ഇന്റർഫേസ് /വാർത്ത /Buzz / 100 year old Veteran | ഓഫീസിൽ പോകാൻ മടിയാണോ? 100-ാം വയസ്സിലും ചുറുചുറുക്കോട് ജോലി ചെയ്ത് മുന്‍ സൈനികന്‍

100 year old Veteran | ഓഫീസിൽ പോകാൻ മടിയാണോ? 100-ാം വയസ്സിലും ചുറുചുറുക്കോട് ജോലി ചെയ്ത് മുന്‍ സൈനികന്‍

100 years old, in a retirement life, but still he go to work, three days in every week

100 years old, in a retirement life, but still he go to work, three days in every week

100 വയസ്സാണ് (100 years) പ്രായം, വിശ്രമ ജീവിതത്തിലാണ്. പക്ഷേ, ഇപ്പോഴും ആഴ്ചയില്‍ (a week) മൂന്ന് ദിവസം ഒരു ചാരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

  • Share this:

ജോലി (job) ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? റിട്ടയര്‍മെന്റ് ജീവിതത്തിലേയ്ക്ക് കടന്നാലും ജോലി ചെയ്യാതിരിക്കാന്‍ കഴിയാത്ത എഡിന്‍ബര്‍ഗ് സ്വദേശി ഡേവിഡ് ഫ്‌ളക്കറാണ് (david flucker) ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 100 വയസ്സാണ് (100 years) പ്രായം, വിശ്രമ ജീവിതത്തിലാണ്. പക്ഷേ, ഇപ്പോഴും ആഴ്ചയില്‍ (a week) മൂന്ന് ദിവസം ഒരു ചാരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഓഷന്‍ ടെര്‍മിനല്‍ ഷെപ്പിംങ് സെന്ററിന്റെ ഫേയ്‌സ്ബുക്ക് (facebook) പോസ്റ്റിലാണ് ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തു വന്നതോടെ ഫ്ളക്കര്‍ പ്രശസ്തനായി മാറിയിരിക്കുകയാണ്. കളിപ്പാട്ടങ്ങളുടെ മേല്‍നോട്ടം, വസ്ത്രങ്ങള്‍ വൃത്തിയാക്കുക, കടയില്‍ വരുന്നവരോട് സംസാരിക്കുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ജൂണ്‍ 22 നായിരുന്നു ഫ്‌ളക്കറുടെ 100-ാം പിറന്നാള്‍. ഇതേ ദിവസം അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന ഒരു ഡിസ്പ്‌ളേയും ഷോപ്പിലെ ജീവനക്കാര്‍ തയ്യാറാക്കിയിരുന്നു.

'ഡേവിഡ് ഫ്‌ളക്കര്‍, സെന്റ് കൊളമ്പസ് ഹോസ്‌പൈസ് കെയര്‍ ഷോപ്പിലെ ഏറ്റവും മികച്ച ജീവനക്കാരനായ ഇദ്ദേഹത്തിന്റെ 100-ാം പിറന്നാളാണ് ജൂണ്‍22ന്. ഒരു വിന്‍ഡോ ഡിസ്പ്‌ളെയിലൂടെ അദ്ദേഹത്തിന്റെ 100 വര്‍ഷത്തെ ജീവിതം ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്' എന്നാണ് ഫെയ്‌സ്ബുക്ക് പേജിലെ കുറിപ്പ്. ഇംഗ്ലണ്ടിലെ ന്യൂഹെവനിലാണ് ഫ്‌ളക്കര്‍ ജനിച്ചത്. ആസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം ജീവിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയല്‍ എയര്‍ഫോഴ്‌സിനൊപ്പം നോര്‍ത്ത് അമേരിക്കയിലേയ്ക്ക് പോയി. അന്ന് നടന്ന വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു ഫ്‌ളക്കര്‍. 100 വയസ്സായാലും വെറുതെ ഇരിക്കാന്‍ തനിയ്ക്ക് ആകില്ലെന്നാണ് ഫ്‌ളക്കറുടെ അഭിപ്രായം.

'ഒന്നും ചെയ്യാതെ ഇരിക്കാന്‍ സാധിക്കില്ലായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യണം എന്നായിരുന്നു ആഗ്രഹം, അങ്ങനെയാണ് ജോലിയ്ക്ക് വന്നിരിക്കുന്നത്' എന്ന് അദ്ദേഹം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഈ ഷോപ്പിലെ എല്ലാ ജീവനക്കാരും വളരെ സന്തോഷത്തോടെയാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. മികച്ച അനുഭവമാണ് തനിയ്ക്ക് ഇവിടെ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടയില്‍ വരുന്ന ആളുകളോടൊക്കെ നന്നായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഫ്‌ളക്കര്‍. ട്രെയിൻ, കപ്പല്‍ തുടങ്ങിയവയുടെ മാതൃകകളും ഇദ്ദേഹം ഉണ്ടാക്കാറുണ്ട്.

ഇത്തരത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് മുന്നേറുന്ന ആളുകളുടെ നിരവധി വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ (100 metre race) റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് ജേതാവ് 105 വയസ്സുകാരി രാംഭായുടെ വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. ദി ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയാണ് സ്ഥലം. 45.40 സെക്കന്റുകള്‍ കൊണ്ടാണ് രാംഭായ് മുത്തശ്ശി കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (Athletics Federation Of India) സംഘടിപ്പിച്ച പരിപാടി ഗുജറാത്തിലെ വഡോദരയിലാണ് നടന്നത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും മത്സരത്തിന് ഉണ്ടായിരുന്നില്ല. കൂടെ മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. 101 വയസ്സുള്ള കൗര്‍ എന്നയാളുടെ 74 സെക്കന്റ്സ് എന്ന റെക്കോര്‍ഡാണ് രാംഭായ് ഇത്തവണ തകര്‍ത്തത്.

First published:

Tags: FB POST, Old age, Working days