ലോകത്തെവിടെയെങ്കിലും നിങ്ങളിങ്ങനെ കണ്ടിട്ടുണ്ടോ? ഉദ്ഘാടന മാമാങ്കം അസംബന്ധമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

ആയിരം രൂപ സർക്കാരിൽ നിന്ന് കിട്ടാൻ മാസങ്ങളായി കയറിയിറങ്ങി നടക്കുന്ന മനുഷ്യരുള്ള നാട്ടിലാണ് ഉദ്‌ഘാടനങ്ങളുടെയും മറ്റും അനാവശ്യചെലവും ഖജനാവിന് മേൽ വരുന്നത്. ഇത് അവസാനിപ്പിക്കേണ്ടേ?

News18 Malayalam | news18-malayalam
Updated: February 23, 2020, 7:47 PM IST
ലോകത്തെവിടെയെങ്കിലും നിങ്ങളിങ്ങനെ കണ്ടിട്ടുണ്ടോ? ഉദ്ഘാടന മാമാങ്കം അസംബന്ധമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ
harish vasudevan
  • Share this:
ഉദ്ഘാടന മാമാങ്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. ഓരോ റോഡും കലുങ്കും ഉണ്ടാക്കി കഴിഞ്ഞിട്ട് ആനയും അമ്പാരിയും ചെണ്ടമേളവും തോരണവുമായി ലക്ഷങ്ങൾ പൊടിക്കുന്ന, റോഡ് ബ്ലോക്ക് ചെയ്തും ഖജനാവിൽ നിന്ന് പണം എടുത്തു ചെലവാക്കിയ നേതാക്കളുടെ തലയുള്ള അനേകം ഫ്‌ളക്‌സ് വെച്ചും നടക്കുന്ന അസംബന്ധങ്ങൾ മറ്റേതെങ്കിലും വികസിത സമൂഹങ്ങളിൽ ഉണ്ടോ?- ഹരീഷ് വാസുദേവൻ ചോദിക്കുന്നു. VVIPകളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങൾ വേണ്ടേ? ഇക്കാര്യത്തിൽ ഒരു സർക്കാർ ഉത്തരവ് ഇറക്കാൻ തയ്യാറാകണം. ഉദ്ഘാടന മാമാങ്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇ-മെയിൽ അയയ്ക്കുമെന്നും ഹരീഷ് വ്യക്തമാക്കി.

ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഉദ്‌ഘാടനം എന്ന അസംബന്ധം.

ലോകത്തെമ്പാടുമുള്ള മലയാളികളെ...
നിങ്ങൾ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും ഉദ്‌ഘാടനം എന്ന മാമാങ്കം കാണാറുണ്ടോ? ഓരോ റോഡും കലുങ്കും ഉണ്ടാക്കി കഴിഞ്ഞിട്ട് ആനയും അമ്പാരിയും ചെണ്ടമേളവും തോരണവുമായി ലക്ഷങ്ങൾ പൊടിക്കുന്ന, റോഡ് ബ്ലോക്ക് ചെയ്തും ഖജനാവിൽ നിന്ന് പണം എടുത്തു ചെലവാക്കിയ നേതാക്കളുടെ തലയുള്ള അനേകം ഫ്‌ളക്‌സ് വെച്ചും നടക്കുന്ന അസംബന്ധങ്ങൾ മറ്റേതെങ്കിലും വികസിത സമൂഹങ്ങളിൽ ഉണ്ടോ? അറിയാനാണ്.

എനിക്കിത് വെറും അസംബന്ധം ആയിട്ടാണ് തോന്നുന്നത്. റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികൾ തുടങ്ങുക... ഇതെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്.
അത് നിറവേറ്റാനാണ് പൊതുജനം ഇത്രയധികം ചെലവിട്ടു ഈ സംവിധാനത്തെ തീറ്റിപോറ്റുന്നത്. അതിൽ പങ്കാളിയാകുന്നവരുടെ ഓരോരുത്തരുടെയും ചെലവ് മരണം വരെ ജനം നോക്കുന്നത് ഇതിനല്ലേ?

