പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിനെ നേരിട്ടെത്തി സ്വീകരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനു ആശംസയുമായി നടന് ഹരീഷ് പേരടി.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയില്‍ പങ്കെടുത്ത ജയരാജനെ സംഘിയാക്കരുതേ എന്ന് സൈബര്‍ സഖാക്കളോട് ഹരീഷ് പേരടി പറയുന്നു. വികസനത്തിന് രാഷ്ട്രിയമില്ല എന്ന് പറഞ്ഞ എംവി ജയരാജന് എവിടെ വെച്ച് കണ്ടാലും താന്‍ അനുവാദമില്ലാത്തെ ഉമ്മ കൊടുക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വികസനത്തിന് രാഷ്ട്രിയമില്ല.എം.വി.ജയരാജന്.ജയരാജേട്ടാ നിങ്ങള്‍ക്കും നിറയെ ഉമ്മകള്‍.എവിടെ വെച്ചെങ്കിലും കണ്ടാല്‍ അനുവാദമില്ലാതെ തന്നെ ഉമ്മ തരും.പ്രിയപ്പെട്ട സൈബര്‍ സഖാക്കളെ..മൂപ്പരെ സംഘിയാക്കരുതെ .ലാല്‍ സലാം .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CPM leader MV Jayarajan, Hareesh Peradi, Vande Bharat Express