ഏപ്രിൽ 20 മുതൽ സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനം രേഖപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അവബോധം സൃഷ്‌ടിക്കാനായി മെയ് 19 വരെ നിയമലംഘനത്തിന് പിഴ ചുമത്തില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.
അതേസമയം, അധികാരസ്ഥാനത്തുള്ള ചിലർക്ക് ഇതിൽ ഇളവുകളുണ്ട് എന്ന കാര്യം ഏറെ വിമർശനം നേടുകയുമുണ്ടായി. ഇക്കാര്യത്തിൽ നടൻ ഹരീഷ് പേരടി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, ഫേസ്ബുക്ക് കുറിപ്പിലൂടെ.
“AI ക്യാമറകൾ ശാസ്ത്രമാണ്… അതിൽ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും.. പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും… ശാസ്ത്രം തോൽക്കും.. പ്രമുഖർ ജയിക്കും… പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്യത് കോണോത്തിലെ രാഷ്ട്രിയം ചിലച്ച് കത്തിക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന് പ്രമുഖനായി പോവാത്തതിൽ നിങ്ങൾക്ക് ഇപ്പോൾ ദുഃഖിക്കാം… ജനാധിപത്യം നിലനിർത്താൻ വേണ്ടി വായു ഗുളിക വാങ്ങാൻ വേണ്ടി പോകുന്ന നമ്മൾ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം… വേഗതയുള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് നമ്മുടെ വേഗത മാത്രമാണ് തെറ്റെന്ന് സ്വയം ഉറപ്പിച്ച് പിഴയടക്കാം.. നമുക്ക് ഇഴഞ്ഞ് നിങ്ങാം.. തിരക്കുകളിൽ സ്വയം പഴിച്ച് ഞെരിഞ്ഞ് അമരാം… എന്നിട്ട് ലോകത്തോട് ഉറക്കെ പറയാം ഞങ്ങൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല… കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യർ ഞങ്ങളാണ്… പ്രമുഖരെ തിരിച്ചറിയാൻ കഴിവുള്ള ഞങ്ങൾ വേറെ ലെവലാണ്,” പേരടി കുറിച്ചു.
Summary: Hareesh Peradi slams exceptional cases for traffic violations in AI cameras
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Artificial intelligence, Hareesh Peradi, Traffic violations