• HOME
  • »
  • NEWS
  • »
  • buzz
  • »
  • HAVE YOU EVER HEARD THE FOX LAUGH IF NOT WATCH THIS VIDEO JS

നിങ്ങള്‍ ഇതുവരെ കുറുക്കന്റെ ചിരി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ

18 ദശലക്ഷം പേര്‍ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞ ഒരു വീഡിയോയാണ് കുറുക്കന്റെ ശബ്ദം എന്താണ് എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം നല്‍കുന്നത്.

( Credits: Twitter/ @cutemp4)

( Credits: Twitter/ @cutemp4)

  • Share this:
    2013-ല്‍ ഒരു ഗാനം ലോകത്തെമ്പാടുമുള്ള പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വൈറലായി മാറിയിരുന്നു. ദി ഫോക്‌സ് എന്ന ആ ഗാനം, നായകളുടെയും പക്ഷികളുടെയും പൂച്ചകളുടെയുമൊക്കെ ശബ്ദം നമുക്ക് പരിചിതമാണെങ്കിലും ഒരു കുറുക്കന്റെ ശബ്ദം എന്തായിരിക്കും എന്ന ആലോചനയുടെ അമ്പരപ്പ് പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍, ആ ഗാനം ഉയര്‍ത്തിയ ചോദ്യത്തിന് ഇപ്പോള്‍ ഒരു ഉത്തരം ലഭിച്ചിരിക്കുകയാണ്. 18 ദശലക്ഷം പേര്‍ ഇതിനകം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞ ഒരു വീഡിയോയാണ് കുറുക്കന്റെ ശബ്ദം എന്താണ് എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം നല്‍കുന്നത്.

    ഒരു കുഞ്ഞിന്റെ ചിരിയില്‍ വല്ലാത്തൊരു ആകര്‍ഷണീയത ഉണ്ട്. അതുകൊണ്ടാണ് കുഞ്ഞുങ്ങളുടെ ചിരി നമ്മളെ സന്തോഷിപ്പിക്കുന്നത്. ഈ വീഡിയോയും സമാനമായ രീതിയില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒന്നാകും. കാരണം, മൂന്ന് കുറുക്കന്മാര്‍ ചിരിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ കാണാന്‍ കഴിയുക. കുറുക്കന്റെ ചിരി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത് വിചിത്രമായി തോന്നുന്നുണ്ടാകും അല്ലേ? നേരിട്ട് വീഡിയോ കണ്ടാലേ നിങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസമാകൂ. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന കുറുക്കന്മാര്‍ക്ക് ഫിന്നഗന്‍, ഡിക്‌സി, വിക്‌സി എന്നിങ്ങനെയാണ് പേരുകള്‍.

    ആരോ ഒരാള്‍ രണ്ട് കുറുക്കന്മാരെ ഇക്കിളിപ്പെടുത്തുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇക്കിളി സഹിക്കാന്‍ കഴിയാതെ നിലത്ത് വീണുരുണ്ട് ചിരിക്കുന്ന കുറുക്കന്മാരെയാണ് പിന്നീട് നമ്മള്‍ കാണുക. വീഡിയോയുടെ അവസാനം മൂന്നാമത്തെ കുറുക്കനും സ്‌നേഹം നിറഞ്ഞ ഇക്കിളിപ്പെടുത്തല്‍ അനുഭവിക്കാനായി കടന്നുവരുന്നത് കാണാം. മോളി പ്രിന്‍സ് എന്ന് പേരുള്ള ഒരു വ്യക്തിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍, 'സേവ് എ ഫോക്‌സ്' എന്ന പേരിലുള്ള ഒരു എന്‍ ജി ഒയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കുറുക്കന്മാരുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് 'സേവ് എ ഫോക്‌സ്'.



    'നിങ്ങള്‍ ഇതുവരെ ഒരു കുറുക്കന്‍ ചിരിക്കുന്നത് കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടു കൂടിയാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ട്വിറ്ററിലെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് ഈ വീഡിയോ കാണുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തത്. ഇതിനകം ട്വിറ്ററില്‍ മാത്രം 8.5 ദശലക്ഷം ഉപയോക്താക്കളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. യൂട്യൂബിലാകട്ടെ വീഡിയോ കണ്ടവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. നൂറുകണക്കിന് രസകരമായ കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കുറുക്കന്റെ ശബ്ദം എന്താണെന്ന കുറേക്കാലത്തെ സംശയത്തിന് ഉത്തരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിരവധി പേര്‍.

    ചുവന്ന കുറുക്കന്മാര്‍ വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇണകളെ ആകര്‍ഷിക്കാനും ആപത്തുകള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാനും കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിനുമൊക്കെയാണ് ഈ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്.
    Published by:Jayashankar AV
    First published:
    )}