ജമ്മു കശ്മീരിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ വേണ്ടി നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ മുട്ടോളം വരുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്ന ആരോഗ്യ പ്രവർത്തകരെയാണ് വൈറലായി മാറിയ വീഡിയോയിൽ കാണിക്കുന്നത്.
രജൗരിയിലെ ട്രല്ലാ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. ഇറം യസ്മീനാണ് സംഭവത്തിന്റെ വീഡിയോ ആദ്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ട്രല്ല ഗ്രാമത്തിൽ വീടുവീടാന്തരം കയറി വാക്സിൻ കുത്തിവെപ്പ് നൽകാൻ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ പുഴ മുറിച്ചുകടന്നത്.
“വീടുവീടാന്തരം കയറി കുത്തിവെപ്പ് നൽകാനാണ് ഞങ്ങൾക്ക് മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്,” യസ്മീൻ ദേശീയ വാർത്താ വിതരണ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വം വളരെ ഭാരിച്ചതായിരുന്നു. പുഴകളും, പർവ്വതങ്ങളും മറ്റു ദുർഘട പാതകളും കടന്നാണ് ആരോഗ്യ പ്രവർത്തകർ വാക്സിൻ കുത്തിവെക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്," യസ്മീൻ കൂട്ടിച്ചേർത്തു.
#Watch J&K | Health workers cross a river to carry out door-to-door COVID19 vaccination in Rajouri district's Tralla village
(Video Source: Dr Iram Yasmin, In-charge, Tralla Health Centre) pic.twitter.com/884C36ZBhA
— ANI (@ANI) July 10, 2021
കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധി കാരണം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് രാജ്യം മുഴുക്കെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും കോവിഡ് മാഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്. ആഴ്ചകൾക്ക് മുന്പ്ലഡാക്കിൽ മണ്ണുമാന്തി യന്ത്രത്തിൽ ആരോഗ്യ പ്രവർത്തകരെ കൊണ്ടുപോവുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ലഡാക് ലോക്സഭാ എം.പി. ജംയങ് സെറിംഗ് നാംഗ്യാൽ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അവരെ അഭിനന്ദിച്ച് കൊണ്ട് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റിട്ടുരുന്നു.
കൃത്യമായ ആരോഗ്യ സംവിധാനങ്ങളുടെ അഭാവത്തിലും സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്തിച്ച് കൊണ്ട് നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളാണ് രംഗത്തെത്തുന്നത്. അവർ ചെയ്യുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു.
ഝാർഖണ്ഡിലെ ലാതെഹാറിൽ അടുത്ത കാലത്ത് ഒരു താൽക്കാലിക ജീവനാക്കാരിയായ മന്തി കുമാരി എന്ന സ്ത്രീ ഒന്നര വയസ്സുള്ള മകളെയും ചുമന്ന് വാക്സിൻ നൽകാൻ പോയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏകദേശം 35 കിലോമീറ്ററോളം ദൂരം കാട്ടിലൂടെ സഞ്ചരിച്ചാണ് കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്താൻ യുവതി പോയത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി കുമാരി ഈ ജോലി ചെയ്തു വരുന്നു. എട്ട് ഗ്രാമങ്ങളിലുള്ള പ്രതിരോധ കുത്തിവെച്ച് വിതരം ചെയ്യുക എന്ന ഉത്തവരാദിത്വമാണ് കുമാരിക്കുള്ളത്.
Summary: Dr Iram Yasmin, in-charge of Tralla Health Centre shared a video which showed a few health workers crossing a river to conduct door-to-door COVID-19 vaccination in a far-flung village in Jammu & Kashmir
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.