• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആധാറില്ലാത്തവര്‍ മദ്യം വില്‍ക്കണ്ട

gopika.gs | news18
Updated: April 2, 2018, 8:54 PM IST
ആധാറില്ലാത്തവര്‍ മദ്യം വില്‍ക്കണ്ട
gopika.gs | news18
Updated: April 2, 2018, 8:54 PM IST
ഛണ്ഡീഗഡ് : ഹരിയാനയില്‍ മദ്യവില്‍പ്പന നിയമങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍. ഇനി മുതല്‍ ചില്ലറ വില്‍പ്പനശാലകള്‍ വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് ആധാര്‍ കാര്‍ഡും ബില്ലും നിര്‍ബന്ധമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന മദ്യനയത്തിലാണ് പുതിയ തീരുമാനങ്ങള്‍. ഇത് കൂടാതെ പഞ്ചായത്തുകളുടെ അഭ്യര്‍ത്ഥന മാനിച്ച് 198 ഗ്രാമങ്ങളില്‍ മദ്യവില്‍പ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

പുതുക്കിയ മദ്യനയം അനുസരിച്ച് നാടന്‍ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ അന്‍പത്തിയേഴ് ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് ശതമാനവും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മദ്യവിലയില്‍ വന്‍ വര്‍ദ്ധനവാകും ഉണ്ടാവുക. ഇതിന് പുറമെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ച് നാടന്‍ മദ്യക്കുപ്പികളില്‍ ഇരുപത് ശതമാനവും ചില്ലുകൊണ്ട് നിര്‍മ്മിക്കണമെന്നും ഡിസ്റ്റലറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
First published: March 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