• HOME
  • »
  • NEWS
  • »
  • buzz
  • »
  • വൃക്ഷതൈ നടുന്ന വിദ്യാർത്ഥികൾക്ക് അധിക മാർക്ക്, പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

വൃക്ഷതൈ നടുന്ന വിദ്യാർത്ഥികൾക്ക് അധിക മാർക്ക്, പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ബോർഡിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പുതിയ പദ്ധതി ബാധകമായിരിക്കും.

മനോഹർ ലാൽ ഖട്ടാർ

മനോഹർ ലാൽ ഖട്ടാർ

  • Share this:
എട്ട് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചാൽ അധിക മാർക്ക് നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ആണ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം അതിനെ പരിപാലിച്ച് വളർത്തുകയും വേണം.

സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ബോർഡിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. അധിക മാർക്ക് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് ഉടൻ തന്നെ അന്തിമ രൂപം നൽകകുമെന്നും അദ്ദേഹം പറഞ്ഞു

പഞ്ച്കുള ജില്ലയിലെ മോർനി ഹിൽസിൽ നിരവധി സാഹസിക കായിക ഇനങ്ങളുടെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ഖട്ടാർ ഇക്കാര്യം അറിയിച്ചത്. പഞ്ചകർമ വെൽനസ് സെന്ററും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം ഹോട്ട് എയർ ബലൂൺ റൈഡ്, പാരാഗ്ലൈഡിംഗ്, വാട്ടർ സ്‌കൂട്ടറുകൾ എന്നിവയും മുഖ്യമന്ത്രി ആസ്വദിച്ചു. പിഞ്ചൂർ ടൗണിലും ഹോട്ട് എയർ ബലൂൺ റൈഡുകൾ ആരംഭിക്കുമെന്ന് ഖട്ടാർ പറഞ്ഞു.

ഹരിയാന ടൂറിസം മന്ത്രി കൻവർ പാൽ, നിയമസഭാ സ്പീക്കർ ​ഗ്യാൻ ചന്ദ് ഗുപ്ത, കേന്ദ്ര സഹമന്ത്രി രത്തൻ ലാൽ കതാരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സാഹസിക വിനോദങ്ങൾക്കായി മണാലി പോലുള്ള വിദൂര സ്ഥലങ്ങളിൽ പോകുന്ന ആളുകൾക്ക് പഞ്ചകുളയിൽ ഒരു ബദൽ സംവിധാനം ലഭ്യമാക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശിവാലിക് കുന്നുകളുടെ പശ്ചാത്തലത്തിൽ മോർനി ഹിൽസ് പ്രദേശത്ത് ഇത്തരം സാഹസിക ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലൂടെ ടൂറിസ്റ്റുകൾക്ക് വിനേദത്തിനൊപ്പം ചുറ്റുമുള്ള പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും കാരണമാകുമെന്ന് ഖട്ടാർ പറഞ്ഞു.

പാരാഗ്ലൈഡിംഗിൽ പ്രാദേശിക യുവാക്കൾക്ക് പരിശീലനം നൽകുന്ന ഒരു ക്ലബ്ബും രൂപീകരിക്കുമെന്നും ഖട്ടാർ അറിയിച്ചു. കഴിഞ്ഞദിവസം അന്തരിച്ച മുൻ സ്പ്രിന്റർ മിൽക്ക സിങ്ങിന്റെ പേര് ക്ലബിന് നാമകരണം ചെയ്യുമെന്നും ഖട്ടാർ പറഞ്ഞു.

പഞ്ച്കുളയിൽ ടൂറിസം ഇൻഫർമേഷൻ സെന്ററും യാത്രി നിവാസും സ്ഥാപിക്കും. പഞ്ചകുള ദർശനം’ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി അഞ്ച് ബസുകൾ സർവീസ് നടത്തും. മാത്രമല്ല, സാഹസിക കായിക വിനോദങ്ങൾക്കായി ഒമ്പത് ഏകദിന ട്രെക്കിംഗ് റൂട്ടുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്, അതേസമയം രാത്രി താമസം ക്രമീകരിച്ചതിനുശേഷം രണ്ട് ദിവസത്തെ ട്രെക്കിംഗ് റൂട്ടുകൾക്ക് അന്തിമരൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആന്തരീക്ഷ് വാൻ എന്നറിയപ്പെടുന്ന നക്ഷത്ര വാട്ടിക, നവഗ്രഹ വാട്ടിക, രാശി വാൻ എന്നിവക്കും ഡിജിറ്റലായി മുഖ്യമന്ത്രി തറക്കല്ലിട്ടു. പഞ്ച്കുളയിലെ മസ്ജിദ്വാല ഗ്രാമത്തിനടുത്തുള്ള സർക്കാർ വനത്തിൽ ഈ ഹരിത പ്രദേശങ്ങൾ വികസിപ്പിക്കും. നക്ഷത്ര വതിക 10 ഏക്കറിലും സുഗന്ധും രാശി വാനും അഞ്ച് ഏക്കർ വീതവും വളർത്തും.

“ഓക്സി വാൻ” സംരംഭത്തിന്റെ ഭാഗമായി 75 വയസ്സിനു മുകളിൽ പ്രായമുള്ള വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രതിവർഷം 2,500 ഡോളറും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതിനകം 23 പഞ്ചകർമ കേന്ദ്രങ്ങളും 500 യോഗ സെന്ററുകളും, വ്യായാമ സെന്ററുകളുമുണ്ടെന്ന് ഖട്ടാർ പറഞ്ഞു. സംസ്ഥാനം സമീപഭാവിയിൽ 3 കോടി വൃക്ഷ തൈകൾ നടാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by:Sarath Mohanan
First published: