HOME » NEWS » Buzz » HAPPY DIWALI 2020 VIRAT KOHLI URGES FANS NOT TO BURST CRACKERS IN DIWALI WISHING VIDEO MESSAGE

Happy Diwali 2020 | 'പടക്കം പൊട്ടിക്കരുത്'; ആരാധകരോട് അഭ്യർഥനയുമായി വിരാട് കോഹ്ലി

കോഹ്ലിയുടെ ജന്മനാടായ ഡൽഹിയിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇത്തവണ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: November 15, 2020, 9:30 AM IST
Happy Diwali 2020 | 'പടക്കം പൊട്ടിക്കരുത്'; ആരാധകരോട് അഭ്യർഥനയുമായി വിരാട് കോഹ്ലി
virat kohli diwali wishes
  • Share this:
ഈ വർഷത്തെ ദീപാവലിയും രാജ്യം ആഘോഷപൂർവം കൊണ്ടാടി. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പടക്കംപൊട്ടിച്ചുകൊണ്ടുല്ള ദീപാവലി ആഘോഷത്തിന് കർശനമായ നിയന്ത്രണമാണ് വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്. വിവിധ സ്ഥലങ്ങളിലെ അന്തരീക്ഷ വായു മലിനീകരണം ഏറ്റവും മോശമായ അവസ്ഥയിലെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. അതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ ശ്രദ്ധേയമായത്. പടക്കം പൊട്ടിക്കരുതെന്ന അഭ്യർഥനയാണ് വീഡിയോ സന്ദേശത്തിലൂടെ ആരാധകർക്ക് കോഹ്ലി കൈമാറിയത്.

പരിസ്ഥിതിയെ സംരക്ഷിക്കാൻ പടക്കം പൊട്ടിക്കരുതെന്നും ദീപാവലി "ലളിതമായ ദീപാലങ്കാരങ്ങളും മധുരപലഹാരങ്ങളും"കൊണ്ട് ആഘോഷിക്കണമെന്നു വീഡിയോയിൽ കോഹ്ലി പറയുന്നു. നിലവിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് വിരാട് കോഹ്ലി. "നിങ്ങൾക്കും കുടുംബത്തിനും വളരെ സന്തോഷകരമായ ദീപാവലി ആശംസകൾ. ഈ ദീപാവലിക്ക് സമാധാനവും സമൃദ്ധിയും സന്തോഷവുംകൊണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പടക്കം പൊട്ടിക്കരുത്, ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീട്ടിൽ ലളിതമായ പമൊരുക്കിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഈ ദീപാവലി ആഘോഷിക്കണം, ”കോഹ്‌ലി വീഡിയോയിൽ പറഞ്ഞു. കോഹ്ലിയുടെ ജന്മനാടായ ഡൽഹിയിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇത്തവണ ദീപാവലി ദിനതതിൽ പടക്കം പൊട്ടിക്കുന്നതിന് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.



നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും ദീപാവലി ആശംസകൾ നേർന്നിരുന്നു. വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, ഗൌതം ഗംഭീർ എന്നിവരും ആരാധകർക്ക് സന്തോഷവും സുരക്ഷിതവുമായ ദീപാവലി ആശംസിച്ചു. ''നിങ്ങൾക്കെല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ദീപാവലിയുടെ ദിവ്യപ്രകാശം നിങ്ങളുടെ ജീവിതത്തിൽ സമാധാനം, സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം എന്നിവ പ്രദാനം ചെയ്യട്ടെ, ”ലക്ഷ്മൺ ട്വീറ്റ് ചെയ്തു.


"നിങ്ങളുടെ പാത എല്ലായ്പ്പോഴും സ്നേഹത്തോടും സന്തോഷത്തോടും കൂടി പ്രകാശിക്കട്ടെ. നിങ്ങൾക്ക് വളരെ # ഹാപ്പിദിവാലി 2020 നേരുന്നു," സെവാഗ് ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയും മറ്റുള്ളവരെ സേവിച്ച് ജീവൻ നഷ്ടപ്പെട്ടവർക്കുമായി തെളിയിക്കണമെന്ന് അദ്ദേഹത്തിന്റെ മുൻ ഓപ്പണിംഗ് പങ്കാളി ഗംഭീർ അനുയായികളോട് അഭ്യർത്ഥിച്ചു.
Published by: Anuraj GR
First published: November 15, 2020, 9:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories