• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഗർഭിണിയായ യുവതിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് പോകുന്ന ജവാൻ; വീഡിയോ വൈറൽ

Viral | ഗർഭിണിയായ യുവതിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് പോകുന്ന ജവാൻ; വീഡിയോ വൈറൽ

ദന്തേവാഡയിലെ വനമേഖലയിലൂടെ നാട്ടുകാരും ഒരു ജവാനും ചേർന്നാണ് ഗർഭിണിയെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

  • Share this:
ചത്തീസ്ഗഡിൽ ഗർഭിണിയായ (Pregnant) യുവതിയെ ജില്ലാ റിസർവ് ഗാർഡ് സേനാംഗവും (District Reserve Guard force) ഗ്രാമവാസികളും ചേർന്ന് കട്ടിലിൽ ചുമന്ന് ആശുപത്രിയിലേയ്ക്ക് (Hospital) കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സംഭവം. യുവതിയും നവജാതശിശുവും പൂർണാരോഗ്യത്തോടെയിരിക്കുന്നതായി ഐജി ബസ്തർ പി സുന്ദർരാജിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ദന്തേവാഡയിലെ വനമേഖലയിലൂടെ നാട്ടുകാരും ഒരു ജവാനും ചേർന്നാണ് ഗർഭിണിയെ കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

ഹൃദയസ്പർശിയായ ഈ വീഡിയോ ഇതിനോടകം 9000 പേർ കണ്ടു. ഒരു കൈയിൽ തോക്കും മറു കൈയിൽ കട്ടിൽ ബന്ധിപ്പിച്ചിരിക്കുന്ന കമ്പും ചുമന്നാണ് ജവാൻ പോകുന്നത്. ഗർഭിണിയായ സ്ത്രീ കട്ടിലിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. കട്ടിലിന്റെ അങ്ങേ തലയ്ക്കൽ മറ്റൊരാളും പിടിച്ചിട്ടുണ്ട്. തൊട്ടുപിന്നിൽ രണ്ടുപേർ കൂടി നടന്നു പോകുന്നതും കാണാം.

അടുത്തിടെ ഛത്തീസ്ഗഡിലെ സുക്മയിൽ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊല്ലുകയും മൂന്ന് പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത റിതേഷ് രഞ്ജൻ എന്ന മറ്റൊരു സിആർപിഎഫ് ജവാനും വാർത്തകളിൽ ഇടം നേടിയിരുന്നു. എന്താണ് ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ രഞ്ജനെ പ്രകോപിപ്പിച്ചതെന്നതിന് വ്യക്തമായ ഉത്തരമില്ലെന്ന് ഒരു മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ സിഎൻഎൻ-ന്യൂസ് 18നോട് പറഞ്ഞു. “ചെയ്ത കാര്യത്തിൽ അദ്ദേഹം ഇതുവരെ പശ്ചാത്തപിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവത്തിലേക്ക് നയിച്ചതെന്താണെന്നും വ്യക്തമല്ല“ ഉദ്യോഗസ്ഥൻ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. സംഭവത്തിന് ശേഷം സിആർപിഎഫ് ഡിജി കുൽദീപ് സിംഗും മുതിർന്ന ഉദ്യോഗസ്ഥരും ഛത്തീസ്ഗഡിൽ എത്തിയിരുന്നു.

സംഭവത്തിൽ ദൃക്‌സാക്ഷി പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ ജവാൻ തന്റെ എകെ -47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തിർക്കുകയായിരുന്നു. വെടിയുണ്ടകൾ തീരുന്നത് വരെ വെടിയുതിർത്ത ഇയാൾ പിന്നീട് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു.

രോ​ഗിയായ ആദിവാസി യുവതിയെ മൂന്ന് കിലോമീറ്ററോളം ഡോളിയിൽ ചുമന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിലുള്ള ആനക്കട്ട് മേഖലയിലെ അത്തിയൂർ ​ഗ്രാമത്തിലായിരുന്നു ഈ സംഭവം. പാറകൾ നിറഞ്ഞ പ്രദേശത്ത് കുത്തനെയുള്ള ഇറക്കങ്ങൾ താണ്ടിയാണ് ഇവർ യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. 31 കാരിയായ സൗന്ദര്യയെ ആണ് ‌അടുത്തുള്ള കുറുമലൈ ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കൾ ചുമലിലേറ്റി എത്തിച്ചത്. ‌എന്നാൽ ​അതിയൂർ ​ഗ്രാമവാസികൾക്ക് ഇത് പുതുമയുള്ള കാര്യമല്ല. ഇത്തരത്തിൽ ദുർഘട വഴികൾ താണ്ടിയാണ് ഇവർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. നല്ല റോഡോ ആരോ​ഗ്യ സംവിധാനങ്ങളോ ഈ പ്രദേശത്തില്ല. നല്ലൊരു റോഡില്ലാത്തതിനാൽ പ്രദേശത്തെ വിദ്യാർഥികളുടെ പഠനം പോലും വഴി മുട്ടി നിൽക്കുന്ന അവസ്ഥയാണ്. ആനക്കട്ട് മേഖലയിലെ പല ആദിവാസി ഗ്രാമങ്ങളിലും ഇതുപോലെ റോഡ് സൗകര്യമോ ലിങ്ക് റോഡുകളും ഇല്ല.
Published by:Jayashankar Av
First published: