'ഐ ആം യുവർ ഡാഡി'; ആംഗ്യ ഭാഷയിൽ മകളോട് സ്നേഹം പറഞ്ഞ് അച്ഛൻ; മനംകവർന്ന് വീഡിയോ

യുവാവിന്റെ കൈയ്യിൽ ടവ്വലിൽ പൊതിഞ്ഞ കുഞ്ഞുണ്ട്. അയാൾ ആംഗ്യ ഭാഷയിൽ മകളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്

News18 Malayalam | news18-malayalam
Updated: October 20, 2019, 2:49 PM IST
'ഐ ആം യുവർ ഡാഡി'; ആംഗ്യ ഭാഷയിൽ മകളോട് സ്നേഹം പറഞ്ഞ് അച്ഛൻ; മനംകവർന്ന് വീഡിയോ
father daughter
  • Share this:
സ്നേഹം പ്രകടിപ്പിക്കാൻ ഭാഷ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് ട്വിറ്ററിൽ തരംഗമായിക്കൊണ്ടിരിക്കുന്ന വീഡിയോ. ശ്രവണ വൈകല്യമുള്ള യുവാവ് കുഞ്ഞു മകളോട് ആംഗ്യഭാഷയില്‍ സ്നേഹം പറയുന്ന വീഡിയോയാണ് തരംഗമായിരിക്കുന്നത്.

ടവ്വലിൽ പൊതിഞ്ഞ നവജാത ശിശുവിനോടാണ് യുവാവ് സ്നേഹം പറയുന്നത്. യുഎസ് ബാസ്കറ്റ് ബോൾ പ്രൊഫഷണലായ റെക്സ് ചാംപ്മാൻ ശനിയാഴ്ചയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പോരാണ് വീഡിയോ കണ്ടിരിക്കുന്നത്.

also read:ബുള്ളറ്റിൽ സ്റ്റൈൽ മന്നനായി ടൊവിനോ: സൂംബ കളിച്ച് യതീഷ് ചന്ദ്രയും ജയസൂര്യയും; ആർത്തുവിളിച്ച് കാണികൾ

യുവാവിന്റെ കൈയ്യിൽ ടവ്വലിൽ പൊതിഞ്ഞ കുഞ്ഞുണ്ട്. അയാൾ ആംഗ്യ ഭാഷയിൽ മകളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്- ഇതാണ് വീഡിയോ. യുവാവ് ആരെന്നോ, ഇത് എവിടെയാണെന്നോ അറിയില്ല. അതേസമയം അച്ഛൻ ആംഗ്യഭാഷയിൽ മകളോട് സംസാരിക്കുന്നത് ചിലർ എന്താണെന്ന് ട്രാൻസ് ലേറ്റ് ചെയ്തിട്ടുണ്ട്.

 'ഡാഡി. ഞാൻ നിന്റെ ഡാഡിയാണ്. ഐ ലവ് യു. നീ സുന്ദരിയായ പെൺകുട്ടിയാണ്. നിന്റെ കണ്ണുകൾക്ക് ഭംഗിയുള്ള നിറമാണ്. ഇരുണ്ട പച്ച. എത്ര മനോഹരം. എത്രമനോഹരമായ ചിരിയാണ് നിന്റേത്. നല്ല സുഖമുള്ള പുതപ്പാണിത്. ഐ ലവ് യു'.

എന്തായാലും അച്ഛന്റെയും മകളുടെയും സ്നേഹം എല്ലാവരുടെയും മനം നിറച്ചിരിക്കുകയാണ്.

First published: October 20, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading