നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video|ആരോഗ്യ പ്രവർത്തകയായ അമ്മ രണ്ട് മാസങ്ങൾക്കു ശേഷം മക്കളെ കണ്ടു; കണ്ണു നനയ്ക്കും ഈ വൈകാരിക രംഗങ്ങൾ

  Viral Video|ആരോഗ്യ പ്രവർത്തകയായ അമ്മ രണ്ട് മാസങ്ങൾക്കു ശേഷം മക്കളെ കണ്ടു; കണ്ണു നനയ്ക്കും ഈ വൈകാരിക രംഗങ്ങൾ

  സൂസിയെ കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന നായയെയും വീഡിയോയിൽ കാണാം. അവയും ഒരു കെട്ടിപ്പിടിത്തം അർഹിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

  mom and daughters

  mom and daughters

  • Share this:
   ഈ കോവിഡ് ലോക്ക്ഡൗൺ കാലത്തെ ചില ഒത്തു ചേരലുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരത്തിൽ നെറ്റിസൺസിനെ ആനന്ദക്കണ്ണീരണിയിച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

   ആരോഗ്യ പ്രവർത്തകയായ അമ്മ രണ്ട് മാസങ്ങൾക്കു ശേഷം ഏഴും ഒമ്പതും വയസുള്ള പെൺമക്കളെ കാണാനെത്തിയ വീഡിയോ ആണിത്. ആ വൈകാരിക രംഗങ്ങൾ കണ്ട് ശരിക്കും കണ്ണു നിറഞ്ഞു പോകും. അത് സങ്കടം കൊണ്ടല്ലെന്നു മാത്രം.

   ഇംഗ്ലണ്ടിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സൂസിയാണ് ഒമ്പതും ഏഴും വയസുള്ള ബെല്ല, ഹെറ്റി എന്നിവർക്ക് സർപ്രൈസ് നൽകാനെത്തിയത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഒമ്പത് ആഴ്ചകളായി മക്കളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു സൂസി.

   മക്കളെ അവരുടെ ആന്റിയായിരുന്നു നോക്കിയിരുന്നത്. മക്കൾക്ക് സർപ്രൈസ് നൽകുന്നതിനാണ് സൂസി എത്തിയത്. അവരുടെ ഒത്തുചേരലിന്റെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.   ആന്റിയുടെ വീട്ടിലെ സോഫയിലിരിക്കുകയായിരുന്ന മക്കളുടെ പിന്നിൽ അവരറിയാതെ സൂസി എത്തി. മക്കളിലൊരാൾ തിരിഞ്ഞു നോക്കിയപ്പോൾ അമ്മയെ കണ്ട് സന്തോഷം കൊണ്ട് അമ്മേ എന്ന് അലറി വിളിച്ചു. ഇതുകേട്ട് രണ്ടാമത്തെ മകളും തിരിഞ്ഞു നോക്കി. പിന്നീട് അമ്മയെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് കരയുന്നതും കാണാം.

   ജൂൺ 2ന് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 22 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ കണ്ണ് നനയിച്ചു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
   TRENDING:Online Class |'അതിജീവനം എം.പീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജു വാര്യർ; പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളെ സഹായിക്കും [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]

   അതേസമയം സൂസിയെ കണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന നായയെയും വീഡിയോയിൽ കാണാം. അവയും ഒരു കെട്ടിപ്പിടിത്തം അർഹിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.   First published:
   )}