• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | റോഡുകളിൽ 'വെള്ളച്ചാട്ടം' രൂപപ്പെടുത്തി കനത്ത മഴ; കാഴ്ച കണ്ട് ജനങ്ങളും

Viral Video | റോഡുകളിൽ 'വെള്ളച്ചാട്ടം' രൂപപ്പെടുത്തി കനത്ത മഴ; കാഴ്ച കണ്ട് ജനങ്ങളും

ബീഹാറിലെ കൈമുർ ജില്ലയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായി.

  • Last Updated :
  • Share this:
    അസം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി കനത്ത മഴ പെയ്യുകയാണ്. കാലം തെറ്റാതെയെത്തിയ മൺസൂൺ മഴ പല സംസ്ഥാനങ്ങളിലും ജീവഹാനിയും നാശനഷ്ടങ്ങളും വരുത്തി വച്ചിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

    ആദ്യ നോട്ടത്തിൽ വെള്ളച്ചാട്ടമെന്ന് തോന്നുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ പ്രചരിക്കുന്നത്. എന്നാൽ കനത്തമഴയിൽ റോഡിൽ രൂപം കൊണ്ട വെള്ളക്കെട്ടാണ് ശരിക്കും വെള്ളച്ചാട്ടം പോലെ കുത്തിയൊലിക്കുന്നത്. ബീഹാറിലെ കൈമുർ ജില്ലയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായി.




    വെള്ളച്ചാട്ടമെന്ന് തന്നെ തോന്നിപ്പിച്ച് കുത്തിയൊഴുകുന്ന വെള്ളം കാണാൻ നിരവധി ആളുകളും കൂട്ടമായി നിൽക്കുന്നുണ്ട്. വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്ന പലരും ഇതിന്‍റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടുന്നുണ്ട്. വെള്ളത്തിന്‍റെ ശക്തി മനസിലാക്കാതെ ഇങ്ങനെ നിൽക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് പ്രതികരണം
    Published by:Asha Sulfiker
    First published: