നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എല്ലാത്തിനുമൊടുവിൽ അയാൾ പറഞ്ഞു, ഇന്ത്യയിൽനിന്ന് വന്നതുകൊണ്ട് ട്രാഫിക് നിയമങ്ങൾ അറിയില്ലായിരുന്നു!

  എല്ലാത്തിനുമൊടുവിൽ അയാൾ പറഞ്ഞു, ഇന്ത്യയിൽനിന്ന് വന്നതുകൊണ്ട് ട്രാഫിക് നിയമങ്ങൾ അറിയില്ലായിരുന്നു!

  ന്യൂ സൌത്ത് വെയിൽസ് ട്രാഫിക് ആൻഡ് ഹൈവേ പെട്രോൾ കമാൻഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

  • Share this:
   സിഡ്നി: കൊച്ചുമകനെ ഒപ്പമിരുത്തി ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ പോയ ആൾക്ക് ഓസ്ട്രേലിയയിൽ കനത്ത പിഴ. നിരവധി ട്രാഫിക് നിയമ ലംഘനങ്ങൾ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂ സൌത്ത് വെയിൽസ് ട്രാഫിക് ആൻഡ് ഹൈവേ പെട്രോൾ കമാൻഡ് പിഴ ചുമത്തിയത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഗതാഗതനിയമങ്ങൾ ലംഘിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തതെന്ന് പൊലീസ് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞത്, താൻ ഇന്ത്യയിൽനിന്ന് മടങ്ങിയെത്തിയത് അടുത്തിടെയാണെന്നും, അതുകൊണ്ടുതന്നെ നിയമങ്ങളെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നുമാണ്. ന്യൂ സൌത്ത് വെയിൽസ് ട്രാഫിക് ആൻഡ് ഹൈവേ പെട്രോൾ കമാൻഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

   പിഴശിക്ഷയുടെ വിശദാംശങ്ങൾ ഇങ്ങനെ...

   1. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര- 344 ഡോളറും ലൈസൻസിൽ മൂന്നു ഡീമെറിറ്റ് പോയിന്‍റും

   2. എട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടിയെ സൈഡ് കാറിൽ ഇരുത്താതെ യാത്ര ചെയ്തതിന്- 344 ഡോളറും ലൈസൻസിൽ മൂന്നു ഡീമെറിറ്റ് പോയിന്‍റും

   3. ഒന്നിലധികം യാത്രക്കാരുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്തതിന്- 344 ഡോളറും ലൈസൻസിൽ മൂന്നു ഡീമെറിറ്റ് പോയിന്‍റും

   ദുബായ് വിമാനത്താവളത്തിലെ മാങ്ങ മോഷണം; ഇന്ത്യക്കാരനായ ജീവനക്കാരനെ നാടുകടത്തി; 5000 ദിർഹം പിഴയും

   സ്കൂട്ടർ ഓടിച്ചയാളുടെ ഭാര്യയ്ക്കും പിഴ ശിക്ഷയുണ്ട്...

   1. ഹെൽമെറ്റ് ധരിക്കാത്തതിന്- 344 ഡോളർ പിഴ
   First published:
   )}