നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 16 പേർക്ക് വാക്സിൻ നൽകാൻ ആരോഗ്യ പ്രവർത്തകർ നടന്നത് ഒമ്പത് മണിക്കൂർ; സംഭവം അരുണാചൽ പ്രദേശിൽ

  16 പേർക്ക് വാക്സിൻ നൽകാൻ ആരോഗ്യ പ്രവർത്തകർ നടന്നത് ഒമ്പത് മണിക്കൂർ; സംഭവം അരുണാചൽ പ്രദേശിൽ

  സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകളിൽ ജൂലൈ 12നാണ് ആരോഗ്യ പ്രവർത്തകർ വാക്സിനുമായി എത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ വിതരണം മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വാക്സിനുകളുടെ ലഭ്യത അനുസരിച്ച് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ വിതരണം നടക്കുന്നുണ്ട്. എന്നാൽ അരുണാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ വിതരണം അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ കാലിമേയ്ക്കാൻ പോയ 16 പേർക്ക് വാക്സിൻ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ നടന്നത് ഒമ്പത് മണിക്കൂറാണ്. ഈ പ്രദേശത്ത് വാക്സിൻ വിതരണം ചെയ്ത മെയ് 19ന് ഇവർ ദൂര സ്ഥലത്ത് കന്നുകാലികളെ മേയ്ക്കാൻ പോയിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂർ അകലെയുള്ള ഡോംസ്റ്റാങ്ങിലാണ് ഇവർ കാലികളെ മേയ്ക്കാൻ പോയത്.

   എന്നാൽ വാക്സിൻ ലഭിക്കാത്ത ഇവർക്ക് വാക്സിൻ എത്തിക്കാൻ ആരോഗ്യ പ്രവർത്തകരുടെ സംഘം ഒമ്പത് മണിക്കൂർ നടന്നെത്തുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ വീടുകളിൽ ജൂലൈ 12നാണ് ആരോഗ്യ പ്രവർത്തകർ വാക്സിനുമായി എത്തിയത്. തവാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ടിബറ്റിന്റെ അതിർത്തിയോട് ചേർന്നുള്ള ഗ്രാമമാണ് ലുഗുതാങ്. 10 കുടുംബങ്ങളിലായി 65 ആളുകളുകളാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. ഇവിടെ എല്ലാവരും കന്നുകാലികളെ വളർത്തിയാണ് ജീവിക്കുന്നതെന്ന്              ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

   മെയ് 19 ന് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ ലുഗുതാങ്ങിനും തിങ്‌ബു ഹൈഡലിനും ഇടയിലുള്ള ഡൊംത്സാങ്ങിൽ ഒരു വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. അവിടെ ലുഗുതാങ്ങിലെയും സമീപ ഗ്രാമങ്ങളിലെയും ഗ്രാമീണരെത്തി. ലുഗുതാങ്ങിൽ നിന്ന് അർഹരായ വിഭാഗത്തിലെ 33 ആളുകൾക്ക് വാക്സിൻ നൽകിയിരുന്നു.

   കന്നുകാലികളുമായി വിദൂര പ്രദേശങ്ങളിലേക്ക് മേയ്ക്കാൻ പോകുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഗ്രാമത്തിന് പുറത്തുപോയ 16 പേരോട് വാക്സിനേഷനായി നിശ്ചിത സമയത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ മലകയറ്റക്കാരിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ നവാങ് ചോട്ട പറഞ്ഞു.

   ജൂലൈ 11 ന് രാവിലെ 7: 15 ന് തിങ്‌ബു ഹൈഡലിൽ നിന്ന് ട്രെക്കിംഗ് ആരംഭിച്ച ഡെപ്യൂട്ടി കമ്മീഷണർ സാങ് ഫുന്റോക്കും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ ആറ് പേരാണ് വാക്സിൻ വിതരണത്തിനായി പോയ സംഘത്തിലുണ്ടായിരുന്നത്.

   രാത്രി അവിടെ താമസിച്ചതിന് ശേഷം, 16 പേർക്കും പിറ്റേന്ന് രാവിലെ വാക്സിൻ നൽകി. കന്നുകാലികൾക്കാവശ്യമായി ചില മരുന്നുകളും ഗ്രാമീണർക്ക് സൗജന്യമായി നൽകി.

   അടുത്തിടെ, ജില്ലാ മജിസ്‌ട്രേറ്റ് സുരേന്ദ്ര കുമാർ മീണ ഇന്തോ-ഭൂട്ടാൻ അതിർത്തിക്കടുത്തുള്ള ഒരു വിദൂര ഗ്രാമത്തിൽ വാക്സിൻ വിതരണം ചെയ്യാനായി നടന്നു പോയിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘത്തോടൊപ്പം മീണ കാൽനടയായി 11 കിലോമീറ്റർ സഞ്ചരിച്ചാണ് ഒടുവിൽ അദ്മ എന്ന ഗ്രാമത്തിൽ എത്തിയത്. മീണയുടെ വാക്സിൻ ഡ്രൈവിന്റെ വീഡിയോ ട്വിറ്ററിൽ മാധ്യമപ്രവർത്തകൻ കമാലിക സെൻഗുപ്ത പങ്കിട്ടിരുന്നു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും കൂടിയാണ് മീണയും സംഘവും ഗ്രാമവാസികൾക്ക് അരികിൽ എത്തിയത്. ഇവർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തിരുന്നു.
   Published by:Naveen
   First published:
   )}