നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • '12 തവണ സെക്സ് ചെയ്യാറുണ്ട്'; ഫുട്ബോൾ താരത്തിന്‍റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ഭാര്യ

  '12 തവണ സെക്സ് ചെയ്യാറുണ്ട്'; ഫുട്ബോൾ താരത്തിന്‍റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ഭാര്യ

  'കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുമെന്നായിരുന്നു പരിശീലകൻ പറഞ്ഞത്'

  wanda icardi

  wanda icardi

  • Share this:
   ദിവസവും 12 തവണ വീതം സെക്സിൽ ഏർപ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോൾ താരം മൗറ ഇക്കാർഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയൻ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യൻ വിയേരിയുടെ വെബ് ഷോ ആയ ട്വിച്ച് സ്ട്രീമിലാണ് വാണ്ട നാര ഇക്കാര്യം വെളിപ്പെടുത്തിയത്. ദിവസവും 12 തവണ സെക്സിൽ ഏർപ്പെടുന്നതാണ് അർജന്‍റീനക്കാരനായ പി.എസ്.ജി താരത്തിന്‍റെ ഫിറ്റ്നസ് രഹസ്യമെന്നും അവർ പറഞ്ഞു.

   പി‌എസ്‌ജിയുടെ സൂപ്പർതാരമായ ഇക്കാർഡിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് ഇപ്പോൾ വാണ്ട നാര. 2019 ൽ ഇകാർഡിയെ പി‌എസ്‌ജിക്ക് വിറ്റ ഇന്റർ മിലാൻ മാനേജർ അന്റോണിയോ കോണ്ടെയുടെ നിർദേശ പ്രകാരമാണ് ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്‍റെ എണ്ണം വർദ്ധിപ്പിച്ചതെന്ന് ഇവർ പറയുന്നു. കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുമെന്നായിരുന്നു കോണ്ടെയുടെ ഉപദേശം.

   You May Also Like- UEFA Champions League | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയെണിനെയും നേരിടും

   പി‌എസ്‌ജി ഒരു മത്സരം തോറ്റപ്പോൾ തന്റെ ഭർത്താവ് പ്രകടിപ്പിച്ച നിരാശയെക്കുറിച്ചും വാണ്ട നാര ക്രിസ്റ്റ്യൻ വിയേരിയുടെ ഷോയിൽ തുറന്നുപറഞ്ഞു. മത്സരത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു. എന്നാൽ മത്സരം തോറ്റു കഴിഞ്ഞാൽ അദ്ദേഹം തന്നെ മൈൻഡ് ചെയ്യുക പോലുമില്ലെന്ന് വാണ്ട നാര പറഞ്ഞു. ഫ്രഞ്ച് കപ്പിൽ ലില്ലെക്കെതിരെ 3-0 ന് പി എസ് ജി ജയിച്ചത് ഇക്കാർഡിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലായിരുന്നു.

   ഇക്കാർഡിയുടെ മുൻ സഹതാരം മാക്സി ലോപ്പസിന്‍റെ കാമുകയായിരുന്ന വാണ്ട നാര, അടുത്തിടെയാണ് ഇക്കാർഡിയുമായി പ്രണയത്തിലായത്. 36 കാരനായ ലോപ്പസ് തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് വാണ്ട നാര ഇക്കാർഡിയുമായി അടുപ്പത്തിലായത്.

   Also Read-Kerala Blasters | ബ്ലാസ്റ്റേഴ്സിന് രക്ഷകനാകാൻ പോർച്ചുഗലിൽ നിന്നൊരു യുവതാരം വരുന്നു

   എന്നിരുന്നാലും, അർജന്റീനയിലേക്ക് മടങ്ങുന്നതുവരെ ഇക്കാർഡിയുമായുള്ള ബന്ധം ആരംഭിച്ചില്ലെന്ന് വാണ്ട പറയുന്നു. "ഞാൻ മാക്സി ലോപ്പസുമായി പിരിഞ്ഞു അർജന്റീനയിലേക്ക് തിരിച്ചുപോയി,” അവർ പറഞ്ഞു. "അപ്പോഴാണ് ഞാൻ മൌറോയുമായി അടുക്കാൻ തുടങ്ങിയത്. എനിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു, ചെറുപ്പക്കാരനായ മൌറോയെപ്പോലെയുള്ള ഒരാളെ കണ്ടെത്തിയത് എനിക്ക് വളരെ പ്രധാനമായിരുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, അദ്ദേഹം ഇതിനകം എന്റെ കുട്ടികളെ ഏറെ സ്നേഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല."

   അർജന്റീനക്കാരൻ ഈ സീസണിൽ 18 മത്സരങ്ങൾ കളിക്കുകയും ആറ് തവണ ഗോൾ നേടുകയും ചെയ്തു, ഈ സീസണിൽ പരിക്കേറ്റത് ഇക്കാർഡിക്ക് കനത്ത തിരിച്ചടിയായിരുന്നു.

   Key Words- Sex, football player Maura Icardi, Maura Icardi, Maura Icardi Sex, Maura Icardi fitness, Maura Icardi PSG
   Published by:Anuraj GR
   First published:
   )}