കാലം പോയ പോക്കേ.. സാധാരണഗതിയിൽ എലികൾ ആണല്ലോ പൂച്ചയെ പേടിച്ച് മാളത്തിൽ ഒളിക്കാറ്. എന്നാൽ എലിയെ പേടിച്ചോടുന്ന പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ടോം ആൻഡ് ജെറി കാർട്ടൂണുകളിൽ കാണുന്നതിന് സമാനമായി പൂച്ചയും എലിയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ വീഡിയോ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. ഡോ ഷോക്കത്ത് ഷാ എന്ന ട്വിറ്റർ യൂസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
മുറിയുടെ ഒരു മൂലയ്ക്കായി ഇരിക്കുന്ന പൂച്ചയുടെ അരികിലേക്ക് പെട്ടെന്ന് ഒരു എലി വരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എലിയെ കണ്ടതും അതിനെ പിടികൂടാൻ ശ്രമിക്കുന്നതിനു പകരം പാവം നമ്മുടെ പൂച്ച പേടിച്ച് ഓടുന്നതാണ് വീഡിയോയിൽ. പക്ഷേ അത്ര വേഗത്തിൽ പിന്മാറാൻ എലി തയ്യാറാകുന്നില്ല. അത് പേടിച്ചോടുന്ന പൂച്ചയെ പിന്തുടരുന്നു. തനിക്ക് പിന്നാലെ എലിയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൂച്ച ഓടടാ ഓട്ടം. ഇതിനിടയിൽ പൂച്ചയുടെ കാലിൽ കടിക്കാനുള്ള ശ്രമവും എലി നടത്തുന്നുണ്ട്.
Have you ever seen a mouse 🐁 chasing a cat 🐈!!!! pic.twitter.com/6VH2AfKsd1
— Dr Showkat Shah (@shahshowkat07) March 17, 2023
വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഈ രസകരമായ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. പൂച്ചയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതായിരുന്നു പലരുടെയും കമന്റുകൾ. റിയൽ ടോം ആൻഡ് ജെറി എന്നായിരുന്നു ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. “എലിയെ പൂച്ചയെ പിന്തുടരുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ!!!!” എന്ന വാചകത്തോടെ തുടങ്ങുന്ന വീഡിയോ ലക്ഷക്കണക്കിനാളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cat and Mouse, Tom and Jerry, Viral video