അതുണ്ടാക്കി കഴിഞ്ഞാൽ എന്തിനാണ് ഉദ്‌ഘാടനം? മന്ത്രിയോ MLA യോ വന്നു നാട മുറിച്ചാലേ പറ്റൂ? ഭരണഘടനയിലോ റൂൾസ് ഓഫ് ബിസിനസിലോ നിയമത്തിലൊ എവിടെയാണ് ഈ ഭരണാധികാരികളുടെ തല പൊതുചെലവിൽ പ്രദര്ശിപ്പിക്കാനുള്ള അധികാരം നൽകുന്നത്? Executive ഉം legislature ഉം ജുഡീഷ്യറിയും ഒക്കെ അവരവരുടെ പണിയാണല്ലോ ചെയ്യുന്നത്. നാളെ മുതൽ ജുഡീഷ്യറി
"ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിച്ച ജസ്റ്റിസ്.കമാൽ പാഷയ്ക് അഭിവാദ്യങ്ങൾ" എന്നു പോസ്റ്ററും ഫ്ലക്‌സും വയ്‌ക്കാൻ ഉത്തരവിട്ടാൽ എന്ത് തോന്ന്യവാസമായിരിക്കും?? അറിയേണ്ടവർക്ക് അറിയാൻ സർക്കാർ വെബ്‌സൈറ്റ് ൽ കാര്യങ്ങൾ കൃത്യമായി പ്രസിദ്ധീകരിച്ചാൽ മതി. വേണ്ടവർ വന്നു നോക്കും.

കണ്ടു കണ്ടു നമ്മളീ ഉദ്‌ഘാടന തോന്ന്യവാസങ്ങളോട് സമരസപ്പെട്ടു. ആരും ചോദ്യം ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ആയിരം രൂപ സർക്കാരിൽ നിന്ന് കിട്ടാൻ മാസങ്ങളായി കയറിയിറങ്ങി നടക്കുന്ന മനുഷ്യരുള്ള നാട്ടിലാണ് ഉദ്‌ഘാടനങ്ങളുടെയും മറ്റും അനാവശ്യചെലവും ഖജനാവിന് മേൽ വരുന്നത്. ഇത് അവസാനിപ്പിക്കേണ്ടേ?
വേണ്ടവർ സ്വന്തം കയ്യിൽ നിന്നോ പാർട്ടിയിൽ നിന്നോ പണം ചെലവാക്കി പരസ്യം നടത്തട്ടെ.

ഞാൻ ഇക്കാര്യത്തിൽ ഇന്ത്യൻ-കേരള സർക്കാരുകളോട് ഒരു അഭ്യർത്ഥന നടത്തുകയാണ്. എല്ലാം ലോകനിലവാരത്തിൽ ആക്കുമെന്ന് പറയുന്ന പാർട്ടികൾ ഇക്കാര്യത്തിൽ ലോകനിലവാരം പാലിക്കാൻ തയ്യാറാണോ എന്നു നോക്കട്ടെ. (ഉദ്‌ഘടനങ്ങൾക്ക് വേണ്ടി അടച്ചിട്ടിരിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും വേറെ). VVIP കളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങൾ വേണ്ടേ?

ഇക്കാര്യത്തിൽ ഒരു സർക്കാർ ഉത്തരവ് ഇറക്കാൻ തയ്യാറാകണം. യോജിപ്പുള്ളവർ സംസ്ഥാന പൊതുഭരണവകുപ്പിനും പ്രധാനമന്ത്രിക്കും ഒരു email അയച്ചു കൂടെ കൂടണം. എന്റെ email പരാതി ഇന്ന് പോകും.
First published: February 23, 2020, 7:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading