നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാനഡയിലും യു‌എസിലും ഉഷ്ണ തരംഗം കുതിക്കുന്നു; കാരണം മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം

  കാനഡയിലും യു‌എസിലും ഉഷ്ണ തരംഗം കുതിക്കുന്നു; കാരണം മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം

  മനുഷ്യർ വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്ന് ഒരു കൂട്ടം കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു

  Image Credits: Shutterstock/Representative

  Image Credits: Shutterstock/Representative

  • Share this:
   ജൂൺ അവസാനത്തോടെ പടിഞ്ഞാറൻ അമേരിക്കയെയും കാനഡയെയും ബാധിക്കുകയും സര്‍വകാല റെക്കോര്‍ഡുകൾ തകര്‍ക്കുകയും ചെയ്ത് ഉഷ്ണതരംഗം കുതിച്ചുയർന്നു. മനുഷ്യർ വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്ന് ഒരു കൂട്ടം കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളൽ മൂലമുണ്ടാകുന്ന ആഗോളതാപനം ഈ ഉഷ്ണ തരംഗത്തെ 150 മടങ്ങ് കൂടുതലാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യൂഷൻ ഗ്രൂപ്പ് വ്യക്തമാക്കി.

   കാട്ടുതീയിൽ നശിപ്പിക്കപ്പെട്ട ലൈറ്റൺ ഗ്രാമത്തിൽ രേഖപ്പെടുത്തിയ 49.6 ഡിഗ്രി സെൽഷ്യസ് എന്ന കനേഡിയൻ റെക്കോർഡ് ഉൾപ്പെടെ, ഇരു രാജ്യങ്ങളിലെയും പസഫിക് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി തവണ താപനില ഉയർന്നു. “ഇത്തരത്തിൽ ഉഷ്ണതരംഗം വർദ്ധിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനം ഇവിടെ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നതിൽ സംശയമില്ല,” ഈ കണ്ടെത്തലുകളെക്കുറിച്ച് ചർച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകൻ ഫ്രീഡെറിക് ഓട്ടോ പറഞ്ഞു.

   ഈ മാറ്റത്തില്‍ കാലാവസ്ഥാ വ്യതിയാനം പങ്കുവഹിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന്, 1800 കളുടെ അവസാനം മുതൽ 1.2 ഡിഗ്രി സെൽഷ്യസ് (2.2 ഡിഗ്രി ഫാരൻഹീറ്റ്) നിരക്കില്‍ ആഗോളതാപനമുണ്ടായത് മുതൽ പഴയകാല കാലാവസ്ഥയുമായി താരതമ്യപ്പെടുത്തുകയും ചരിത്രപരമായ നിരീക്ഷണങ്ങളും കമ്പ്യൂട്ടർ സിമുലേഷനുകളും ഉപയോഗിച്ച് ശാസ്ത്രജ്ഞർ അവയെ വിശകലനം ചെയ്തു. തുടർന്ന് നിരീക്ഷണഫലങ്ങൾ ഇന്നുവരെ കണ്ടെത്തിയ താപനിലയുടെ പരിധിക്കുമപ്പുറത്താണെന്ന് ഗവേഷകർ വ്യക്തമാക്കി. എന്നാൽ നിലവിലെ ഈ സംഭവവികാസം ആയിരം വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കാൻ സാധ്യതയുള്ള ഒന്നാണെന്നാണും കണക്കാക്കപ്പെടുന്നുണ്ട്. ഇതുപോലുള്ള ഉഷ്ണ തരംഗങ്ങൾ ഓരോ അഞ്ച് മുതൽ പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുകയും ഒരു ഡിഗ്രി സെൽഷ്യസ് (1.8 ഡിഗ്രി ഫാരൻഹീറ്റ്) വരെ കൂടുതല്‍ ചൂടാകുകയും ചെയ്യുമെന്നും ശാസ്ത്രഞ്ജർ വ്യക്തമാക്കി.

