• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെരുപ്പുകള്‍ തുമ്പിക്കൈയില്‍ ചേര്‍ത്തു പിടിച്ച് ആന; പാപ്പാന്റെ മരണത്തിനു പിന്നാലെ കണ്ണീരണിയിച്ച് ഗജവീരനും

പാപ്പാന്റെ ചെരുപ്പ് തുമ്പിക്കൈയ് കൊണ്ടെടുത്ത് ഏറെ നേരം കൊമ്പിനോട് ചേര്‍ത്തു പിടിച്ച് നിന്നത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ഇടയ്ക്ക് പിടിവിട്ട് തഴെ വീണു പോയ ചെരുപ്പ് ആന വീണ്ടും തുമ്പിക്കൈ കൊണ്ടെടുത്ത് ചേര്‍ത്ത് പിടിക്കുകയായിരുന്നു.

news18
Updated: March 4, 2019, 4:17 PM IST
ചെരുപ്പുകള്‍ തുമ്പിക്കൈയില്‍ ചേര്‍ത്തു പിടിച്ച് ആന; പാപ്പാന്റെ മരണത്തിനു പിന്നാലെ കണ്ണീരണിയിച്ച് ഗജവീരനും
പാപ്പാന്റെ ചെരുപ്പ് തുമ്പിക്കൈയ് കൊണ്ടെടുത്ത് ഏറെ നേരം കൊമ്പിനോട് ചേര്‍ത്തു പിടിച്ച് നിന്നത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ഇടയ്ക്ക് പിടിവിട്ട് തഴെ വീണു പോയ ചെരുപ്പ് ആന വീണ്ടും തുമ്പിക്കൈ കൊണ്ടെടുത്ത് ചേര്‍ത്ത് പിടിക്കുകയായിരുന്നു.
news18
Updated: March 4, 2019, 4:17 PM IST
കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിയില്‍പ്പെട്ട് പാപ്പാന്‍ മരിച്ച സംഭവത്തില്‍ സങ്കടം താങ്ങാനാകാതെ ഗജവീരനും. കഴിഞ്ഞ ദിവസം കോട്ടയത്താണ് ആനയെ കുളിപ്പിക്കാന്‍ കിടത്തുന്നതിനിടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന്‍ അരുണ്‍ പണിക്കര്‍ മരിച്ചത്. മരണശേഷം അരുണിന്റെ ചെരുപ്പ് തുമ്പിക്കയ്യില്‍ ചേര്‍ത്തു പിടിച്ചാണ് ഗജവീരനായ ഭാരത് വിശ്വനാഥന്‍ സങ്കടം തീര്‍ത്തത്.

പാപ്പാന്റെ ചെരുപ്പ് തുമ്പിക്കൈയ് കൊണ്ടെടുത്ത് ഏറെ നേരം കൊമ്പിനോട് ചേര്‍ത്തു പിടിച്ച് നിന്നത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ഇടയ്ക്ക് പിടിവിട്ട് തഴെ വീണു പോയ ചെരുപ്പ് ആന വീണ്ടും തുമ്പിക്കൈ കൊണ്ടെടുത്ത് ചേര്‍ത്ത് പിടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പാപ്പാന്‍ ചെരുപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭാരത് വിശ്വനാഥന്‍ വഴങ്ങിയില്ല.

കഴിഞ്ഞ ദിവസമാണ് ആനയുടെ അടിയില്‍പ്പെട്ട് അരുണ്‍ പണിക്കര്‍ മരിച്ചത്. കുളിപ്പിക്കാനായി ആനയോട് കിടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം പിന്നിലേക്ക് മാറിയ അരുണ്‍ തെന്നിവീഴുകയായിരുന്നു. ഇതറിയാതെ അരുണിന് മുകളിലേക്ക് ആന ഇരുന്നു. പാപ്പാന്‍ അടിയില്‍പ്പെട്ടെന്ന് മനസിലാക്കിയ ഭാരത് വിശ്വനാഥന്‍ മുന്‍ കാലുകള്‍ പൊക്കി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Also Read കുളിപ്പിക്കുന്നതിനിടെ ആനയ്ക്കടിയില്‍പ്പെട്ട് പാപ്പാന് ദാരുണാന്ത്യം

ചേര്‍ത്തല ഇരമല്ലൂര്‍ സ്വദേശിയായ അരുണ്‍ ഒരു വര്‍ഷം മുന്‍പാണ് ഭാരത് വിശ്വനാഥന്റെ പാപ്പാനായെത്തിയത്. സരിതയാണ് ഭാര്യ. മക്കള്‍: അഖില്‍ദേവ്, അഖില. ഏറെക്കാലമായി പടിഞ്ഞാറെ കല്ലടയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന അരുണ്‍ ഭാര്യയുടെ സ്വദേശമായ ചെന്നിത്തലയില്‍ നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

Also Read കൊലക്കേസില്‍ ജാമ്യമെടുത്ത തെച്ചിക്കോട്ട് രാമചന്ദ്രനെ കുറിച്ച് അറിയേണ്ടതെല്ലാം

First published: March 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626