക് വന്നവരായ റിമിയും വിധു പ്രതാപും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളാണ്. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയായും റിമി വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിയ്ക്കുന്നത്.
   കേരളത്തിലെ സെലിബ്രിറ്റികളെ എടുത്താൽ ഗായികയും നടിയും അവതാരകയുമായ റിമി ടോമി പല കാര്യങ്ങളിലും വേറിട്ട് നിൽക്കും. എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ചില രീതികളും പെരുമാറ്റ ശീലങ്ങളുമാണ് റിമിയെ കേരളക്കരയിൽ ഹിറ്റാക്കിയതും. ഏറ്റെടുക്കുന്ന ഓരോ ചുമതലയിലും റിമി അത് തെളിയിക്കാറുണ്ട്

   സ്റ്റേജ് ഷോകൾ എങ്ങും നടക്കുന്നില്ലെങ്കിലും റിമി ടി.വി പരിപാടികളിൽ സജീവമാണ്. കൂടാതെ ജനപ്രീതിയുള്ള ഒരു യൂട്യൂബ് ചാനലും റിമി നടത്തിപ്പോരുന്നു
   Published by:Karthika M
   First published:
   )}