   രണ്ട് സിദ്ധാന്തങ്ങൾ
   യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ സേവനവകുപ്പ് ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഉഷ്ണ തരംഗത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ജൂൺ മാസമായിരുന്നു വടക്കേ അമേരിക്കയിലെ ഏറ്റവും ചൂടുകൂടിയ സമയം. ഉഷ്ണ തരംഗം മൂലം മരണമടഞ്ഞ ആൾക്കാരുടെ എണ്ണം ഇതുവരെ അറിവായിട്ടില്ലെങ്കിലും നൂറുകണക്കിന് ആളുകൾ മരിച്ചിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ഇതിനെ തുടർന്ന് ചൂട് കൂടുന്നതിന് കാലാവസ്ഥാ വ്യതിയാനം കാരണമാകാന്‍ സാധ്യതയുള്ള രണ്ട് വിശദീകരണങ്ങൾ ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്.

   ഒന്നാമത്തേത്, ചൂടുണ്ടാകുന്നതിന്‌ കാലാവസ്ഥാ വ്യതിയാനം കാരണമാകാന്‍ കൂടുതൽ സാധ്യതയുണ്ടെങ്കിലും ഈ പ്രതിഭാസം വേറിട്ട ഒന്നായിത്തന്നെ തുടരുന്നു എന്നതാണ്.

   ഈ വിശദീകരണമനുസരിച്ച്, മുമ്പുണ്ടായിരുന്ന വരൾച്ച, ബാഷ്പീകരണം മൂലമുണ്ടായ തണുപ്പിനെ ഇല്ലാതാക്കുകയും അന്തരീക്ഷത്തിൽ സാവധാനത്തിൽ നീങ്ങുന്ന ഉയർന്ന മർദ്ദം “ഹീറ്റ് ഡോം” എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് കാരണമാവുകയും കാലാവസ്ഥാ വ്യതിയാനം ഇതിനെ തീവ്രമാക്കുകയും ചെയ്തുവെന്നാണ്‌. ഈ സിദ്ധാന്തമനുസരിച്ച്, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമില്ലായിരുന്നുവെങ്കിൽ, ഏറ്റവും ഉയർന്ന താപനിലയെന്നത് 2 ഡിഗ്രി സെൽഷ്യസ് (3.6 ഡിഗ്രി ഫാരൻഹീറ്റ്) കുറവായിരിക്കും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുന്നത്.

   എന്നാല്‍ രണ്ടാമത്തെ സിദ്ധാന്തം ഇതിനേക്കാള്‍ കൂടുതൽ ഭയാനകമാണ്: കാലാവസ്ഥാ വ്യതിയാനം പരിധികൾ കടന്നിരിക്കുന്നു എന്ന സൂചനയാണ് ഈ സിദ്ധാന്തം നൽകുന്നത്. അതായത് ഇപ്പോൾ നിരീക്ഷിച്ചതിനേക്കാൾ അതിശക്തമായ രീതിയില്‍ താപനില അതിവേഗം ഉയരാൻ കാരണമായേക്കാം.

   “ഈ സംഭവങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്ത് ആളുകൾ ആശങ്കാകുലരാണ്, കാരണം ഇങ്ങനെ ഒരു പ്രതിഭാസം ആരും പ്രതീക്ഷിക്കാത്തതും ആരും ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്തതുമായ കാര്യമാണ്,” പഠന റിപ്പോർട്ടിന്റെ സഹരചയിതാവായ റോയൽ നെതർലാന്റ്സ് വെതര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗിയർട്ട് ജാൻ വാൻ ഓൾഡെൻബർഗ് പറഞ്ഞു.

   വടക്കൻ യൂറോപ്പ്, യുഎസ്, ചൈന,ജപ്പാൻ തുടങ്ങിയ ഉയർന്ന അക്ഷാംശ സ്ഥലങ്ങളിലും ഇത്തരം താപനില ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ കണ്ട ഉഷ്ണശ്രേണിയെക്കാൾ ഉയർന്ന താപനില താങ്ങാനാകുന്ന വിധമുള്ള പ്ലാനുകൾ നാം രൂപകൽപ്പന ചെയ്യേണ്ടതുണ്ടെന്ന് ഗവേഷണ സംഘം മുന്നറിയിപ്പ് നൽകുന്നു.
   Published by:Jayesh Krishnan
   First published:
   )}