• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹൃദയം മാറ്റിവെച്ചു; പഴയ ഹൃദയം പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച് യുവതി

ഹൃദയം മാറ്റിവെച്ചു; പഴയ ഹൃദയം പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിച്ച് യുവതി

ജെസീക്ക മാനിംഗ് എന്ന ന്യൂസിലാൻഡ് യുവതിയാണ് ഹ്യദയത്തെ പ്ലാസ്റ്റിക് കവറിലാക്കിയത്

  • Share this:
    ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി തന്റെ യഥാർത്ഥ അവയവം പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കുകയാണ്. ജെസീക്ക മാനിംഗ് എന്ന ന്യൂസിലാൻഡ് യുവതിയാണ് ഹ്യദയത്തെ പ്ലാസ്റ്റിക് കവറിലാക്കിയത്. വാക്വം സീൽ ചെയ്ത ഒരു ബാഗിൽ ഒരു പ്രിസർവേഷൻ ഫ്ലൂയിഡിലാണ് ഹൃദയം സൂക്ഷിച്ചിരിക്കുന്നത്. ജന്മനാ ഹ്യദ്രോഗിയായ 25-കാരിക്ക് ഹ്യദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു.  
    ഹൃദയസംബന്ധമായ രോഗങ്ങളാൽ വലഞ്ഞ് തൻറെ കുട്ടിക്കാലം അവൾ ചെലവഴിച്ചിരുന്നത് ആശുപത്രിയിലായിരുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുൻപായി 200-ലധികം ചെറുതും വലുതുമായ മറ്റ് ഹൃദയ ശസ്ത്രക്രിയകളാണ് അവളിൽ നടത്തിയത്. മൂന്നു വയസ്സ് തികയുന്നതിന് മുൻപ് തന്നെ രണ്ടുതവണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളെയും അവൾ അതിജീവിച്ചു.

    ഹൃദയം മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നിരവധി തവണ നടത്തിയിരുന്നെങ്കിലും 25-ാമത്തെ വയസ്സിലാണ് അവൾക്ക് യോജിച്ച ഒരു ഡോണറെ കിട്ടിയത്. ആ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിച്ചതോടെ ജെസിക അവൾ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ, തൻറെ രണ്ടാം ജന്മത്തിൽ അവൾക്ക് കടപ്പാടുള്ളത് തനിക്ക് ഹൃദയം നൽകിയ ഡോണറോടും അദ്ദേഹത്തിൻറെ കുടുംബത്തോടുമാണ്.

    ആ വ്യക്തിയോടുള്ള നന്ദി സൂചകമായി തന്നെയാണ് തൻറെ പഴയ ഹൃദയം ഇപ്പോഴും താൻ സൂക്ഷിക്കുന്നത് എന്നാണ് യുവതി  പറയുന്നത്. താൻ സ്വന്തമായി ഒരു വീട് നിർമ്മിച്ചു കഴിയുമ്പോൾ അതിനടുത്തായി ആ ഹൃദയം കുഴിച്ചിട്ട് അതിനുമുകളിൽ ഒരു വൃക്ഷത്തൈ നടുമെന്നാണ് ജെസിക പറയുന്നത്. അതിലൂടെ തനിക്ക് ഹൃദയം നൽകിയ വ്യക്തിയുടെ ഓർമ്മകളും എപ്പോഴും തന്നോട് കൂടി ജീവിക്കുമെന്നും യുവതി പറയുന്നു.

    Published by:Vishnupriya S
    First published: