നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തൊഴിലാളികൾക്ക് ഒരു വർഷമായി ശമ്പളമില്ല; ഷിംലയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടലിന്റെ വക്കിൽ

  തൊഴിലാളികൾക്ക് ഒരു വർഷമായി ശമ്പളമില്ല; ഷിംലയിലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടലിന്റെ വക്കിൽ

  47 ജോലിക്കാർക്കായി മാസം 7.50 ലക്ഷമാണ് ശമ്പളമായി കൊടുക്കേണ്ടത്.

  ഇന്ത്യൻ കോഫി ഹൗസ്

  ഇന്ത്യൻ കോഫി ഹൗസ്

  • Share this:
   കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണും മറ്റും ഏറെ ബാധിച്ചിരിക്കുന്ന മേഖലയാണ് ടൂറിസവും അതിനോട് അനുബന്ധിച്ചുള്ള ഹോട്ടൽ വ്യവസായവും. ഏറെ പ്രസിദ്ധമായ ഷിംലയിലെ മാൾ റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കോഫി ഹൗസും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ആളുകൾ നന്നേ കുറഞ്ഞതിനെ തുടർന്ന് അടച്ച് പൂട്ടലിന്റെ വക്കിലാണ് സെലിബ്രേറ്റികളുടെയും രാഷ്ട്രീയക്കാരുടെയും എല്ലാം ഇഷ്ട ഇടമായ ഈ കോഫി ഹൗസ്.

   ഒരു വർഷത്തോളമായി കോഫി ഹൗസിലെ ജീവനക്കാർക്ക് ശമ്പളം പോലും കൊടുത്തിട്ടില്ലെന്ന് സ്ഥാപനത്തിലെ സീനിയർ മാനേജറായ ആത്മ റാം ശർമ്മ വാർത്താ ഏജൻസിയായ എഎൻഐ യോട് പറഞ്ഞു. “ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലാണ് നിലവിൽ സ്ഥാപനം പ്രവൃത്തിച്ചു പോരുന്നത്. വളരെ കുറച്ച് ഫണ്ടാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ജോലിക്കാർക്ക് ശമ്പളം കൊടുത്തിട്ടില്ല. അധികം താമസിയാതെ സ്ഥാപനം പൂട്ടാൻ ഇടയുണ്ട് എന്ന് പറഞ്ഞതിനെ തുടർന്ന് കുറച്ച് ആളുകൾ ഞങ്ങളെ സഹായിക്കാനായി ഇവിടെ എത്തിയിരുന്നു” സീനിയർ മാനേജർ വിശദീകരിച്ചു.

   Also Read നെതന്യാഹു പുറത്തേക്ക്; ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള നഫ്താലി ബെന്നറ്റ് ആരാണ്?

   47 ജോലിക്കാർക്കായി മാസം 7.50 ലക്ഷമാണ് ശമ്പളമായി കൊടുക്കേണ്ടത്. പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും പണം ചെലവഴിച്ചും സേവിംഗ്സിൽ നിന്നു ലോണെടുത്തുമാണ് ജോലിക്കാർ കഴിയുന്നത്. എന്നാൽ മോശം അവസ്ഥയിലൂടെ കടന്ന് പോകുമ്പോഴും ജോലിക്കാരാരും തങ്ങളെ വിട്ടുപോയിട്ടില്ല എന്നും ശർമ്മ പറയുന്നു.

   “മഹാമാരിക്ക് മുമ്പ് ദിവസേന ഏതാണ്ട് 60,000 രൂപയുടെ കച്ചവടമാണ് നടക്കാറുള്ളത്. ഇത് ഇന്ന് 4,000 രൂപയായി കുറഞ്ഞിരിക്കുന്നു. ജോലിക്കാർക്കുള്ള ശമ്പളത്തിന് പുറമേ 3.50 ലക്ഷം രൂപയുടെ വെള്ളത്തിന്റെ ബില്ല് കൊടുക്കാനുണ്ട്. മാലിന്യസംസ്ക്കണത്തിനുള്ള ചാർജായി മാസം 11,000 രൂപ വേണം. ഒരു വിധത്തിൽ 15,000 രൂപയുടെ വൈദ്യുതി ചാർജ് കൊടുക്കാനായി. എത്ര കാലം ഈ രീതിയിൽ തുടരാനാകും എന്ന് അറിയില്ല” മാനേജർ പറഞ്ഞു.

   1957 ഒക്ടോബറിൽ ഡൽഹിയിൽ ഇന്ത്യൻ കോഫി ഹൗസ് തുടങ്ങി 5 വർഷത്തിന് ശേഷം, 1962 ൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ ശാഖയാണ് ഷിംലയിലേത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മുൻ ഉപ പ്രധാനമന്ത്രി ലാൽ കൃഷണ അദ്വാനി, മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കസാരി എന്നിവർ ഇവിടെ സന്ദർശിച്ചിട്ടുണ്ട്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിംലയിലെ ഇന്ത്യൻ കോഫി ഹൗസിൽ എത്തിയിട്ടുണ്ട്.

   Also Read വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആശുപത്രിയിലേയ്ക്ക്; ഭർത്താവിന്റെ മുൻ ഭാര്യക്ക് വൃക്ക ദാനം ചെയ്ത സ്ത്രീയുടെ കഥ

   രാജ്യത്തെ പല ഹോട്ടലുകളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നുണ്ട്. ടൂറിസ്റ്റുകളെയും മറ്റും ആശ്രയിക്കുന്ന ഹോട്ടലുകളാണ് വലിയ വെല്ലുവിളി നേരിടുന്നത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം പതിയെ സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതിനിടെയാണ് രണ്ടാം തരംഗവും എത്തിയത്. മിക്ക സംസ്ഥാനങ്ങളും അടച്ചിട്ടത്തോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവും നിലച്ചു. യാത്രാവിലക്കുകളും മറ്റും ഉള്ളതിനാൽ വിദേശ സഞ്ചാരികളും എത്താറില്ല.
   Published by:Aneesh Anirudhan
   First published:
   )}