നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'അനാഥരായ കുട്ടികളെ എന്നെ സംസ്ക്കരിച്ച ശേഷം ഏറ്റെടുക്കണം; അവരിലൂടെ ഞാൻ ജീവിക്കും'; ആത്മഹത്യ ചെയ്ത Engineering വിദ്യാർഥിയുടെ വീഡിയോ

    'അനാഥരായ കുട്ടികളെ എന്നെ സംസ്ക്കരിച്ച ശേഷം ഏറ്റെടുക്കണം; അവരിലൂടെ ഞാൻ ജീവിക്കും'; ആത്മഹത്യ ചെയ്ത Engineering വിദ്യാർഥിയുടെ വീഡിയോ

    നീറ്റ് പരീക്ഷ ഉൾപ്പടെയുള്ള വിദ്യാഭ്യാസരീതിയിൽ മാറ്റം വേണമെന്ന് ഹേമന്ത് വീഡിയോയിൽ ആവശ്യപ്പെടുന്നു. തന്‍റെ മരണശേഷം മാതാപിതാക്കളുടെ കാര്യം നോക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്

    Hassan-student

    Hassan-student

    • Share this:
      ഹസ്സൻ: വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട ശേഷം ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ അവസാന വീഡിയോ വൈറലാകുന്നു. കർണാടകയിലെ (Karnataka) ഹസനിലാണ് ആറാം സെമസ്റ്റർ എഞ്ചിനിയറിങ് വിദ്യാർഥിയായ ഹേമന്ത് ആത്മഹത്യ (Suicide) ചെയ്തത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പായി ഹേമന്ത് ചെയ്ത വീഡിയോയിൽ (Viral Video) പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ മരിച്ചുകഴിഞ്ഞാൽ മാതപിതാക്കൾ അനാഥകുട്ടികളെ ദത്തെടുക്കണമെന്നും, അവരിലൂടെ താൻ ജീവിക്കുമെന്നും സന്ദേശ് പറയുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ല. മാറ്റത്തിന് പിന്തുണ നൽകണമെന്ന് ഹേമന്ത് മുഖ്യമന്ത്രിയോടും ചാൻസലർമാരോടും രാഷ്ട്രീയനേതാക്കളോടും വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. യുവാവിന്‍റെ വീഡിയോ എല്ലാ സമൂഹമാധ്യമങ്ങളിലും (Social Media) നേരത്തെ തന്നെ വൈറലായിരുന്നു. രാജീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിയായ ഹേമന്തിനെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

      വീഡിയോയിൽ ഹേമന്ത് എന്താണ് പറഞ്ഞത്?

      നീറ്റ് പരീക്ഷ ഉൾപ്പടെയുള്ള വിദ്യാഭ്യാസരീതിയിൽ മാറ്റം വേണമെന്ന് ഹേമന്ത് വീഡിയോയിൽ ആവശ്യപ്പെടുന്നു. തന്‍റെ മരണശേഷം മാതാപിതാക്കളുടെ കാര്യം നോക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. 'എന്റെ ശവസംസ്കാരത്തിന് ശേഷം അമ്മയും അച്ഛനും മോശമായ ഒരു തീരുമാനവും എടുക്കരുത്. അനാഥരായ ഒന്നുരണ്ട് കുട്ടികളെ ദത്തെടുക്കുക. ആ കുട്ടികളിലൂടെ ഞാൻ ജീവിക്കും. ജീവിച്ചിരുന്ന ആൾ മരിച്ചോ എന്ന് ആരും ഓർക്കില്ല. അവനിലൂടെ വന്ന മാറ്റമാണ് സമൂഹം ഓർക്കുന്ന ഒരേയൊരു കാര്യം.

      'ആ മാറ്റത്തിന്റെ അടിത്തറ ഞാനാണ്'

      'എന്റെ ശവസംസ്കാരത്തിന് ശേഷം അനാഥരായ കുട്ടികളെ എന്റെ ആഗ്രഹം പോലെ വളർത്തുക. നിങ്ങൾ ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്തു. ഇന്ന് നീ കാണിച്ച സ്നേഹം ഓർത്താൽ എന്റെ കണ്ണ് നിറയും. എന്റെ മരണശേഷം ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുക. ജീവിതത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ന് ഞാൻ അതിന്റെ അടിത്തറ പാകുകയാണ്. ആ മാറ്റത്തിന് ഞാൻ ഉത്തരവാദിയാണെന്നതിൽ ഞാൻ സംതൃപ്തനാണ്. എല്ലാ ജന്മത്തിലും ഒരേ സ്പന്ദനം പകരാൻ ഞാൻ ആ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അടുത്ത ജന്മത്തിലും എന്റെ എന്‍റെ മാതാപിതാക്കൾ എന്നോടൊപ്പം വേണം. അതേ കുടുംബത്തിൽ ഞാൻ വീണ്ടും ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. അടുത്ത ജന്മത്തിലും നിങ്ങൾ അതേ സ്നേഹവും വാത്സല്യവും കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു'- വീഡിയോയിൽ യുവാവ് പറയുന്നു.

      Also Read- Justice Delayed in Murder| നഴ്സിന്‍റെ കൊലപാതകം; പൊലീസ് പീഡനത്തിനിരയായ പങ്കാളിക്ക് നീതി കിട്ടിയത് രണ്ടു വർഷം വൈകി

      'ഞാൻ മരിക്കുമ്പോൾ ഈ വീഡിയോ നിങ്ങൾക്ക് ലഭിക്കും. എല്ലാ ടിവിയിലും വാർത്താ ചാനലുകളിലും ഈ വീഡിയോ പ്രക്ഷേപണം ചെയ്ത് വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ തുടങ്ങണം. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ല. മുഖ്യമന്ത്രിയും ചാൻസലർമാരും പാർട്ടി നേതാക്കളും ഇപ്പോഴത്തെ വിദ്യാഭ്യാസ വ്യവസ്ഥിതി മാറ്റത്തെ പിന്തുണയ്ക്കണം. ഞാൻ ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അച്ഛനെയും അമ്മയെയും മിസ് ചെയ്തിരുന്നു. ഐ ലവ് യു ഡാഡ്-അമ്മേ, ഇന്ന് ഞാൻ നിങ്ങളെ മിസ്സ് ചെയ്യും. നല്ല സൗഹൃദം തന്ന കാമുകിക്ക് നന്ദി'- സന്ദേശ് പറഞ്ഞു. എല്ലാ സ്‌കൂളുകളിലും വീഡിയോ പ്രക്ഷേപണം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Anuraj GR
      First published:
      )}