കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിൽ സ്ത്രീകൾക്ക് അടുക്കളപ്പുറത്ത് ഭക്ഷണം നൽകുന്നത് കണ്ടിട്ടുണ്ട് എന്ന നടി നിഖില വിമലിന്റെ (Nikhila Vimal) പരാമർശം ഏറെ ചർച്ചയായിക്കഴിഞ്ഞു. കോളേജ് കാലങ്ങളിൽ മുസ്ലിം വിവാഹങ്ങൾക്ക് പോയിരുന്നുവെന്നും, അന്നും ഇന്നും അവിടങ്ങളിലെ കീഴ്‌വഴക്കം മാറിയിട്ടില്ല എന്നുമാണ് നിഖില വിമൽ പറഞ്ഞത്. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖങ്ങളിൽ ഒന്നിലാണ് നിഖിലയുടെ പരാമർശം.
നിഖിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ പ്രതികരണവുമായി എത്തിയിരുന്നു. ഈ വേളയിൽ നടൻ ഹരീഷ് പേരടി (Hareesh Peradi) ദൈർഖ്യമില്ലാത്ത ഒരു കുറിപ്പുമായി ഫേസ്ബുക്ക് പേജിൽ എത്തുന്നു. ‘വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷൻമാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലേ?’ എന്നാണ് പേരടിയുടെ ചോദ്യം.
പുരുഷനും സ്ത്രീയ്ക്കും ഒരേ ഭക്ഷണം വിളമ്പുന്നതിൽ എവിടെയാണ് വിവേചനം എന്ന മാധ്യമ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ്.
Summary: Actor Hareesh Peradi questions the practice in Kannur where women are served wedding feast next to the kitchen area where men are allowed to feast in the common area
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hareesh Peradi, Nikhila Vimal